വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: റിഷഭ് കുറച്ച് ബുദ്ധിമുട്ടും! വീക്ക്‌നെസ് കാണിച്ചുതന്നു- മുന്നറിയിപ്പുമായി ബ്രാഡ് ഹോഗ്

ഫൈനലില്‍ നാലു റണ്‍സിന് താരം പുറത്തായിരുന്നു

1

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ന്യൂസിലാന്‍ഡിനെതിരേ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ഇന്ത്യന്‍ താരം റിഷഭ് പന്തിന് മുന്നറിയിപ്പുമായി മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. 22 ബോളില്‍ നിന്നും നാലു റണ്‍സ് മാത്രമേ റിഷഭ് നേടിയിരുന്നുള്ളൂ. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ കൈല്‍ ജാമിസണിന്റെ ബോളില്‍ ഡ്രൈവിനു ശ്രമിച്ച റിഷഭ് സ്ലിപ്പില്‍ ക്യാച്ചായി മടങ്ങുകയായിരുന്നു.

ഫൈനലില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്നും ഒറ്റയ്ക്കു മല്‍സരഗതി മാറ്റിമറിക്കാന്‍ കഴിയുമെന്നും പലരും പുകഴ്ത്തിയ താരമാണ് അദ്ദേഹം. പക്ഷെ ഒന്നാമിന്നിങ്‌സിലെ മോശം പ്രകടനം റിഷഭിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് താരത്തിന്റെ വീക്ക്‌നെസിനെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ ഹോഗ് തുറന്നുപറഞ്ഞത്.

 ഫുട്ട്‌വര്‍ക്ക് കുഴപ്പത്തിലാക്കും

ഫുട്ട്‌വര്‍ക്ക് കുഴപ്പത്തിലാക്കും

പരിമിതമായ ഫുട്ട്‌വര്‍ക്കും അഗ്രസീവ് ശൈലിയുമെല്ലാം ഇംഗ്ലണ്ടില്‍ റിഷഭിനെ ചില സമയങ്ങളില്‍ കുഴപ്പത്തിലാക്കുമെന്നു ഹോഗ് ചൂണ്ടിക്കാട്ടി. സ്വിങിനെ പ്രതിരോധിക്കാന്‍ റിഷഭിന് ഗെയിമുായി പൊരുത്തപ്പെടേണ്ടതുണ്ട്. ന്യൂസിലാന്‍ഡ് ടീമിലുള്ളതിനേക്കള്‍ മികച്ച സ്വിങ് ബൗളര്‍മാരാണ് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും. ഫൈനലില്‍ കിവീസിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 22 ബോളില്‍ നാലു റണ്‍സ് മാത്രമാണ് റിഷഭ് നേടിയത്. ഫുള്ളര്‍ ലെങ്ത്തില്‍ കൂടുതല്‍ ഉയരമുള്ള ജാമിസണ്‍ റിഷഭിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായും ഹോഗ് വിലയിരുത്തി.

 റിഷഭ് മാറ്റം വരുത്തണമായിരുന്നു

റിഷഭ് മാറ്റം വരുത്തണമായിരുന്നു

റിഷഭിനെതിരേ എറൗണ്ട് ദി വിക്കറ്റാണ് ജാമിസണ്‍ ബൗള്‍ ചെയ്തത്. ആദ്യ ബോള്‍ മനോഹരമായ ഇന്‍സ്വിങറായിരുന്നു. റിഷഭിന് ഇതുമായി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, ഈ ബോളില്‍ ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം എല്‍ബിഡബ്ല്യു ആവാതിരുന്നത്. ജാമിസണ്‍ ഉജ്ജ്വലമായാണ് ബൗള്‍ ചെയ്തത്. പിന്നീടാണ് ഓഫ് സ്റ്റംപിന് പുറത്ത് അദ്ദേഹം ഒരു ഫുള്‍ ലെങ്ത് പന്തെറിഞ്ഞത്. ഈ ചൂണ്ടയില്‍ റിഷഭ് കുരുങ്ങുകയും സ്ലിപ്പില്‍ ക്യാച്ച് നല്‍തുകയും ചെയ്തതായും ഹോഗ് വിശദമാക്കി.

 സ്വിങ് ചെയ്യുമെന്ന് അറിയാം

സ്വിങ് ചെയ്യുമെന്ന് അറിയാം

ബോള്‍ സ്വിങ് ചെയ്യുമെന്ന് റിഷഭിനു അറിയാവുന്ന കാര്യമാണ്. അതിനാല്‍ ഇതിനു അനുസരിച്ച് തന്റെ ശൈലിയിലും മാറ്റം വരുത്തേണ്ടിയിരുന്നു. കുറച്ചു ആഴ്ചകളായി റിഷഭ് ഇംഗ്ലണ്ടിലുണ്ട്. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി അതിന് അനുസരിച്ച് അദ്ദേഹം ഗെയിം പ്ലാന് മാറ്റുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി ഇനി മുന്നോട്ട് എങ്ങനെയായിരിക്കും റിഷഭ് അഡ്ജസറ്റ് ചെയ്യുകയെന്നാണ് താന്‍ ഉറ്റുനോക്കുന്നതെന്നും ഹോഗ് പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ മൂന്നാം ദിനം ലഞ്ച്‌ബ്രേക്ക് കഴിഞ്ഞതിനു തൊട്ടു പിന്നാലെ 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായിരുന്നില്ല.

Story first published: Monday, June 21, 2021, 13:56 [IST]
Other articles published on Jun 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X