WTC 2021: ബോള്‍ട്ടിനെ മെരുക്കാന്‍ ഇന്ത്യന്‍ തുറുപ്പുചീട്ട്, അടുത്ത സഹീര്‍ ഖാന്‍!- ആരാണ് അര്‍സാന്‍?

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഒരാളുടെ പേര് കണ്ട് എല്ലാവരും അമ്പരന്നു- അര്‍സാന്‍ നഗ്വാസ്വല്ല. ക്രിക്കറ്റ് പ്രേമികള്‍ക്കു ഒട്ടും തന്നെ സുപരിചിതനല്ലാത്ത ഈ താരം ആരാണെന്നും എങ്ങനെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചുവെന്നുമാണ് എല്ലാവരും തലപുകയ്ക്കുന്നത്. ഇന്ത്യന്‍ സംഘത്തിലെ സ്റ്റാന്‍ഡ്‌ബൈ ബൗളര്‍മാരില്‍ ഒരാളായാണ് യുവതാരത്തിനു നറുക്കുവീണത്.

എന്നാല്‍ ഐപിഎല്ലില്‍ ഇനിയും കളിച്ചിട്ടില്ലാത്ത അര്‍സാന് ഇന്ത്യന്‍ ടീമിലെത്താന്‍ മാത്രം മികവുണ്ടോയെന്നാണ് എല്ലാവരുടെയും സംശയം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സെന്‍സേഷനായി മാറാന്‍ സാധ്യതയുള്ള അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാം.

 ഗുജറാത്തില്‍ നിന്നുള്ള താരം

ഗുജറാത്തില്‍ നിന്നുള്ള താരം

ഗുജറാത്തിലെ ചെറിയ ഗ്രാമമായ നാര്‍ഗോളില്‍ നിന്നാണ് അര്‍സാന്റെ വരവ്. ഗുജറാത്തിനായി വ്യത്യസ്ത ഏജ് ഗ്രൂപ്പുകളില്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളില്ലാം അര്‍സാന്‍ കളിച്ചിട്ടുണ്ട്. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലെത്തിയ പാഴ്‌സി വംശജന്‍ കൂടിയാണ് അദ്ദേഹം.

വല്‍സാദ് ജില്ലയുടെ അഭിമാനതാരമാണ് അദ്ദേഹം. ഇപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമിലേക്കും വിളിവന്നതോടെ അര്‍സാന്റെ മികവ് ലോകവും അറിയാന്‍ പോവുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനമാണ് ഇടംകൈയന്‍ പേസര്‍ കൂടിയായ അര്‍സാന് ദേശീയ ടീമിലേക്കു വഴിതുറന്നത്.

 ആരാധനാപാത്രം സഹീര്‍ ഖാന്‍

ആരാധനാപാത്രം സഹീര്‍ ഖാന്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഇടംകൈയന്‍ പേസര്‍ സഹീര്‍ ഖാന്റെ കടുത്ത ആരാധകന്‍ കൂടിയാണ് അര്‍സാന്‍. സഹീറിന്റെ അതേ ബൗളിങ് ആക്ഷന്‍ തന്നെയാണ് അര്‍സാനും പിന്തുടരുന്നത്. ഭാവിയില്‍ സഹീറിനെപ്പോലെ ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കാന്‍ തനിക്കും സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് യുവതാരം.

ഗുജറാത്ത് ടീം സെലക്ടര്‍ സന്തോഷ് ദേശായിക്ക് അര്‍സാനെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. ഞാന്‍ ജില്ലാ കോച്ചായിരിക്കെയാണ് അവന്‍ അണ്ടര്‍ 19, 23 ടീമുകളിലെത്തിയത്. വളരെ മികച്ച ഇടംകൈയന്‍ പേസറാണ് അര്‍സാന്‍. ജൂനിയര്‍ തലം മുതല്‍ അവന്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് നടത്തുന്നത്. അണ്ടര്‍ 19, 23 ടീമുകള്‍ക്കായി നടത്തിയ പ്രകടനമാണ് രഞ്ജിയിലും അര്‍സാന് അവസരം നേടിക്കൊടുത്തതെന്നു ദേശായ് വ്യക്തമാക്കി.

 ബോള്‍ട്ടുയര്‍ത്തുന്ന വെല്ലുവിളി

ബോള്‍ട്ടുയര്‍ത്തുന്ന വെല്ലുവിളി

ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്താന്‍ ഇടയുള്ള താരമാണ് ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. കൂടാതെ മറ്റൊരു ഇടംകൈയന്‍ പേസറായ നീല്‍ വാഗ്നറും ഇന്ത്യക്കു ഭീഷണിയാണ്. ഇവരെയൊക്കെ അതിജീവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അര്‍സാനെ സംഘത്തിലുള്‍പ്പെടുത്തിയത്. ബോള്‍ട്ടിനെപ്പോലെ ഇടംകൈയന്‍ ബൗളറായ അര്‍സാന്‍ നെറ്റ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ മികച്ച തയ്യാറെടുപ്പ് നടത്താന്‍ സഹായിക്കും.

മികച്ച വേഗതയോടെ ബൗള്‍ ചെയ്യുന്ന അര്‍സാന്‍ ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാനും മിടുക്കനാണ്. ഈ മികവുകളെല്ലാം കണ്ടാണ് ബിസിസിഐ അദ്ദേഹത്തെ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു കൂട്ടിയത്.

 അര്‍സാന്‍റെ കരിയര്‍

അര്‍സാന്‍റെ കരിയര്‍

2018ലെ രഞ്ജി ട്രോഫിയില്‍ തന്നെ ഉജ്ജ്വല ബൗളിങുമായി അര്‍സാന്‍ വരവറിയിച്ചിരുന്നു. മുംബൈയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ 23.3 ഓവവറില്‍ 78 റണ്‍സിന് പേസര്‍ അഞ്ചു വിക്കറ്റുകളെടുത്തതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. 2019-20ലെ രഞ്ജിയില്‍ അര്‍സാന്‍ കത്തിക്കയറി. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടും, ഒരു പത്ത് വിക്കറ്റ് നേട്ടവുമടക്കം (പഞ്ചാബിനെതിരേ) 41 വിക്കറ്റുകളാണ് പേസര്‍ കടപുഴക്കിയത്.

കൊവിഡിനെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ രഞ്ജി നടന്നില്ലെങ്കിലും വിജയ് ഹസാരെ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയില്‍ 23 കാരന്‍ മിന്നി. ഛത്തീസ്ഗഡിനെതിരായ ആറു വിക്കറ്റ് നേട്ടമുള്‍പ്പെടെ 19 വിക്കറ്റുകള്‍ വിജയ് ഹസാരെ ട്രോഫിയില്‍ അര്‍സാന്‍ വീഴ്ത്തി. ഗുജറാത്തിനെ സെമിയിലെത്തിക്കുന്നതിലും താരം പങ്കുവഹിച്ചു. മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ചു കളിയില്‍ ഒമ്പത് വിക്കറ്റും അദ്ദേഹത്തിനു ലഭിച്ചു. ഈ സീസണിലെ ഐപിഎല്ലില്‍ അര്‍സാന്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായില്ല.

20 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 39ഉം 15 ടി20കളില്‍ നിന്നും 21ഉം വിക്കറ്റുകള്‍ അര്‍സാന്‍ വീഴ്ത്തിയിട്ടുണ്ട്. ടി20യിലെ 6.97 എന്ന മികച്ച ഇക്കോണമി റേറ്റാണ് പേസറുടേത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, May 8, 2021, 13:05 [IST]
Other articles published on May 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X