WTC Final: അവനെ അഴിച്ചുവിടണം, ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കും, ശൈലി മാറ്റരുതെന്ന് നാസര്‍ ഹുസൈന്‍
ലണ്ടന്‍: ഇന്ത്യന്‍ നിര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്നെങ്കിലും ഒരു താരത്തെ കുറ്റപ്പെടുത്തേണ്ടെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. റിഷഭ് പന്തിന്റെ ഗെയിം ശൈലിയെ ടീമോ ക്യാപ്റ്റനോ ചോദ്യം ചെയ്യരുതെന്നും ഹുസൈന്‍ പറയുന്നു. ഇന്ത്യക്ക് വേണ്ട ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് പന്തെന്നും, അഗ്രസീവായ ആ സമീപനത്തെ ഭയപ്പെടുന്നവരുണ്ടെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

പന്തിനെ കുറ്റപ്പെടുത്തരുത്
പന്തിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് പ്രധാനമാണ്. കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് പന്തിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നവര്‍. അവന്റെ ശൈലി ഒരിക്കലും മാറ്റരുത്. അഴിച്ചുവിട്ടുള്ള ബാറ്റിംഗ് ശൈലി തന്നെ പന്തിന് ആവശ്യമാണ്. ജാമിസണ്‍ വളരെ മിടുക്കനായ ബൗളറാണ്. അതുകൊണ്ടാണ് പന്തിന്റെ വിക്കറ്റ് എടുക്കാനായത്. അതും ഒരു ബൗണ്ടറി വഴങ്ങിയ ശേഷമായിരുന്നു ആ വിക്കറ്റെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ അത് കളിക്കരുത്
പന്ത് കളിച്ച ഷോട്ട് വളരെ അപകടം പിടിച്ചതാണ്. ഇംഗ്ലണ്ടില്‍ അത്തരമൊരു ഷോട്ട് ശരിക്കും റിസ്‌കാണ്. പക്ഷേ അതുകൊണ്ട് പന്തിനെ ടീമില്‍ നിന്ന് അവഗണിക്കരുത്. എന്തുകൊണ്ട് ആ ഷോട്ട് കളിച്ചു എന്ന് ടീം ചോദിക്കരുത്. അവനെ സ്വാഭാവികമായ കളിക്ക് അനുവദിക്കരുത്. സ്വന്തം ഇഷ്ടപ്രകാരം അഗ്രസീവായ ഗെയിം കളിക്കാനാണ് ടീം പന്തിനോട് പറയേണ്ടത്. അതിലൂടെ അടിച്ച് തകര്‍ക്കാന്‍ പന്തിന് സാധിക്കും. ആ ശൈലി കൊണ്ട് പന്ത് ഇന്ത്യയെ പല മത്സരങ്ങളിലും വിജയിപ്പിച്ചിട്ടുണ്ടെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

ഇവിടെ എത്തുമായിരുന്നില്ല
ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഒരുപക്ഷേ ഫൈനല്‍ കളിക്കുമായിരുന്നില്ല. പന്ത് കളിച്ച ഗംഭീര ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ചത്. റിഷഭ് പന്തിനെ പോലുള്ള ഒരു കളിക്കാരന്റെ മികവ് പുറത്തായ ആ ഷോട്ടില്‍ നിന്ന് അളക്കേണ്ടതല്ല. ആ ഷോട്ട് കളിച്ചു എന്നുള്ളത് കൊണ്ട് പന്ത് ശൈലി മാറ്റേണ്ടതില്ല. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പന്തിനെ നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ വലിയ രീതിയില്‍ ടീമിന് അത് ഗുണം ചെയ്യുമെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

വിക്കറ്റ് വലിച്ചെറിഞ്ഞോ?
പന്തിനെതിരെ വിമര്‍ശനവും കടുത്തിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടായിരുന്നു താരം കളിച്ചത്. 20ാം പന്തിലാണ് ആദ്യ റണ്‍ പന്ത് നേടിയത്. നന്നായി സ്വിംഗ് ചെയ്ത പന്തുകള്‍ പന്തിനെ ബുദ്ധിമുട്ടിച്ചിരുന്നു. ജാമിസണെതിരെ ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്ത് മാറ്റിയെറിഞ്ഞ ജാമിസണ്‍ പന്തിനെ കുടുക്കുകയായിരുന്നു. എന്നാല്‍ പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ടി20 കളിക്കാരന്‍ മാത്രമാണ് പന്തെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. വൃദ്ധിമാന്‍ സാഹയാണ് മികച്ച കളിക്കാരനെന്നും ഇവര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications