വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഡെക്കുകളില്‍ 1000 തികച്ച് ഇന്ത്യ! നാണക്കേടിന്റെ ലിസ്റ്റില്‍ ബുംറയും

ബുംറയാണ് ആയിരാമത്തെ ഡെക്കുകാരന്‍

ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനിടെ ഇന്ത്യ നാണക്കേടില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ടെസ്റ്റില്‍ 1000 ഡെക്കുകളാണ് ഇന്ത്യ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ പേസര്‍ ജസ്പ്രീത് ബുംറ പൂജ്യത്തിനു പുറത്തായതോടെയാണ് ഡെക്കുകളില്‍ ഇന്ത്യ നാലക്കത്തിലെത്തിയത്.

1

ടെസ്റ്റില്‍ ഇന്ത്യയുടെ 999ാമത്തെ ഡെക്കും ബുംറയുടെ പേരില്‍ തന്നെയാണ്. ഫൈനലില്‍ ആദ്യ ഇന്നിങ്‌സിലും അദ്ദേഹത്തിനു അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. കൈല്‍ ജാമിസണിന്റെ ബൗളിങില്‍ ബുംറ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. രണ്ടാമിന്നിങ്‌സിലേക്കു വന്നാല്‍ ടിം സൗത്തിയായിരുന്നു ബുംറയുടെ അന്തകന്‍. നേരിട്ട നാലാമത്തെ ബോളില്‍ അദ്ദേഹത്തെ സൗത്തി ടോം ലാതമിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

WTC 2021: ശുഭ്മാന്‍ ഗില്‍ ഫുട്‌വര്‍ക്ക് ശരിയാക്കണം, ടെസ്റ്റില്‍ അത് പ്രധാനം- ചൂണ്ടിക്കാട്ടി സഞ്ജയ്WTC 2021: ശുഭ്മാന്‍ ഗില്‍ ഫുട്‌വര്‍ക്ക് ശരിയാക്കണം, ടെസ്റ്റില്‍ അത് പ്രധാനം- ചൂണ്ടിക്കാട്ടി സഞ്ജയ്

WTC Final: റിഷഭിനെ അവസാനദിനം കൂടുതല്‍ ഭയക്കണം! ശരാശരിയില്‍ ലോകത്തിലെ ഒന്നാമന്‍WTC Final: റിഷഭിനെ അവസാനദിനം കൂടുതല്‍ ഭയക്കണം! ശരാശരിയില്‍ ലോകത്തിലെ ഒന്നാമന്‍

ചരിത്രമെടുത്താല്‍ ടെസ്റ്റില്‍ ആദ്യമായി പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ താരം ജഹാംഗിര്‍ ഖാനമാണ്. 1932ല്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. ടെസ്റ്റില്‍ ഇന്ത്യയുടെ 500ം ഡെക്ക് തികച്ചത് വിവേക് റസ്ദാനാണ്. 1989ലെ ടെസ്റ്റിലാണ് റസ്ദാന്‍ പൂജ്യത്തിലെ അഞ്ഞുറാനായത്. ഒടുവില്‍ 32 വര്‍ഷങ്ങള്‍ക്കു ഇന്ത്യ ഡെക്കുകളില്‍ 1000 പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ നാണക്കേട് കുറിച്ചതാവട്ടെ നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ബുംറയം.

Story first published: Wednesday, June 23, 2021, 20:09 [IST]
Other articles published on Jun 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X