WTC Final: കളി നടന്നാല്‍ ജയം കിവീസിനൊപ്പമെന്ന് മുന്‍ ന്യൂസിലന്‍ഡ് താരം, ലക്ഷ്ണിന്റെ പ്രവചനം ഇങ്ങനെ
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ദിനം മഴ കൊണ്ടുപോയിരിക്കുകയാണ്. എന്നാല്‍ ഫൈനല്‍ പോലൊരു നിര്‍ണായക മത്സരം വിരസമായതില്‍ ഐസിസിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിവിഎസ് ലക്ഷ്മണും ഷെയ്ന്‍ ബോണ്ടും അടക്കമുള്ള താരങ്ങള്‍ ഐസിസിക്കെതിരെ രംഗത്തെത്തി. ഐസിസി വേണ്ട രീതിയില്‍ പ്ലാന്‍ ചെയ്യാതെയാണ് ടൂര്‍ണമെന്റ് നടത്തിയതെന്ന് ലക്ഷ്മണ്‍ പറഞ്ഞു. മത്സരഫലം ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നും താരം പറയുന്നു.

ആരാധകര്‍ നിരാശരാകും
വളരെ സങ്കടകരമായ കാര്യമായിരിക്കും ആരാധകര്‍ക്ക് ഇത്. അവര്‍ക്ക് നിരാശരാകേണ്ടി വരും. ഐസിസി നിയമങ്ങള്‍ കൃത്യമായി നടപ്പാക്കിയില്ല. അഞ്ച് ദിവസം കൊണ്ട് 450 ഓവറുകള്‍ എറിയാനെങ്കിലും ഐസിസി അനുവദിക്കണമായിരുന്നു. എന്നാല്‍ അതുണ്ടാവില്ല. റിസര്‍വ് ഡേ ഉണ്ടെന്നതില്‍ ശരിക്കും സന്തോഷം തോന്നിയിരുന്നു. എന്നാല്‍ റിസര്‍വ് ദിനത്തിലും മഴ തുടരുകയാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡ് വിജയിക്കുമായിരുന്നു
ഫൈനലില്‍ ചാമ്പ്യനെ കിട്ടിയിരുന്നെങ്കില്‍ ആരാധകര്‍ ശരിക്കും ആവേശത്തിലാകുമായിരുന്നു. ഇനി കളി നടക്കുകയാണെങ്കില്‍ ന്യൂസിലന്‍ഡ് വിജയിക്കുവാനുള്ള സാധ്യത ശക്തമാണെന്ന് ഷെയ്ന്‍ ബോണ്ട് പറഞ്ഞു. നാല് ദിവസം കളി നടന്നാലും ആ സാധ്യത നിലനില്‍ക്കുന്നുണ്ട്. ബൗളര്‍മാര്‍ക്ക് വലിയൊരു ആധിപത്യം ഈ പിച്ചിലുണ്ട്. ന്യൂസിലന്‍ഡ് മഴ മാറിയ ശേഷം നന്നായി ബാറ്റ് ചെയ്യുകയാണെങ്കില്‍ ജയം ന്യൂസിലന്‍ഡിന്റേതാവും. എന്നാല്‍ ലക്ഷ്മണ്‍ പറയുന്ന പോലെ മഴ പെയ്ത് മത്സരം നീണ്ടാല്‍ ഫലം കാണുക പ്രയാസമാണെന്നും ബോണ്ട് വ്യക്തമാക്കി.

മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ വേണ്ട
അതേസമയം മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും മത്സരം ഇംഗ്ലണ്ടില്‍ നടത്തുന്നതിനെതിരെ രംഗത്തെത്തി. വളരെ വേദനയോടെയാണ് പറയുന്നത്. ഇത്രയും സുപ്രധാനപ്പെട്ടൊരു മത്സരം ഒരിക്കലും ഇംഗ്ലണ്ടില്‍ വെച്ച് കളിക്കരുതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ സെപ്റ്റംബര്‍ മാസത്തില്‍ മികച്ച കാലാവസ്ഥയായിരിക്കുമെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞിരുന്നു. രാത്രി എട്ട് മണി വരെ നല്ല വെലിച്ചമുണ്ടാകുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. നേരത്തെ ഐപിഎല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടത്തുന്നതിന് വേണ്ടിയായിരുന്നു കാലാവസ്ഥയെ കുറിച്ച് പീറ്റേഴ്‌സണ്‍ പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications