വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: വിജയികളെ കാത്തിരിക്കുന്ന സമ്മാനത്തുക അറിയാം, ഐപിഎല്ലിനോളം വരില്ല!

18നാണ് കലാശപ്പോരാട്ടം

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ വിജയികളെ കാത്തിരിക്കുന്ന സമ്മാനത്തുക എത്രയായിരിക്കുമെന്നു പുറത്തു വന്നിരിക്കുകയാണ്. ഐസിസിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വിജയികള്‍ക്കു 1.6 മില്ല്യണ്‍ യുഎസ് ഡോളറും (11.71 കോടി രൂപ) റണ്ണറപ്പാവുന്നവര്‍ക്കു എട്ടു ലക്ഷം യുഎസ് ഡോണളുമാണ് (5.85 കോടി) സമ്മാനത്തുകയായി ലഭിക്കുക. ഫൈനല്‍ സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ സമ്മാനത്തുക ഇന്ത്യയും ന്യൂസിലാന്‍ഡും തുല്യമായി പങ്കിട്ടെടുക്കും.

1

രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പിന്റെ സമാപനം കൂടിയാണ് 18 മുതല്‍ 22 വരെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന ഫൈനല്‍. ഏതെങ്കിലും കാരണവശാല്‍ സമയം നഷ്ടപ്പെടുകയാണങ്കില്‍ ഇതു നികത്തുന്നതിനായി ജൂണ്‍ 23 റിസര്‍വ് ദിനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവര്‍ സെഞ്ച്വറിയടിച്ചാല്‍ ടീം തോല്‍ക്കില്ല! ജയം അല്ലെങ്കില്‍ സമനിലയുറപ്പ്- ഇന്ത്യയുടെ ആരുമില്ലഇവര്‍ സെഞ്ച്വറിയടിച്ചാല്‍ ടീം തോല്‍ക്കില്ല! ജയം അല്ലെങ്കില്‍ സമനിലയുറപ്പ്- ഇന്ത്യയുടെ ആരുമില്ല

WTC: കാണാന്‍ ആഗ്രഹിക്കുന്നത് ഈ മൂന്നു പേരുടെ പ്രകടനം, കോലിയില്ല!- മഞ്ജരേക്കര്‍ പറയുന്നുWTC: കാണാന്‍ ആഗ്രഹിക്കുന്നത് ഈ മൂന്നു പേരുടെ പ്രകടനം, കോലിയില്ല!- മഞ്ജരേക്കര്‍ പറയുന്നു

ലോക ചാംപ്യന്‍ഷിപ്പിന്റെ സമ്മാനത്തുകയിലേക്കു വരികയാണെങ്കില്‍ അതു മറ്റു ഐസിസി ടൂര്‍ണമെന്റുകളിലേതിനേക്കള്‍ കുറവാണെന്നു കാണാം. 2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ഇംഗ്ലണ്ടിന്റെ സമ്മാനത്തുക 29.2 കോടി രൂപയായിരുന്നു. റണ്ണറപ്പായ ന്യൂസിലാന്‍ഡിനു ഇതിന്റെ പകുതി ലഭിക്കുകയും ചെയ്തു. സെമി ഫൈനലുകളില്‍ തോറ്റു പുറത്തായ ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്കു ലഭിച്ചത് 5.85 കോടി രൂപ വീതമായിരുന്നു.

2016ല്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായ ഐസിസിയുടെ ടി20 ലോകകപ്പില്‍ നല്‍കിയതിനു സമാനമായ സമ്മാനത്തുകയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇത്തവണ ടീമുകളെ കാത്തിരിക്കുന്നത്. ഇത്തവണ റണ്ണറപ്പിനു ലഭിക്കുന്ന സമ്മാത്തുകയായിരുന്നു (5.85 കോടി) അന്നു വിന്‍ഡീസ് ടീം ഏറ്റുവാങ്ങിയത്.

കൗതുകകരമായ ഒരു കാര്യം ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗെന്നു വിലയിരുത്തപ്പെടുന്ന ഐപിഎല്ലില്‍ ജേതാക്കളാവുന്ന ടീമിനു ലഭിക്കുന്ന സമ്മാനത്തുക പോലും ടെസ്റ്റില്‍ ലോക കിരീടം നേടുന്ന ടീമിനു കിട്ടില്ലെന്നതാണ്. ഐപിഎല്ലിലെ സമ്മാനത്തുക 21.97 കോടിയാണ്. റണ്ണറപ്പിന് 13.18 കോടിയും ലഭിക്കുന്നു. ഐപിഎല്ലില്‍ റണ്ണറിനു ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുക മാത്രമേ ടെസ്റ്റിലെ ലോക ചാംപ്യന്‍മാര്‍ക്കു ഐസിസി നല്‍കുന്നുള്ളൂ.

Story first published: Monday, June 14, 2021, 19:03 [IST]
Other articles published on Jun 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X