വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ധോണിയുടെ ഒരു റെക്കോര്‍ഡ് കൂടി പഴങ്കഥ, അതും കോലിയങ്ങ് എടുത്തു!

ഫൈനലില്‍ ടീമിനെ നയിച്ചതോടെയാണിത്

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. മുന്‍ ഇതിഹാസനായകന്‍ എംഎസ് ധോണിയുടെ റെക്കോഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡിനാണ് കോലി അവകാശിയായിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയെ നയിച്ചതോടെയാണിത്.

1

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 61ാമത്തെ ടെസ്റ്റായിരുന്നു ഇത്. 60 ടെസ്റ്റുകളെന്ന ധോണിയുടെ റെക്കോഡ് ഇതോടെ തിരുത്തപ്പെടുകയും ചെയ്തു. സൗരവ് ഗാംഗുലി (49), സുനില്‍ ഗവാസ്‌കര്‍ (47), മുഹമ്മദ് അസ്ഹറുദ്ദീന്‍ (47) എന്നിവരാണ് ഇന്ത്യയെ കൂടുതല്‍ ടെസ്റ്റുകള്‍ നയിച്ച മറ്റു ക്യാപ്റ്റന്‍മാര്‍.

2014ലായിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ധോണിയില്‍ നിന്നും കോലി ഏറ്റെടുക്കുന്നത്. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ കന്നി ടെസ്റ്റ്. തോല്‍വിയോടെയായിരുന്നു ക്യാപ്റ്റനായുള്ള കോലിയുടെ അരങ്ങേറ്റം. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ 48 റണ്‍സിനു പരാജയപ്പെടുകയായിരുന്നു. 364 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കു ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷയുണ്ടായിരുന്നു. മൂന്നിന് 242 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും ഇന്ത്യ 315 റണ്‍സിന് പുറത്താവുകയായിരുന്നു. മുരളി വിജയ് 99 റണ്‍സോടെ തിളങ്ങിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

ഇന്ത്യയുടെ അവസാന അഞ്ച് ഐസിസി ഫൈനലുകളും ടോപ് സ്‌കോറര്‍മാരും ഇതാഇന്ത്യയുടെ അവസാന അഞ്ച് ഐസിസി ഫൈനലുകളും ടോപ് സ്‌കോറര്‍മാരും ഇതാ

ക്രിക്കറ്റര്‍മാരെ 'ബൗള്‍ഡാക്കിയ' നടിമാരും മോഡലുകളും, ഇപ്പോള്‍ ജീവിത പങ്കാളികള്‍ക്രിക്കറ്റര്‍മാരെ 'ബൗള്‍ഡാക്കിയ' നടിമാരും മോഡലുകളും, ഇപ്പോള്‍ ജീവിത പങ്കാളികള്‍

ഈ തോല്‍വിക്കു ശേഷം ക്യാപ്റ്റനെന്ന നിലയില്‍ കോലി ഉയരങ്ങളിലേക്കു കുതിക്കുന്നതാണ് പിന്നീട് കണ്ടത്. ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്കു അദ്ദേഹം അവകാശിയാണ്. 60 ടെസ്റ്റുകളില്‍ 36 വിജയങ്ങളാണ് കോലിയുടെ പേരിലുള്ളത്. 59.01 എന്ന മികച്ച വിജയശരാശരിയും അദ്ദേഹത്തിനുണ്ട്.

2

നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനമാണ് കോലിക്കു കീഴില്‍ ഇന്ത്യ കാഴ്ചവയ്ക്കുന്നത്. 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യനത്തിലെ ടെസ്റ്റ് പരമ്പര വിജയം അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര വിജയം കൂടിയായിരുന്നു ഇത്. 2020-21ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും ഓസീസിനെ കൊമ്പുകുത്തിച്ച് ഇന്ത്യ ട്രോഫി നിലനിര്‍ത്തിയിരുന്നു. അന്നു പക്ഷെ കോലി ആദ്യ ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടു നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്നു അജിങ്ക്യ രഹാനെയായിരുന്നു ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചത്.

Story first published: Saturday, June 19, 2021, 16:15 [IST]
Other articles published on Jun 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X