വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ജാമിസണിനു 'വളംവച്ചത്' ഇന്ത്യ തന്നെ, ഫൈനലിലെ പ്രകടനത്തിന്റെ കാരണം സ്റ്റെയ്ന്‍ പറയുന്നു

അഞ്ചു വിക്കറ്റുകള്‍ ജാമിസണ്‍ വീഴ്ത്തിയിരുന്നു

1

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനു മേല്‍ക്കൈ നേടിക്കൊടുത്തത് സ്റ്റാര്‍ പേസര്‍ കൈല്‍ ജാമിസണിന്റെ ഉജ്ജ്വല ബൗളിങ് പ്രകടനമാണ്. അഞ്ചു വിക്കറ്റുമായി ജാമിസണ്‍ കളം വാണപ്പോള്‍ ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 217 റണ്‍സില്‍ ന്യൂസിലാന്‍ഡ് എറിഞ്ഞൊതുക്കിയിരുന്നു. 22 ഓവറില്‍ 12 മെയ്ഡനുകളടക്കം 31 റണ്‍സ് വഴങ്ങിയാണ് പേസര്‍ അഞ്ചു പേരെ പുറത്താക്കിയത്. പല റെക്കോര്‍ഡുകളും ഈ പ്രകടനത്തോടെ ജാമിസണ്‍ കടപുഴക്കുകയും ചെയ്തിരുന്നു.

ജാമിസണിന്റെ ബൗളിങിനെ പ്രശംസിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ഐപിഎല്ലിന്റെ ഈ സീസണില്‍ കളിക്കാനായത് ജാമിസണിനു ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതായി സ്റ്റെയ്ന്‍ ചൂണ്ടിക്കാട്ടി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഏഴു മല്‍സരങ്ങളില്‍ നിന്നും പേസര്‍ ഒമ്പതു വിക്കറ്റുകളെടുത്തിരുന്നു. ജാമിസണിന്റെ കന്നി ഐപിഎല്‍ സീസണ്‍ കൂടിയായിരുന്നു ഇത്.

 ആത്മവിശ്വാസം വര്‍ധിപ്പിക്കും

ആത്മവിശ്വാസം വര്‍ധിപ്പിക്കും

ജാമിസണിന്റെ പ്രകടനം എന്നെ വളരെയധികം ആകര്‍ഷിച്ചു. ഐപിഎല്ലിലെ ചെറിയൊരു അവസരം പോലും നിങ്ങളുടെ ആത്മവിശ്വാസത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ഡ്രസിങ് റൂമില്‍ ഒരുപിടി ലോകോത്തര താരങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വലിയ ആത്മവിശ്വാസമാണ് നല്‍കുക. ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി എന്നിവരടക്കമുള്ളവരോടൊപ്പം ജാമിസണിന് ചെലവിടാന്‍ കഴിഞ്ഞു. ഐപിഎല്ലില്‍ ആര്‍സിബിയുടെ എല്ലാ മല്‍സങ്ങളിലും ജാമിസണ്‍ കളിച്ചുവെന്ന് താന്‍ കരുതുന്നതായും സ്റ്റെയ്ന്‍ അഭിപ്രായപ്പെട്ടു.

 മികച്ച താരങ്ങളുടെ പിന്തുണ

മികച്ച താരങ്ങളുടെ പിന്തുണ

ഒരുപാട് ആത്മവിശ്വാസത്തോടെയാണ് ജാമിസണ്‍ ഈ ഫൈനലിനായി എത്തിയിട്ടുണ്ടാവുക. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പിന്തുണയും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ് ടീമില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെയും ഐപിഎല്ലില്‍ കോലിയുടെയും പിന്തുണയും ജാമിസണിനു ലഭിച്ചു. ഐപിഎല്ലില്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തിരുന്നു.
ഫൈനലില്‍ കളിക്കാനിറങ്ങുമ്പോള്‍ ഏറ്റവുമധികം ആത്മവിശ്വാസമുണ്ടാവുന്ന താരങ്ങളിലൊരാള്‍ ജാമിസണായിരിക്കും. ആത്മവിശ്വാസമുള്ളപ്പോഴാണ് ഒരു ബൗളര്‍ക്കു പന്തെറിയാന്‍ ഏറ്റവും നല്ല സമയമെന്നും സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

 ജാമിസണിന്റെ പ്രകടനം

ജാമിസണിന്റെ പ്രകടനം

ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മൂന്നു മാച്ച് വിന്നര്‍മാരുടേതടക്കമാണ് ജാമിസണ്‍ അഞ്ചു വിക്കറ്റുകളെടുത്തത്. ഓപ്പണര്‍ രോഹിത് ശര്‍മ (34), ക്യാപ്റ്റന്‍ വിരാട് കോലി (44), റിഷഭ് പന്ത് (4) എന്നിവരായിരുന്നു ഈ മൂന്നു പേര്‍. വാലറ്റത്ത് ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെയും മടക്കി അദ്ദേഹം ലോക ചാംപ്യന്‍ഷിപ്പില്‍ അഞ്ചാം തവണയും അഞ്ചു വിക്കറ്റ് നേട്ടം കുറിക്കുകയായിരുന്നു. ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റുകളെടുത്ത ബൗളറും ജാമിസണാണ്.
കരിയറില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നായി ജാമിസണ്‍ കൊയ്തത് 44 വിക്കറ്റുകളാണ്. ഒരു ന്യൂസിലാന്‍ഡ് ബൗളറുടെ ഏറ്റവും മികച്ച തുടക്കം കൂടിയാണിത്. കൂടാതെ ഒരു ഐസിസി ഫൈനല്‍സില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടവും ഇതു തന്നെയാണ്.

Story first published: Sunday, June 20, 2021, 20:55 [IST]
Other articles published on Jun 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X