WTC Final: 'ശുഭ്മാന്‍ ഗില്‍ ഇതിഹാസമാകും, അക്കാര്യം ക്ലിക്കായാല്‍ ക്രിക്കറ്റ് ലോകം ഭരിക്കും'
ലണ്ടന്‍: ഇന്ത്യന്‍ ടീമില്‍ ഒരു താരത്തിന് ഇതുവരെ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. മികച്ച തുടക്കം കിട്ടിയിട്ടും ഇതുവരെ സെഞ്ച്വറിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ആ താരത്തിന് ഇന്ത്യയുടെ റണ്‍മെഷീനായി മാറാനാവുമെന്ന് പറയുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ശുഭ്മാന്‍ ഗില്ലാണ് ഗവാസ്‌കര്‍ ഇന്ത്യന്‍ നിരയില്‍ ചൂണ്ടിക്കാണിക്കുന്ന താരം. ഒരു ഗംഭീര കളിക്കാരനാവാനുള്ള പൊട്ടന്‍ഷ്യല്‍ ശുഭ്മാന്‍ ഗില്ലിനുണ്ടെന്നും ഗവാസ്‌കര്‍ പറയുന്നു.

അവന്‍ ഗംഭീര കളിക്കാരനാവും
ഗില്ലിന്റെ കളി കണ്ടാല്‍ അറിയാം,അവന്‍ മികച്ച കഴിവുള്ള താരമാണ്. ഒരുപാട് മുന്നേറാന്‍ അവന് സാധിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഏത് താരത്തിനും ആദ്യ സെഞ്ച്വറി എന്നത് വളരെ കഠിനമാണ് കാര്യമാണ്. ഒരു സെഞ്ച്വറി ഗില്‍ നേടി കഴിഞ്ഞാല്‍, പിന്നെ അവനെ ഒരിക്കലും പിടിച്ചാല്‍ കിട്ടില്ല. ഒരുപാട് സെഞ്ച്വറികള്‍ അതിന് പിന്നാലെ പിറക്കുമെന്ന് ഉറപ്പാണ്. ഒരു അര്‍ധ സെഞ്ച്വറി നേടി അത് സെഞ്ച്വറിയിലേക്ക് എത്തിക്കുക എന്നത് ആദ്യത്തെ തവണ വളരെ കഠുപ്പമേറിയതായിരിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ചെറിയ പിഴവുകള്‍ സംഭവിക്കാം
എല്ലാ ബാറ്റ്‌സ്മാന്‍മാരും 70 റണ്‍സ് ഒക്കെ പിന്നിടുന്ന ഘട്ടത്തില്‍ ബൗളര്‍മാരെ കൂടുതല്‍ അഗ്രസീവായി നേരിടാനാണ് ശ്രമിക്കുക. കാരണം ക്രീസില്‍ നിലയുറപ്പിച്ചതായിഅവര്‍ക്ക് തോന്നാം. ആ ആത്മവിശ്വാസത്തിലാണ് അവര്‍ ബൗളര്‍മാരെ കൂടുതല്‍ മികച്ച രീതിയില്‍ നേരിടാന്‍ ശ്രമിക്കുക. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചടിക്കും. വിക്കറ്റ് നഷ്ടപ്പെടുക ഇത്തരത്തില്‍ കളിക്കുമ്പോഴാണ്. ശുഭ്മാന്‍ ഗില്‍ ആദ്യത്തെ സെഞ്ച്വറി നേടാനായി ശ്രമിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. തീര്‍ച്ചയായും അതിന് ശേഷം ഒരുപാട് സെഞ്ച്വറികള്‍ ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

സെഞ്ച്വറിയില്ലാതെ ഗില്‍
ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം. അതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 378 റണ്‍സാണ് താരം നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഗില്‍ കുറിച്ചിട്ടുണ്ട്. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ 91 റണ്‍സ് അടിച്ച ഗില്‍ ടീമിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. നിലവില്‍ ടെസ്റ്റ് ടീമിന്റെ സ്ഥിരം ഓപ്പണര്‍മാരിലൊരാളാണ് ഗില്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 62 റണ്‍സ് കൂട്ടുകെട്ടും താരം ഉണ്ടാക്കിയിരുന്നു. എന്നാല്‍ മികച്ച തുടക്കം മുതലാക്കാനാവുന്നില്ല എന്ന പരാതി താരത്തിനെതിരെയുണ്ട്.

എക്കാലത്തെയും താരം
21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും കുമാര്‍ സംഗക്കാരയും തമ്മിലായിരുന്നു മത്സരം. വളരെ കടുത്ത രീതിയില്‍ നടന്ന പോളിലാണ് സച്ചിന്‍ മികച്ച താരമായത്. രണ്ട് പേരും ക്രിക്കറ്റിലെ ഐക്കണാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം മുംബൈ നിവാസി കൂടിയായ സച്ചിനാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഗവാസ്‌കറാണ് ഈ പോള്‍ സംഘടിപ്പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications