വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ബുംറ എന്തുകൊണ്ട് അതു ചെയ്തില്ല? ബൗളിങിനെ ചോദ്യം ചെയ്ത് ലക്ഷ്മണ്‍

ബൗളിങില്‍ ബുംറയ്ക്കു ഒരു ഇംപാക്ടുമുണ്ടാക്കാനായിരുന്നില്ല

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങിനെ ചോദ്യം ചെയ്ത് മുന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍. മല്‍സരത്തില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ബുംറയ്ക്കായിരുന്നില്ല. 11 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം മൂന്നു മെയ്ഡനുള്‍പ്പെടെ 34 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മൂന്നിന് മുകളില്‍ ഇക്കോണമി റേറ്റിലായിരുന്നു ഇത്. വിക്കറ്റൊന്നും വിഴ്ത്താന്‍ ബുംറയ്ക്കു സാധിച്ചതുമില്ല.

1

ഫൈനലില്‍ കിവി പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ്‌നിരയ്ക്കു മേല്‍ കത്തിക്കയറിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു സമാനമായ പ്രകടനം നടത്താനായില്ല. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 217ന് മറുപടിയില്‍ ന്യൂസിലാന്‍ഡ് 49 ഓവറില്‍ രണ്ടിന് 102 റണ്‍സെന്ന ശക്തമായ നിലയിലാണ്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 116 റണ്‍സ് കൂടി നേടിയാല്‍ അവര്‍ക്കു ഇന്ത്യക്കൊപ്പമെത്താം.

ഐസിസി ഫൈനലുകള്‍: ഇന്ത്യക്കായി സെഞ്ച്വറിയടിച്ചത് ഒരാള്‍ മാത്രം! അത് ഗാംഗുലി- ലിസ്റ്റ് നോക്കാംഐസിസി ഫൈനലുകള്‍: ഇന്ത്യക്കായി സെഞ്ച്വറിയടിച്ചത് ഒരാള്‍ മാത്രം! അത് ഗാംഗുലി- ലിസ്റ്റ് നോക്കാം

WTC Final: ചരിത്രത്തിലാദ്യമായി അതു സംഭവിക്കും! മല്‍സരഫലത്തെക്കുറിച്ച് ഗവാസ്‌കര്‍WTC Final: ചരിത്രത്തിലാദ്യമായി അതു സംഭവിക്കും! മല്‍സരഫലത്തെക്കുറിച്ച് ഗവാസ്‌കര്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലാണ് ബുംറയുടെ ബൗളിങിലെ പിഴവ് ലക്ഷ്മണ്‍ ചൂണ്ടിക്കാണിച്ചത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഇംപാക്ടുണ്ടാക്കാന്‍ ബൗളിങ് ലെങ്ത്തില്‍ ബുംറ ചെറിയ മാറ്റം വരുത്തണമായിരുന്നു. എന്നാല്‍ ബുംറയ്ക്കു അതു സാധിക്കാതിരുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഈ സാഹചര്യങ്ങളില്‍ നിങ്ങള്‍ ബാറ്റ്‌സ്മാനെ കവേഴ്‌സിലൂടെ ഡ്രൈവ് ചെയ്യാനായിരിക്കും ശ്രമിക്കേണ്ടത്. ഇത് ബാറ്റില്‍ എഡ്ജാവാനും ക്യാച്ചായി വിക്കറ്റ് നേടാനും വഴിയൊരുക്കുമെന്നും ലക്ഷ്മണ്‍ വിശദമാക്കി.

2

ലക്ഷ്മണ്‍ മാത്രമല്ല ഷോയില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗറും സമാനമായ അഭിപ്രായമാണ് പറഞ്ഞത്. ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷ്മണിന്റെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു. പരമാവധി സ്വിങും സീമും നേടാന്‍ ഇഷാന്തിനു കഴിഞ്ഞു. കരിയറില്‍ ഭൂരിഭാഗവും ഇഷാന്ത് ഇന്‍സ്വിങ് ബൗളറായിരുന്നു. സ്റ്റംപിന് അരികിലേക്കു വരാന്‍ ഒരു ഇന്‍സ്വിങ് ബൗളര്‍ ശ്രമിക്കുമ്പോള്‍ അയാള്‍ക്കു സ്വിങ് അല്‍പ്പം നഷ്ടമാവുമെന്നു ബാംഗര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഫൈനല്‍ സമനിലയിലേക്കാണ് നീങ്ങുന്നത്. നാലാംദിനം കനത്ത മഴയെത്തുടര്‍ന്നു ഒരോവര്‍ പോലും മല്‍സരം നടന്നില്ല. ഫൈനലില്‍ രണ്ടാംദിനമാണ് മഴയില്‍ ഒലിച്ചുപോയത്. ആദ്യദിനവും മഴയെ തുടര്‍ന്നു പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടിരുന്നു. ഫൈനലില്‍ ഐസിസി നേരത്തേ തന്ന ഒരു റിസര്‍വ് ദിനം ഉള്‍പ്പെടുത്തിയിരുന്നു. ഇതടക്കം ഇനി രണ്ടു ദിവസങ്ങള്‍ കൂടി ഫൈനലില്‍ ബാക്കിയുണ്ട്. എന്നാല്‍ ഈ രണ്ടു ദിവസവും പൂര്‍ണമായി മല്‍സരം നടക്കുമോയെന്ന കാര്യം ഉറപ്പില്ല.

Story first published: Monday, June 21, 2021, 21:40 [IST]
Other articles published on Jun 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X