Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡബ്ല്യുറ്റിസി ഫൈനല്‍: പൃത്ഥ്വി എവിടെ? സാമൂഹ്യ മാധ്യമങ്ങളില്‍ താരത്തിന് പിന്തുണയുമായി ആരാധകര്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചില സൂപ്പര്‍ താരങ്ങളുടെ അഭാവം ഉണ്ടായിരുന്നു. അതിലൊരാളായിരുന്നു യുവ ഓപ്പണര്‍ പൃത്ഥ്വി ഷാ. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തുപോയ പൃത്ഥ്വി പിന്നീടങ്ങോട്ട് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയടക്കം ടോപ് സ്‌കോററാവുക മാത്രമല്ല നായകനെന്ന നിലയില്‍ മുംബൈയെ കിരീടത്തിലെത്തിക്കുകയും ചെയ്തു.

ഇത്തവണത്തെ ഐപിഎല്ലില്‍ എട്ട് മത്സരത്തില്‍ നിന്ന് 308 റണ്‍സും പൃത്ഥ്വി നേടി. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിശ്വസ്തനായ ഓപ്പണറായിരുന്നു അദ്ദേഹം. ഇതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള പൃത്ഥ്വിയുടെ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ താരത്തിന് ഇടമുണ്ടായിരുന്നില്ല. ഇപ്പോഴിതാ പൃത്ഥ്വിയുടെ അഭാവത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം അറിയിച്ച് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

prithvishaw

എന്തുകൊണ്ടാണ് പൃത്ഥ്വിക്ക് അവസരം നല്‍കാത്തതെന്നും ഇതിലും മികവ് എന്താണ് താരം ചെയ്യേണ്ടതെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. വീണ്ടും സൂര്യന്‍ ഉദിക്കുമെന്നാണ് ശുഭം എന്ന ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. ബാക്ക് അപ്പ് ഓപ്പണറായെങ്കിലും പൃത്ഥ്വിയെ പരിഗണിക്കാമായിരുന്നുവെന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടത്. അതേ സമയം വെള്ള ബോളിലെ പ്രകടനം ടെസ്റ്റ് ടീമിലേക്കുള്ള മാനദണ്ഡമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും ഒരു കൂട്ടം ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ഇംഗ്ലണ്ട് പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ കെകെആറിനൊപ്പവും പരാജയപ്പെട്ടു. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയതിന്റെ അടിസ്ഥാനത്തിലാവണം ഗില്ലിന് ഇന്ത്യ ടീമില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ബാക്ക് അപ്പ് ഓപ്പണറായി മായങ്ക് അഗര്‍വാളുണ്ട്. ശസ്ത്രക്രിയക്ക് വിധേയനായ കെ എല്‍ രാഹുലിന് കായിക ക്ഷമത വീണ്ടെടുക്കാനായാല്‍ ടീമിനൊപ്പം ചേരാനാവും.

പൃത്ഥ്വിയെക്കൂടാതെ ഹര്‍ദിക് പാണ്ഡ്യക്കും ടീമില്‍ അവസരം ലഭിച്ചില്ല. കോവിഡ് ബാധിതനായി വിശ്രമത്തിലുള്ള വൃദ്ധിമാന്‍ സാഹയും ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്ന കാര്യം സംശയമാണ്. പേസ് ബൗളറായ ഭുവനേശ്വര്‍ കുമാറിനും ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കിയിട്ടില്ല. സീനിയര്‍ പേസര്‍മാരുടെ നീണ്ട നിരയുള്ളതിനാലാണ് മോശം ഫോമിലുള്ള ഭുവനേശ്വറിനെ ഇന്ത്യ പരിഗണിക്കാതിരുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹത്തിന് തിളങ്ങാനായിരുന്നില്ല.

Story first published: Saturday, May 8, 2021, 12:04 [IST]
Other articles published on May 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+