For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: എന്താണ് റിസര്‍വ് ഡേ? ടീം ലൈനപ്പ് ഇനി മാറ്റാനാവുമോ? ഇന്ത്യയുടെ ഓപ്ഷനുകള്‍ ഇങ്ങനെ

By Vaisakhan MK

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴയില്‍ നഷ്ടമായിരിക്കുകയാണ്. എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ റിസര്‍വ് ദിനമുണ്ട്. മറ്റൊരു കാര്യം ഇന്ത്യക്ക്ടീമിനെ മാറ്റാന്‍ സാധിക്കുമെന്നതാണ്. റിസര്‍വ് ദിനമെന്നത് അഞ്ച് ദിനം തന്നെ കളി നടക്കുമെന്ന് ഉറപ്പിക്കാനുള്ളതാണ്. ഇത് കളിക്കുള്ള സമയം നഷ്ടപ്പെട്ടാല്‍ മാത്രമേ ഉപയോഗിക്കൂ. അഞ്ച് ദിവസത്തെ മത്സരത്തില്‍ ഫലം ഉണ്ടായില്ലെങ്കില്‍ ഈ റിസര്‍വ് ദിനം ഉപയോഗിക്കില്ല. അത് സമനിലയായി തന്നെ കാണുമെന്നാണ് ഐസിസി നിയമം.

1

മത്സരത്തിനിടെ നഷ്ടമുണ്ടായാല്‍ ഐസിസി മാച്ച് റഫറി ടീമുകളെയും മാധ്യമങ്ങളെയും റിസര്‍വ് ദിനം എടുക്കുമോ എന്ന കാര്യം അറിയിക്കും. അഞ്ചാം ദിനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രമാണ് റിസര്‍വ് ദിനം എടുക്കുമോ എന്ന് ഐസിസി വ്യക്തമാക്കുക. അതേസമയം സതാംപ്ടണില്‍ ആദ്യ ദിനം മുഴുവന്‍ നിര്‍ത്താതെ മഴയായിരുന്നു. അതുകൊണ്ട് ആറാം ദിനം ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പായിരുന്നു. മത്സരം അഞ്ച് ദിനം കളിച്ചിട്ടും ഫലം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

അതേസമയം ടോസ് നടക്കുന്നതിന് മുമ്പ് മത്സരത്തിന്റെ ആദ്യ ദിനം റിസര്‍വ് ദിനത്തിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ ടീം ലൈനപ്പ് മാറ്റാനും ഇന്ത്യക്ക് അവസരമുണ്ട്. ടോസ് നേടി കഴിഞ്ഞിരുന്നെങ്കില്‍ ഈ സാഹചര്യം ഉണ്ടാവുമായിരുന്നില്ല. മഴയെ തുടര്‍ന്ന് പിച്ചിലെയും ഔട്ട്ഫീല്‍ഡിലെയും സാഹചര്യങ്ങള്‍ തീര്‍ത്തും മാറിയിട്ടുണ്ടാവും. ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരുണ്ട്. ഇവരെ രണ്ടുപേരെയും കളിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം മഴ പെയ്തതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യം സതാംപ്ടണിലുണ്ടാവും. ഈ സാഹചര്യത്തില്‍ അശ്വിനോ ജഡേജയോ പുറത്തിരിക്കേണ്ടി വന്നേക്കുമെന്ന് സൂചന. ഫൈനലിലെ നിയമ പ്രകാരം ഒരു ക്യാപ്റ്റന് ടീമില്‍ പതിനൊന്ന് കളിക്കാരെയും ഒ്പ്പം നാല് സബ്സ്റ്റിറ്റിയൂട്ട് കളിക്കാരെയും നിര്‍ദേശിക്കാം. ടീമില്‍ ആരൊക്കെയുണ്ടാവുമെന്ന്‌നേരത്തെ തന്നെ ഐസിസിയെ ക്യാപ്റ്റന് അറിയിക്കാം. ഈ ലിസ്റ്റായിരിക്കും ടോസിന് ശേഷം മാച്ച് റഫറി പരിശോധിക്കുക.

Story first published: Saturday, June 19, 2021, 1:36 [IST]
Other articles published on Jun 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+