Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: സതാംപ്ടണ്‍ പേസര്‍മാര്‍ക്കൊപ്പം, ഇന്ത്യ ചെയ്യേണ്ടത് അക്കാര്യം, തന്ത്രം പറഞ്ഞ് ഗവാസ്‌കര്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം മഴ കൊണ്ടുപോയിരിക്കുകയാണ്. ടോസ് പോലും ഇടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സതാംപ്ടണിലെ ഈഗസ് ബൗളില്‍ ഇന്ത്യക്ക് ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍. ഇപ്പോഴത്തെ ഇന്ത്യയുടെ ഇലവന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതല്ലെന്ന് ഗവാസ്‌കര്‍ പറയുന്നു. മഴ പെയ്തതിനാല്‍ പിച്ച് തന്നെ മാറിയിട്ടുണ്ടാവാമെന്നും ഗവാസ്‌കര്‍ സൂചിപ്പിക്കുന്നു.

പ്ലെയിംഗ് ഇലവന്‍ മാറണം

പ്ലെയിംഗ് ഇലവന്‍ മാറണം

ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍ മാറ്റണമെന്ന് ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നു. സതാംപ്ടണിലെ സാഹചര്യം പേസര്‍മാര്‍ക്ക് അനുകൂലമാണെന്ന് ഗവാസ്‌കര്‍ പറയുന്നു. ടീമില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ ഇന്ത്യ ഉള്‍പ്പെടുത്തണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ടീമിനെ കഴിഞ്ഞ ദിവസം ഇന്ത്യ പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ വിരാട് കോലി ടോസ് വരെ അത് തീരുമാനിച്ചിരുന്നില്ല. കാരണം ആശയക്കുഴപ്പം ടീമിലുണ്ട്. അത് എനിക്കുമുണ്ടായിരുന്നു. സ്പിന്നറെയാണോ അധിക ബാറ്റ്‌സ്മാനെയാണോ കളിപ്പിക്കേണ്ടതെന്ന് ആര്‍ക്കും സംശയമുണ്ടാവാമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

എതിരാളികളെ നോക്കി തീരുമാനിക്കണം

എതിരാളികളെ നോക്കി തീരുമാനിക്കണം

ഞാന്‍ എതിര്‍ ടീമിന്റെ ഇലവന്‍ പ്രഖ്യാപിച്ച ശേഷം ടീമില്‍ വേണ്ട മാറ്റം വരുത്തി പ്രഖ്യാപിക്കുകയാണ് രീതി. ഇത് ടോസിന് മുമ്പായിരിക്കും പലപ്പോഴും സംഭവിക്കുക. ടോസിന് മുമ്പുള്ള ടീം ഇലവന്‍ എങ്ങനെ വേണമെങ്കിലും മാറ്റാം. മഴ പെയ്തതോടെ പിച്ച് തന്നെ മാറിയിരിക്കുകയാണ്. എക്‌സ്ട്രാ ബാറ്റ്‌സ്മാനെ കളിപ്പിച്ചാല്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഈ സാഹചര്യങ്ങള്‍ ന്യൂസിലന്‍ഡിന്റെ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമാണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഏഴാം നമ്പറില്‍ അവന്‍ വരണം

ഏഴാം നമ്പറില്‍ അവന്‍ വരണം

പിച്ചിലെ മാറ്റം കാരണം അധിക ബാറ്റ്‌സ്മാന്‍ വരുന്നതാണ് ഇന്ത്യക്ക് നല്ലത്. റിഷഭ് പന്ത് ഇപ്പോള്‍ ആറാം നമ്പറിലാണ് കളിക്കുന്നത്. അവനെ ഏഴാം നമ്പറില്‍ കളിപ്പിക്കണം. പകരം ആറാം നമ്പറില്‍ അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം പിച്ചില്‍ നിന്ന് കിട്ടുമെന്ന് തോന്നുന്നില്ല. ഒരു സ്പിന്നറെ മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം ന്യൂസിലന്‍ഡും ടീമിനെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയുടെ അതേ തന്ത്രമാണ് അവരും സ്വീകരിച്ചിരിക്കുന്നത്.

ടീമിനെ മാറ്റുമോ?

ടീമിനെ മാറ്റുമോ?

ഇന്ത്യയുടെ ടീം ലൈനപ്പ് മാറ്റില്ലെന്ന് ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ഇലവന്‍ ഏത് പിച്ചിലും കളിക്കാന്‍ പോന്നതാണ്. അവര്‍ തന്നെ കളത്തിലിറങ്ങും. അതേസമയം മറ്റ് ഓപ്ഷനുകള്‍ ഇന്ത്യ പരിഗണിക്കുന്നുണ്ട്. ടോസ് കഴിയാത്ത സാഹചര്യത്തില്‍ എന്തെങ്കിലും തീരുമാനം ആവശ്യമായി വന്നാല്‍ അതുണ്ടാവും. അതേസമയം ചില തന്ത്രങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും, മത്സരത്തിന് പിച്ച് റെഡിയായാല്‍ ലൈനപ്പ് വ്യക്തമാക്കുമെന്നും ന്യൂസിലന്‍ഡ് വൈസ് ക്യാപ്റ്റന്‍ ടോം ലാഥം പറഞ്ഞു.

Story first published: Saturday, June 19, 2021, 1:43 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+