വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: രോഹിത്തിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം, ഗില്ലോ, മായങ്കോ? രണ്ടു പേര്‍ക്കും കുഴപ്പങ്ങളുണ്ട്!

കഴിഞ്ഞ പരമ്പരയില്‍ ഗില്ലായിരുന്നു ഓപ്പണ്‍ ചെയ്തത്

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ കുഴയ്ക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് ഓപ്പണിങ് ജോടികളെക്കുറിച്ചായിരിക്കും. രോഹിത് ശര്‍മയുടെ ഓപ്പണിങ് സ്ഥാനത്തിന്റെ കാര്യത്തില്‍ സംശയമില്ലെങ്കിലും അദ്ദേഹത്തിന്റെ പങ്കാളിയായി ആരെ ഇറക്കുമെന്നതാണ് പ്രശ്‌നം. നിലവില്‍ രണ്ടു പേര്‍ തമ്മിലാണ് പിടിവലി. ഒന്നു മായങ്ക് അഗര്‍വാളാണെങ്കില്‍ മറ്റൊന്ന് യുവ താരം ശുഭ്മാന്‍ ഗില്ലാണ്.

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ നാലു ടെസ്റ്റുകളുടെ പരമ്പരയിലും ഓസ്‌ട്രേലിയക്കെതിരേയുള്ള അവസാന രണ്ടു ടെസ്റ്റുകളിലും ഗില്ലായിരുന്നു രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി. എന്നാല്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയ ശേഷം മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് മായങ്ക്.

 ഗില്ലിന്റെ തുടക്കം

ഗില്ലിന്റെ തുടക്കം

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ കളിച്ചായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ തിളങ്ങിയതോടെ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. പരമ്പരയില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 51.80 ശരാശരിയില്‍ 259 റണ്‍സ് ഗില്‍ നേടിയിരുന്നു. എന്നാല്‍ ഈ പ്രകടനം തുടര്‍ന്നു ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആവര്‍ത്തിക്കാന്‍ ഗില്ലിനായില്ല. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 19.83 ശരാശരിയില്‍ താരം നേടിയത് 119 റണ്‍സ് മാത്രമായിരുന്നു.
നേരത്തേ ബാറ്റിങിനിടെ ലെഗ് സൈഡിലേക്ക് ഒരുപാട് മാറിയായിരുന്നു ഗില്ലിന്റെ നില്‍പ്പ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഇതു പരിഹരിച്ചിരുന്നു. ഉയര്‍ന്ന ബാക്ക്‌ലിഫ്റ്റ് കാരണം ജെയിംസ് ആന്‍ഡേഴ്‌സണിന്റെയും സംഘത്തിന്റെയും ഇന്‍സ്വിങറുകള്‍ ഫലപ്രദമായി നേരിടുന്നതല്‍ താരം പരാജയപ്പെട്ടു.

 മിന്നും തുടക്കവുമായി മായങ്ക്

മിന്നും തുടക്കവുമായി മായങ്ക്

മായങ്ക് ഉജ്ജ്വലമായാണ് ഇന്ത്യന്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ചത്. നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനം നടത്തിയതോടെ അദ്ദേഹം ടീമിലെ സ്ഥിരം സാന്നിധ്യമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ നാട്ടലിലും വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ അവരുടെ നാട്ടിലും മായങ്ക് മികച്ച ബാറ്റിങ് കാഴ്ചവച്ചു.
2018ല്‍ അരങ്ങേറിയ ശേഷം 2020 മാര്‍ച്ച് വരെയുള്ള പ്രകടനമെടുത്താല്‍ ബാറ്റിങിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ആത്മവിശ്വാസവും ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സുകള്‍ കൊണ്ടും താരം മറികടന്നു. ഏതൊക്കെ ബോളില്‍ റണ്ണെടുക്കണമെന്നും ഏതൊക്കെ ഒഴിവാക്കണമെന്നും കൃത്യമായ ധാരണയും മായങ്കിനുണ്ടായിരുന്നു. 14 ടെസ്റ്റുകളില്‍ നിന്നും 45.74 ശരാശരിയില്‍ 105 റണ്‍സ് മായങ്ക് നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികള്‍, രണ്ടു ഡബിള്‍ സെഞ്ച്വറികള്‍, നാലു ഫിഫ്റ്റികള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു

 ഓസീസ് പര്യടനം

ഓസീസ് പര്യടനം

കഴിഞ്ഞ ഓസ്‌ട്രേലേിയന്‍ പര്യടനത്തില്‍ മായങ്കിന്റെ ചില വീക്ക്‌നെസുകള്‍ തുറന്നു കാണിക്കപ്പെട്ടു. ഷോര്‍ട്ട് ബോളുകളും എക്രോസ് ദി ലൈന്‍ ബോളുകളും താരത്തെ ബുദ്ധിമുട്ടിച്ചു. ഇതേ തുടര്‍ന്ന് മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എനന്നിവര്‍ക്കു മുന്നില്‍ മായങ്ക് എല്‍ബിഡബ്യുവില്‍ കുരുങ്ങി. ഇതോടെ അവസാനത്തെ രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനവും നഷ്ടമായി.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ മായങ്ക് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നെങ്കിലും നാലു ടെസ്റ്റുകളിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. ഗില്‍ ഈ പരമ്പരയില്‍ ചെറിയ സ്‌കോറുകള്‍ക്കു പുറത്തായിട്ടും മായങ്കിന് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല.

 ഗില്ലോ, മായങ്കോ?

ഗില്ലോ, മായങ്കോ?

ഗില്‍, മായങ്ക് എന്നിവരുടെ ബാറ്റിങിലെ കുറവുകള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇവരില്‍ ആരെ ഇംഗ്ലണ്ടില്‍ ഓപ്പണറാക്കുമെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കുക. ഗില്ലിനെ അലട്ടുന്ന ചില പ്രശ്‌നങ്ങള്‍ ഇംഗ്ലണ്ടിലെത്തിയ ശേഷം പരിഹരിക്കാന്‍ കഴിയുകയാണെങ്കില്‍ അദ്ദേഹം സ്ഥാനം നിലനിര്‍ത്തും. എന്നാല്‍ ഗില്ലിന്റെ വീക്ക്‌നെസ് പരിഹരിക്കുക എളുപ്പമല്ലെന്നു ബോധ്യമായാല്‍ മായങ്കിനെയാവും പരിഗണിക്കുക.
നെറ്റ്‌സില്‍ ഇരുവരുടെയും ബാറ്റിങ് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും വിലയിരുത്തും. അതിനു ശേഷമായിരിക്കും അന്തിമ തീരുമാനം. പുറമെ നിന്നും പരിശോധിക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ മായങ്ക് നേരിട്ട വെല്ലുവിളികള്‍ പരിഗണിക്കുമ്പോള്‍ ഗില്ലിന്റെ പ്രശ്‌നങ്ങള്‍ അത്രഗൗരവമുള്ളതല്ലെന്നു കാണം. അതുകൊണ്ടു തന്നെ ഗില്ലിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

Story first published: Wednesday, May 12, 2021, 12:33 [IST]
Other articles published on May 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X