For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഇന്ത്യയെ ഫൈനലിലെത്തിച്ച 'മൂവര്‍ സംഘം'; ഇവരെ മറന്നാകരുത് ഒരാഘോഷവും!

By Abin MP

രണ്ട് വര്‍ഷത്തെ പോരാട്ടങ്ങളുടെ അന്തിമഫലം കുറിക്കപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഫൈനല്‍ ആരംഭിക്കുക. ഇരുടീമുകളും തങ്ങളുടെ ആദ്യത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിന്റെ തൊട്ടരുകിലെത്തി നില്‍ക്കുകയാണ്.

2021 ല്‍ നടന്ന ആദ്യ ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോടായിരുന്നു പരാജയപ്പെട്ടത്. അന്ന് കൈ അകലത്തു നിന്നും നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ട് വര്‍ഷത്തിനിപ്പുറം ഇന്ത്യന്‍ ക്യാമ്പില്‍ മാറ്റങ്ങള്‍ ഒരുപടുണ്ടായിട്ടുണ്ട്. ഫൈനലിലേക്കുള്ള യാത്രയില്‍ നിര്‍ണായക പങ്കുവഹിച്ച ജസ്പ്രീത് ബുംറയുടേയും ഋഷഭ് പന്തിന്റേയും അഭാവമടക്കം.

WTC Final

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ യാത്രയില്‍ നിര്‍ണായക പങ്കുവഹിച്ച മൂന്ന് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ഋഷഭ് പന്ത്

ഓസീസ് പരമ്പര നഷ്ടമായിട്ടും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറാണ് ഋഷഭ് പന്ത്. ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചുറിയടക്കമുള്ള ഇന്നിംഗ്‌സുകള്‍ പന്തിന്റെ അഭാവം എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന അസാധാരണ ബാറ്ററാണ് പന്ത്.

12 മത്സരങ്ങളില്‍നിന്നും 80 സ്‌ട്രൈക്ക് റേറ്റില്‍ 43.40 ആവറേജില്‍ 868 റണ്‍സാണ് പന്ത് നേടിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. പല അപകടഘട്ടത്തിലും ഇന്ത്യയുടെ രക്ഷകനായി മാറിയിട്ടുണ്ട് പന്ത്. ശ്രീലങ്കയ്‌ക്കെതിരെ ശ്രേയസ് അയ്യര്‍ക്കൊപ്പം പടുത്തുയര്‍ത്തിയ മാച്ച് വിന്നിംഗ് കൂട്ടുകെട്ടടക്കം. ഇന്ത്യ പന്തിനെ വല്ലാതെ മിസ് ചെയ്യുമെന്നുറപ്പാണ്. പരുക്കില്‍ നിന്നും മുക്തനാകുന്നത് വരെ പന്തിന്റെ അഭാവം ഇന്ത്യന്‍ ടീമില്‍ നിഴലിച്ചു കിടക്കുമെന്ന് നിസ്സംശയം പറയാനാകും.

ആര്‍ അശ്വിന്‍

തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ആര്‍ അശ്വിന്‍ എന്ന മാച്ച് വിന്നര്‍ക്ക് പകരക്കാരില്ല. ഇന്ത്യയെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിച്ചതില്‍ അശ്വിനുള്ള പങ്ക് വളരെ വലുതാണ്. 26 ഇന്നിംഗ്‌സില്‍ 61 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. 19.67 ആണ് ആവറേജ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അശ്വിന് മറുപടിയില്ലാതെയാണ് ഓസ്‌ട്രേലിയ വീണത്. തന്റെ കരിയര്‍ അവസാനിച്ചെന്ന് ഒരു ഭാഗത്തു നിന്നും മുറവിളി മുഴങ്ങിക്കൊണ്ടിരിക്കുമ്പോഴും മൈതാനത്ത് ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ചവച്ചു കൊണ്ടിരിക്കുകയാണ് അശ്വിന്‍.

WTC Final

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജയുടെ ഓള്‍ റൗണ്ട് മികവ് ഇന്ത്യയ്ക്ക് നല്‍കുന്ന മേല്‍ക്കെ വളരെ വലുതാണ്. ബാറ്റു കൊണ്ടും പന്തുകൊണ്ടും മാച്ച് വിന്നറാണ് ജഡേജ. സമീപകാലത്ത് ബാറ്റിംഗില്‍ ജഡേജ് കൈവരിച്ച പുരോഗതി ഇന്ത്യയുടെ യാത്രയില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. അതും തീര്‍ത്തും പ്രതികൂലമായ വിദേശ സാഹചര്യങ്ങളില്‍. ഇന്ത്യയുടെ മുന്‍നിര വീണപ്പോഴൊക്കെ ജഡേജ ടീമിനെ പിടിച്ചുനിര്‍ത്തിയിട്ടുണ്ട്.

അനുഭവ സമ്പത്തും ബാറ്റിംഗിലും ബൗളിംഗിലുമുള്ള ഇംപ്രൂവ്‌മെന്റും സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് ജഡേജയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇന്ത്യയുടെ ടോപ് 5 താളം കണ്ടെത്താന്‍ പാടുപെട്ടത് ടീമിനെ വെട്ടിലാക്കിയപ്പോഴൊക്കെ ജഡേജ രക്ഷകനായിട്ടുണ്ട്. 23 ഇന്നിംഗ്‌സുകളില്‍ നിന്നുമായി 43 വിക്കറ്റുകളാണ് ജഡേജന ഇന്ത്യയില്‍ വച്ച് നേടിയത്. റണ്‍ വേട്ടക്കാരുടെ പട്ടികയിലും അഞ്ചാമതുണ്ട് ജഡേജ.

Story first published: Wednesday, June 7, 2023, 13:15 [IST]
Other articles published on Jun 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+