Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇഷാന്‍ കിഷനെ തഴഞ്ഞു, കെഎസ് ഭരത് ടീമില്‍! എന്തുകൊണ്ട്?

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരിനിറങ്ങി ഇന്ത്യയും ഓസ്‌ട്രേലിയയും. കൈയകലത്തു നിന്നും നഷ്ടമായ കിരീടം ഇത്തവണ പിടിച്ചെടുത്തേ പറ്റൂവെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗാണ് തിരഞ്ഞെടുത്തത്. ക്രിക്കറ്റ് പ്രേമികളെ അല്‍പ്പമൊന്ന് ഞെട്ടിച്ചതായിരുന്നു ഇന്ത്യയുടെ പ്ലെയിന്‍ ഇലവന്‍. വെറ്ററന്‍ താരവും ലോക ഒന്നാം നമ്പറുമായ ആര്‍ അശ്വിനെ ഒഴിവാക്കിയാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്.

അശ്വിന് പകരം പേസര്‍ ഉമേഷ് യാദവിന് ടീമില്‍ ഇടം നല്‍കിയിരിക്കുകയാണ് ഇന്ത്യ. ജഡേജയാണ് ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നര്‍. അതേസമയം നേരത്തെ തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്ന മറ്റൊരു സ്ഥാനമായിരുന്നു വിക്കറ്റ് കീപ്പറുടേത്. സ്ഥിരം വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് വാഹനാപകടത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലാണ്. പന്തിന് പകരക്കാരനായി കണക്കാക്കിയിരുന്നത് കെഎല്‍ രാഹുലിനെയായിരുന്നു.

WTC Final:

എന്നാല്‍ ഐപിഎല്ലിനിടെ രാഹുലിന് പരുക്കേറ്റു. ഇതോടെ കെഎസ് ഭരതോ ഇഷാന്‍ കിഷനോ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്നായി. ടെസ്റ്റില്‍ ഇതുവരേയും അരങ്ങേറിയിട്ടില്ലെങ്കിലും രാജ്യാന്തര തലത്തില്‍ മിന്നും പ്രകടനങ്ങളുള്ള ഇഷാന്‍ കിഷന്‍ ഇന്ത്യയ്ക്കായി കീപ്പറുടെ ഗ്ലൗസ് അണിയുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ അവരെ അമ്പരപ്പിച്ചു കൊണ്ട് കെഎസ് ഭരതിനെയാണ് ഇന്ത്യ പരിഗണിച്ചത്.

കിഷനെ അപേക്ഷിച്ച് ഭരതിനുള്ള പരിചയമാണ് പരിഗണക്കിപ്പെടാനുണ്ടായ പ്രധാന കാരണം. നാല് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് കെഎസ് ഭരത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്നെയായിരുന്നു ഭരതിന്റെ അരങ്ങേറ്റം. കിഷനാകാട്ടെ ടെസ്റ്റില്‍ ഇതുവരേയും അരങ്ങേറിയിട്ടില്ല. അതിനാല്‍ ഫൈനലില്‍ ഒരു പരീക്ഷണത്തിന് നില്‍ക്കേണ്ട എന്നാകും ഇന്ത്യന്‍ ടീം മാനേജുമെന്റ് ചിന്തിച്ചിട്ടുണ്ടാവുക.

WTC Final:

ഭരതിന്റെ സാന്നിധ്യം ഇന്ത്യയുടെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ കിഷനെ ആ പോസിഷനില്‍ ഇറക്കാന്‍ സാധിക്കില്ല. വിക്കറ്റിന് പിന്നില്‍ കിഷനേക്കാള്‍ ഒരുപടി മുന്നിലാണ് ഭരത് എന്നതും കിഷനെ തഴഞ്ഞ് ഭരതില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതായും വലിയിരുത്തപ്പെടുന്നു. തനിക്ക് കിട്ടിയ അവസരം ഭരത് എങ്ങനെയാണ് മുതലെടുക്കുക എന്ന് കണ്ടറിയണം.

Story first published: Wednesday, June 7, 2023, 16:10 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+