ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തതോടെ നിരവധി റെക്കോര്‍ഡുകളാണ് ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ കൈല്‍ ജാമിസണിനെ തേടിയെത്തിയത്. 22 ഓവറില്‍ 12 മെയ്ഡനുകളടക്കം 31 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 217 റണ്സിലൊടുക്കാനും കിവികളെ സഹായിച്ചത് ജാമിസണിന്റെ ഹീറോയിസമായിരുന്നു.
WTC 2021: ആര്‍സിബി നെറ്റ്സില്‍ പന്തെറിയാന്‍ വിസമ്മതിച്ചു, ഫൈനലില്‍ കോലിയെ വീഴ്ത്തി ജാമിസന്
WTC 20201: സ്പൈഡര്മാന് വന്നു, പോയി! ഏറ്റവും മോശം ഷോട്ട്- വിക്കറ്റ് വലിച്ചെറിഞ്ഞ റിഷഭിന് ട്രോള്‍
ലോക ചാംപ്യന്‍ഷിപ്പില്‍ ജാമിസണിന്റെ അഞ്ചാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. ഇത്രയും തവണ ഒരിന്നിങ്സില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത മറ്റൊരു ബൗളറുമില്ല. ഫൈനലിനു മുമ്പ് നാലു അഞ്ചു വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്‍ ജോടികളായ ആര് അശ്വിന്, അക്ഷര്‍ പട്ടേല്‍, ഓസ്ട്രലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ എന്നിവര്‍ക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു ജാമിസണ്. എന്നാല്‍ വീണ്ടുമൊരു അഞ്ചു വിക്കറ്റുകള്‍ കൊയ്തതോടെ അദ്ദേഹം എല്ലാവരെയും പിന്തള്ളി തലപ്പത്തേക്കു കയറിയിരിക്കുകയാണ്.
കരിയറില്‍ ജാമിസണിന്റെ എട്ടാമത്തെ മാത്രം ടെസ്റ്റാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍. ഇത്രയും മല്‍സരങ്ങളില്‍ നിന്നും 44 വിക്കറ്റുകള്‍ അദ്ദേഹം പിഴുതു കഴിഞ്ഞു. ഇതില്‍ 41ഉം ലോക ചാംപ്യന്‍ഷിപ്പിലാണ് ഇതും റെക്കോര്‍ഡാണ്. അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടവും ഒരു തവണ നാലു വിക്കറ്റുമടക്കമാണ് ജാമിസണ് ഇത്രയും വിക്കറ്റുകള്‍ കൊയ്തത്. ന്യൂസിലാന്‍ഡിനായി കരിയറിലെ ആദ്യത്തെ എട്ടുടെസ്റ്റുകളില്‍ നിന്നും ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായിരിക്കുകയാണ് ജാമിസണ്. ജാക്ക് കൗവി (41 വിക്കറ്റ്), ഷെയ്ന് ബോണ്ട് (38), ഡഗ് ബ്രേസ്വെല് (33), ഹെഡ്ലി ഹൊവാര്‍ത്ത് (32), മാര്‍ക്ക് ക്രെയ്ഗ് (31) എന്നിവരാണ് പിന്നിലുള്ളത്.
ഐസിസി ഫൈനല്‍സില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് ജാമിസണിന്റേത്. 1998ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 30 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസാണ് ലിസ്റ്റിലെ ഒന്നാമന്. ജാമിസണ് രണ്ടാംസ്ഥാനത്തു ഇടം പിടിച്ചപ്പോള്‍ മൂന്നാമതുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരം ജോള് ഗാര്‍ണറാണ്. 1979ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 38 റണ്‍സിന് ഗാര്‍ണര്‍ അഞ്ചു പേരെ പുറത്താക്കിയിരുന്നു.