വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡബ്ല്യുറ്റിസി ഫൈനല്‍: എന്തുകൊണ്ട് ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ പരിഗണിച്ചില്ല? മൂന്ന് കാരണങ്ങളിതാ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചില സൂപ്പര്‍ താരങ്ങളുടെ അഭാവം ശ്രദ്ധേയമായിരുന്നു. അതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു. ഇംഗ്ലണ്ടിലാണ് ടെസ്റ്റ് പരമ്പര നടക്കുന്നതെന്നതിനാല്‍ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. പേസ് ഓള്‍റൗണ്ടര്‍ എപ്പോഴും ടീമിന്റെ അഭിവാജ്യഘടകമാണ്. എന്നാല്‍ ഹര്‍ദിക്കിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചില്ല. അതിനുള്ള മൂന്ന് കാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബാറ്റിങ്ങില്‍ സ്ഥിരതയില്ല

ബാറ്റിങ്ങില്‍ സ്ഥിരതയില്ല

ബ്രണ്ടന്‍ മക്കല്ലം,വീരേന്ദര്‍ സെവാഗ്,മാത്യു ഹെയ്ഡന്‍,ആദം ഗില്‍ക്രിസ്റ്റ്,എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരൊക്കെ ടെസ്റ്റിലും തങ്ങളുടെ വെടിക്കെട്ട് ബാറ്റിങ് ശൈലി തുടരുന്നവരാണ്. ഇവരുടെയൊക്കെ അതിവേഗ ഇന്നിങ്‌സുകള്‍ മത്സരഫലത്തെ തന്നെ മാറ്റിമറിക്കാറുണ്ട്. ഇത്തരത്തില്‍ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. മധ്യനിരയില്‍ എതിര്‍ ബൗളര്‍മാരുടെ മനോവീര്യം കെടുത്താന്‍ ഹര്‍ദിക്കിനാവും. എന്നാല്‍ സ്ഥിരതയില്ലായ്മ താരത്തിന്റെ പ്രശ്‌നമാണ്. നിലവില്‍ മോശം ഫോമിലാണെന്നതും തിരിച്ചടിയായി. റിഷഭ് പന്ത്,രവീന്ദ്ര ജഡേജ എന്നിവര്‍ വെടിക്കെട്ട് പ്രകടനം മധ്യനിരയില്‍ നടത്താന്‍ കെല്‍പ്പുള്ളവരായതിനാല്‍ ഹര്‍ദികിന്റെ അഭാവം ടീമിനെ ബാധിച്ചേക്കില്ല.

പന്തെറിയാന്‍ സാധിക്കുന്നില്ല

പന്തെറിയാന്‍ സാധിക്കുന്നില്ല

പുറം വേദനയെത്തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കുന്നില്ല. ഇത്തവണത്തെ ഐപിഎല്ലിലും ഹര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. പുറം വേദനയെത്തുടര്‍ന്നാണ് അദ്ദേഹം പന്തെറിയാതിരുന്നത്. ഈ സാഹചര്യത്തില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം ഹര്‍ദിക്കിനെ പരിഗണിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല. ഇംഗ്ലണ്ടില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹര്‍ദിക്. എന്നാല്‍ പഴയ മികവിലേക്ക് ഉയരാനുള്ള കായിക ക്ഷമത നിലവില്‍ താരത്തിനില്ല.

പരിചയസമ്പത്ത് കുറവ്

പരിചയസമ്പത്ത് കുറവ്

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ച് അര്‍ധ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്താന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ടെങ്കിലും ഹര്‍ദിക്കിനെക്കാള്‍ പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഇത്രയും പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ പരിചയസമ്പത്ത് കുറവുള്ള ഹര്‍ദിക്കിന് ടീമിന് പുറത്താകേണ്ടി വന്നു. ഇംഗ്ലണ്ടില്‍ പേസ് ബൗളര്‍മാര്‍ക്കാണ് മുന്‍തൂക്കം. ഹര്‍ദിക്കിന്റെ അഭാവം ബാധിക്കാത്ത തരത്തില്‍ മികച്ച പേസ് നിര ഇന്ത്യക്കൊപ്പമുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി എന്നിവരെല്ലാം ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് ടീമിലേക്ക് തിരിച്ചെത്താനായില്ല.

Story first published: Saturday, May 8, 2021, 11:44 [IST]
Other articles published on May 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X