വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ഓസീസ് x പാക് ഫൈനല്‍! ഇന്ത്യയുടെ കാര്യം സംശയം- വന്‍ പ്രവചനവുമായി ചോപ്ര

ഇന്ത്യ അഞ്ചാംസ്ഥാനത്താണ്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിസ്റ്റുകളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. നിലവിലെ ജേതാക്കളായ ന്യൂസിലാന്‍ഡ് ഫൈലിലുണ്ടാവില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണെന്നും ഇന്ത്യ കലാശക്കളിക്കു യോഗ്യത നേടുമോയെന്നത് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലാണ് ചോപ്ര ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

1

ശ്രീലങ്കയ്‌ക്കെതിരേ മൊഹാലി ടെസ്റ്റില്‍ നേടിയ വമ്പന്‍ വിജയത്തോടെ ഇന്ത്യയുടെ പോയിന്റ് ശരാശരി മെച്ചപ്പെട്ടിട്ടുണ്ട്. 54.19 ശതമാനം വിജയശരാശരിയുമായി അഞ്ചാംസ്ഥാനത്തു തുടരുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയ (77.77), പാകിസ്താന്‍ (66.66), ശ്രീലങ്ക (66.66), സൗത്താഫ്രിക്ക (60) എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.

2

ലോക ചാംപ്യന്‍ഷിപ്പിന്റെ പ്രഥമ സീസണിലെ ഫൈനലിസ്റ്റുകളായിരുന്നു ടീം ഇന്ത്യ. എന്നാല്‍ ഇംഗ്ലണ്ടില്‍ നടന്ന കലാശക്കളിയില്‍ കെയ്ന്‍ വില്ല്യംസണ്‍ നയിച്ച ന്യൂസിലാന്‍ഡിനോടു വിരാട് കോലിക്കു കീഴില്‍ ഇറങ്ങിയ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.
ഇപ്പോള്‍ പുരോഗമിക്കുന്ന രണ്ടാം സീസണില്‍ ഇനി ഏഴു ടെസ്റ്റുകളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് (എവേ), ബംഗ്ലാദേശിനെതിരേ രണ്ടു മല്‍സരങ്ങളുടെ പരമ്പര (എവേ), ഓസ്‌ട്രേലിയക്കെതിരേ നാലു ടെസ്റ്റുകളുടെ പരമ്പര (ഹോം) എന്നിവയാണിത്.

3

ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ എല്ലാ മല്‍സരങ്ങളിലും വിജയിച്ച് 100 ശതമാനം പോയിന്റ് നേടിയേ തീരൂവെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. പരമ്പരയില്‍ സമനില നേടിയിട്ടു കാര്യമില്ല, നാലു ടെസ്റ്റുകളിലും ഇന്ത്യക്കു വിജയിക്കേണ്ടതുണ്ട്.
ശ്രീലങ്കയുമായി ഇപ്പോള്‍ നടക്കുന്ന പരമ്പര നമ്മള്‍ 2-0നു തൂത്തുവാരാന്‍ സാധ്യത കൂടുതലാണ്. ബംഗ്ലാദേശിനെ എവേ ടെസ്റ്റും നമുക്കുണ്ട്. അവിടെയും നമ്മള്‍ ജയിക്കുമെന്ന് എനിക്കു ആത്മവിശ്വാസമുണ്ട്. ഇംഗ്ലണ്ടുമായി ഒരു ടെസ്റ്റും ഈ വര്‍ഷം നമുക്കുണ്ട്. സൗത്താഫ്രിക്കയില്‍ നമുക്ക് പരമ്പര നഷ്ടമായി. ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം എളുപ്പമാവില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

4

നിലവിലെ ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡ് ഉറപ്പായും ഫൈനലിലെത്തില്ല. നാട്ടില്‍ ഇനി രണ്ടു ടെസ്റ്റുകള്‍ മാത്രമാണ് അവര്‍ക്കു ബാക്കിയുള്ളത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള പരമ്പരകളില്‍ ന്യൂസിലാന്‍ഡിനു സമനില വഴങ്ങേണ്ടി വന്നിരുന്നു. അവര്‍ ഇനി ഫൈനലിലേക്കു യോഗ്യത നേടില്ല.
ശ്രീലങ്കയുമായി നാട്ടില്‍ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര വിജയിച്ചാലും കാര്യമില്ല. പാകിസ്താനില്‍ രണ്ടും ഇംഗ്ലണ്ടില്‍ മൂന്നും ടെസ്റ്റുകള്‍ കൂടി അവര്‍ക്കുണ്ട്. ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് എല്ലാം അവസാനിച്ചു കഴിഞ്ഞു. ഇനി അവര്‍ ഫൈനലിലെത്തില്ലെന്നും ആകാശ് ചോപ്ര വിലയിരുത്തി.

5

ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കും ഫൈനല്‍ സാധ്യതയുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ശ്രീലങ്കയും ഫൈനലിലുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല. ഓസ്‌ട്രേലിയ, പാകിസ്താന്‍, ഇന്ത്യ എന്നീ മൂന്നു ടീമുകള്‍ തമ്മിലായിരിക്കും ഫൈനലിനു വേണ്ടിയുള്ള പോരാട്ടം. ഓസ്‌ട്രേലിയയും പാകിസ്താനും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയാണ് കൂടൂതലെന്നും ആകാശ് ചോപ്ര പ്രവചിച്ചു.

6

സൗത്താഫ്രിക്കയായിരിക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ കറുത്ത കുതിരകളെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വച്ചും ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ വച്ചും തോല്‍പ്പിക്കാനായാല്‍ സൗത്താഫ്രിക്കയ്ക്കു ഫൈനല്‍ സാധ്യതയുണ്ട്. നാട്ടിലെ ടെസ്റ്റുകളില്‍ സൗത്താഫ്രിക്ക വിജയിക്കും. എവേ ടെസ്റ്റുകളിലായിരിക്കും അവര്‍ കൂടുതലായി ശ്രദ്ധിക്കുക.
അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുടെ ഫൈനല്‍ സാധ്യത പൂര്‍ണമായി തള്ളാന്‍ സാധിക്കില്ല. അവരും ഒരുപക്ഷെ ഫൈനലിലേക്കു യോഗ്യത നേടിയേക്കും. എങ്കിലും ഫൈനല്‍ ബെര്‍ത്തിനായി മുന്‍പന്തിയില്‍ ഓസ്‌ട്രേലിയയും പാകിസ്താനും തന്നെയാണ്. അവര്‍ തമ്മിലായിരിക്കും കലാശക്കളിയെന്നാണ് തനിക്കു തോന്നുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 9, 2022, 13:19 [IST]
Other articles published on Mar 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X