For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: നഥാന്‍ ലയോണിന് മാത്രം കൊടുത്തു, ഇന്ത്യ എനിക്ക് തന്നില്ല, പരാതിയുമായി റോസ് ടെയ്‌ലര്‍

By Vaisakhan MK

ലണ്ടന്‍: ഇന്ത്യന്‍ ടീമിനോട് പരാതിയുമായി ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍. തന്റെ നൂറാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ സൈന്‍ ചെയ്ത ജഴ്‌സി കിട്ടിയില്ലെന്ന് ടെയ്‌ലര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ താരം നഥാന്‍ ലയോണിന് ജഴ്‌സി കൊടുത്തത് കൊണ്ട് തനിക്ക് അസൂയ തോന്നുന്നുണ്ടെന്നും റോസ് ടെയ്‌ലര്‍ പറഞ്ഞു. നേരത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വെച്ചായിരുന്നു ലയോണിന്റെ നൂറാം ടെസ്റ്റ്. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം ലയോണിന് ഒപ്പിട്ട ജേഴ്‌സി നല്‍കിയിരുന്നു. ക്രിക്കറ്റ് ലോകം മുഴുവന്‍ ഈ തീരുമാനത്തെ അഭിനന്ദിച്ചിരുന്നു.

1

റോസ് ടെയ്‌ലര്‍ പക്ഷേ നൂറ് മത്സരം പിന്നിട്ടിട്ടും ഇന്ത്യ അത്തരമൊരു കാര്യം ചെയ്തിരുന്നില്ല. ടെയ്‌ലറുടെ നൂറാം മത്സരം കഴിഞ്ഞ വര്‍ഷം വെല്ലിംഗ്ടണില്‍ ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം അദ്ദേഹത്തിന് മെമന്റോയോ ജേഴ്‌സിയോ നല്‍കിയിരുന്നില്ല. ഇന്ത്യ പത്ത് വിക്കറ്റിന് പരാജയപ്പെട്ട മത്സരമായിരുന്നു ഇത്. അതേസമയം ഓസ്‌ട്രേലിയക്കെതിരായ മത്സരം ഇന്ത്യ ജയിച്ചതായിരുന്നു. ഇതായിരിക്കാം ഇന്ത്യ വ്യത്യസ്ത രീതിയില്‍ പെരുമാറിയതെന്ന് ആരാധകരും കരുതുന്നുണ്ട്.

എന്റെ നൂറാം മത്സരം ഇന്ത്യയോടായിരുന്നു. എന്നാല്‍ എനിക്ക് ജഴ്‌സിയോ ഷര്‍ട്ടോ കിട്ടിയില്ല. ലയോണിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് കുറച്ച് അസൂയയുണ്ട്. അതിന് മുമ്പുള്ള ഞങ്ങള്‍ ചില പരമ്പരകള്‍ കളിച്ചിരുന്നു. ലയോണിന്റെ കളി ഞാന്‍ കണ്ടിരുന്നു. മത്സരത്തില്‍ ഒരു ഷര്‍ട്ട് കിട്ടുന്നത് എന്നെ ആകെ അമ്പരിപ്പിച്ചെന്നും ടെയ്‌ലര്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയെയും ടെയ്‌ലര്‍ പുകഴ്ത്തി. താന്‍ രഹാനെയ്‌ക്കൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ മികച്ച അംബാസഡറാണ് രഹാനെയെന്നും ടെയ്‌ലര്‍ പറഞ്ഞു.

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ തന്നെയാണ് ടെയ്‌ലര്‍ കളിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്തായി. അവസാന ഏഴ് വിക്കറ്റുകള്‍ ഇന്ത്യ 71 റണ്‍സിനാണ് വലിച്ചെറിഞ്ഞത്. കിവീസ് താരം കൈല്‍ ജാമിസണ്‍ മത്സരത്തില്‍ 5 വിക്കറ്റെടുക്കുകയും ചെയ്തു. 49 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 250 റണ്‍സെടുത്താല്‍ വിജയിക്കാവുന്ന സ്‌കോറായി കാണുന്ന പിച്ചില്‍ അത് നേടാന്‍ ഇന്ത്യക്ക് സാധിച്ചില്ല.

Story first published: Sunday, June 20, 2021, 23:59 [IST]
Other articles published on Jun 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+