വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ഫൈനലോടെ അഞ്ച് ഇന്ത്യന്‍ താരങ്ങളുടെ ചീട്ട് കീറിയേക്കും! ടെസ്റ്റില്‍ പിന്നെ കണ്ടേക്കില്ല

ജൂണ്‍ 18നാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനല്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ത്യയുടെ ചില താരങ്ങള്‍ക്കുള്ള അവസാനത്തെ അവസരമായേക്കും. ഫൈനലിനു ശേഷം ചിലരെ ടെസ്റ്റില്‍ ഇന്ത്യക്കൊപ്പം കണ്ടെന്നു വരില്ല. ജൂണ്‍ 18ന് ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിനായി 20 അംഗ ഇന്ത്യന്‍ സംഘത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രമുഖ താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫൈനലില്‍ ഏറ്റവുംമികച്ച ഇലവനെ തിരഞ്ഞെടുക്കുകയെന്നത് വിരാട് കോലിക്കു തലവേദനയായേക്കും. ഫൈനലോടെ ടെസ്റ്റ് കരിയര്‍ അവസാനിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ഹനുമാ വിഹാരി

ഹനുമാ വിഹാരി

നിലവില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന താരമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ വിഹാരിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ വര്‍ഷമവസാനം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ കളിച്ച വിഹാരിക്കു പക്ഷെ ഒരു ഫിഫ്റ്റി പോലും കുറിക്കാനായില്ല. 16, 8, 21, 4, 23* എന്നിങ്ങനെയായിരുന്നു കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ താരത്തിന്റെ പ്രകടനം.
ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരിന്നിങ്‌സില്‍ 55 റണ്‍സെടുത്തെങ്കിലും തുടര്‍ന്നുള്ള മൂന്ന് ഇന്നിങ്‌സുകളില്‍ 7, 15, 9 എന്നിങ്ങനെ സ്‌കോറുകള്‍ക്കു പുറത്തായി. ഈ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലോടെ വിഹാരി ടീമിന് പുറത്തായേക്കും.

 കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലാണെങ്കിലും ടെസ്റ്റില്‍ ഇതാവര്‍ത്തിക്കാന്‍ സാധിക്കാത്ത താരമാണ് കെഎല്‍ രാഹുല്‍. 2019 ആഗസ്റ്റിലാണ് അദ്ദേഹം അവസാനമായി ടെസ്റ്റില്‍ കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഇത്. നാലു ഇന്നിങ്‌സുകളില്‍ രാഹുലിന്റെ സ്‌കോറുകള്‍ 44, 38, 13, 6 എന്നിങ്ങനെയായിരുന്നു.
2018 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നു ടെസ്റ്റുകളിലും രാഹുല്‍ നിറംമങ്ങി. 2, 44, 2, 0, 9 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയിലും രാഹുലിന് അവസരം ലഭിച്ചിരുന്നില്ല.

 ശര്‍ദ്ദുല്‍ ഠാക്കൂര്‍

ശര്‍ദ്ദുല്‍ ഠാക്കൂര്‍

ഇന്ത്യക്കു വേണ്ടി രണ്ടു ടെസ്റ്റുകളില്‍ മാത്രമേ ശര്‍ദ്ദുല്‍ ഠാക്കൂര്‍ കളിച്ചിട്ടുള്ളൂ. വലംകൈയന്‍ മീഡിയം പേസറായ അദ്ദേഹം 2018 ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ടെസ്റ്റില്‍ അരങ്ങേറിയത്. എന്നാല്‍ പരിക്കു കാരണം അദ്ദേഹത്തത്തിന് മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ പിന്‍മാറേണ്ടി വന്നു.
ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരേ ഗാബയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഠാക്കൂര്‍ ടീമിലുണ്ടായിരുന്നു. ഈ കളിയില്‍ ഫിഫ്റ്റിയോടെ ബാറ്റിങില്‍ തിളങ്ങിയ താരം ഏഴു വിക്കറ്റുമായി ബൗളിങിലും സാന്നിധ്യമറിയിച്ചു. വിക്കറ്റുകളെടുക്കുന്നുണ്ടെങ്കിലും ബൗളിങില്‍ ഒരുപാട് റണ്‍സ് വഴങ്ങുന്നുയെന്നത് ഠാക്കൂറിന്റെ ഏറ്റവും വലിയ വീക്ക്‌നെസായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരവധി മികച്ച പേസര്‍മാര്‍ ടീമിലുള്ളതിനാല്‍ തന്നെ ഠാക്കൂറിന് ഇനി ടെസ്റ്റില്‍ അവസരങ്ങള്‍ ലഭിക്കാനിടയില്ല.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഇന്ത്യയുടെ പരിചയസമ്പന്നനായ പേസറാണ് ഉമേഷ് യാദവ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കണ്ടു ടെസ്റ്റുകളില്‍ നിന്നും നാലു വിക്കറ്റ് മാത്രമേടുത്ത അദ്ദേഹം പിന്നീട് പരിക്കു കാരണം പിന്‍മാറുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഉമേഷ് പരിക്കില്‍ നിന്നും മോചിതനായി ടീമിനൊപ്പം ചേര്‍ന്നിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. അടുത്തിടെ ടീമിലെത്തിയ മുഹമ്മദ് സിറാജ് മികച്ച ബൗളിങോടെ സ്ഥാനമുറപ്പിച്ചതിനാല്‍ ഉമേഷിന്റെ വഴി ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്.

 വൃധിമാന്‍ സാഹ

വൃധിമാന്‍ സാഹ

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. കുറച്ചു മുമ്പ് വരെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സാഹയ്ക്കായിരുന്നു പ്രഥമ പരിഗണന. എന്നാല്‍ ഇപ്പോള്‍ ഇതു നഷ്ടമായിക്കഴിഞ്ഞു. റിഷഭ് പന്താണ് ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല പ്രകടനത്തോടെയാണ് റിഷഭ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. ഇന്ത്യ 2-1ന്റെ ചരിത്രവിജയം നേടിയ പരമ്പരയില്‍ റിഷഭിന്റെ ഇന്നിങ്‌സുകള്‍ (97, 89*) ഏറെ കൈയടി വാങ്ങിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയിലും റിഷഭ് (91, 58, 101*) മിന്നിയിരുന്നു. നേരത്തേ വിക്കറ്റ് കീപ്പിങില്‍ വരുത്തിയിരുന്ന പല പിഴവുകളും താരം ഇപ്പോള്‍ പരിഹരിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സാഹയ്ക്കു ഇനി ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തുക അസാധ്യമായിരിക്കുകയാണ്.

Story first published: Friday, May 14, 2021, 14:57 [IST]
Other articles published on May 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X