വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ജഡേജ പുറത്താവും! സിറാജിനു പകരം ശര്‍ദ്ദുല്‍ മതി- മുന്‍ സെലക്ടര്‍ പറയുന്നു

18നാണ് കലാശപ്പോരാട്ടം

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഒരുപക്ഷെ ഇന്ത്യന്‍ ഇലവനില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഉണ്ടായേക്കില്ലെന്നു മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങ് ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് സതാംപ്റ്റണില്‍ വച്ച് ലോക കിരീടത്തിനു വേണ്ടി ഇന്ത്യയും കിവീസും ഏറ്റുമുട്ടുന്നത്. മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളിങ് ലൈനപ്പ് എങ്ങനെയായിരിക്കുമെന്നത് വ്യക്തമല്ല. പിച്ചും കാലാവസ്ഥയും കൂടി പരിഗണിച്ചാവും ഇന്ത്യ ടീം കോമ്പിനേഷന്‍ തീരുമാനിക്കുന്നത്.

1

മൂടിക്കെട്ടിയ കാലാവസ്ഥയാണ് മല്‍സരദിവസം ഉള്ളതെങ്കില്‍ പേസ് ബൗങിളിന് മുന്‍തൂക്കം നല്‍കിയുള്ള ഇലവനെയായിരിക്കും ഇന്ത്യ ഇറക്കാന്‍ സാധ്യതയെന്നു സിങ് ചൂണ്ടിക്കാട്ടി. തെളിഞ്ഞ കാലാവസ്ഥയല്ലെങ്കില്‍ ഇന്ത്യ നാലു പേസര്‍മാരെ കളിപ്പിച്ചേക്കും. അങ്ങനെയെങ്കില്‍ ഒരേയൊരു സ്പിന്നര്‍ മാത്രമേ ടീമിലുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം നാലാമത്തെ പേസറായി ശര്‍ദ്ദുല്‍ ഠാക്കൂറിനെ കളിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. ടെസ്റ്റില്‍ വളരെ മികച്ച പ്രകടനമാണ് അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. ഠാക്കൂറിനു പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കുന്നതിനോടു യോജിക്കുന്നില്ലെന്നും സിങ് പറയുന്നു. പേസ് ബൗളിങിന് യോജിച്ച പിച്ചുകളില്‍ ശര്‍ദ്ദുല്‍ കൂടുതല്‍ നന്നായി ബോള്‍ സ്വിങ് ചെയ്യിക്കാന്‍ കഴിയും. മാത്രമല്ല ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങിലും സംഭാവന ചെയ്യാന്‍ കഴിയുമെന്നത് താരത്തിനു മുതല്‍ക്കൂട്ടാണെന്നും സിങ് നിരീക്ഷിച്ചു.

ഇന്ത്യന്‍ ബെഞ്ച് സ്‌ട്രെങ്ത്ത് പെട്ടെന്നുണ്ടായതല്ല, കൃത്യമായ പ്ലാനിങ്- എല്ലാത്തിലും ദ്രാവിഡ് 'ടച്ച്'ഇന്ത്യന്‍ ബെഞ്ച് സ്‌ട്രെങ്ത്ത് പെട്ടെന്നുണ്ടായതല്ല, കൃത്യമായ പ്ലാനിങ്- എല്ലാത്തിലും ദ്രാവിഡ് 'ടച്ച്'

IND vs SL: ഇവര്‍ എങ്ങനെ ഇന്ത്യന്‍ ടീമിലെത്തി? സ്ഥാനമര്‍ഹിക്കാതെ 'ലോട്ടറി'യടിച്ചത് മൂന്നു പേര്‍ക്ക്!IND vs SL: ഇവര്‍ എങ്ങനെ ഇന്ത്യന്‍ ടീമിലെത്തി? സ്ഥാനമര്‍ഹിക്കാതെ 'ലോട്ടറി'യടിച്ചത് മൂന്നു പേര്‍ക്ക്!

ലോവര്‍ ഓര്‍ഡറില്‍ നിങ്ങള്‍ക്കു കൂടുതല്‍ ബാറ്റിങ് ഓപ്ഷനുകള്‍ ആവശ്യമാണ്. ശര്‍ദ്ദുല്‍ ടീമിന് അതു നല്‍കുകയും ചെയ്യും. ബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനുള്ള മിടുക്കും താരത്തിനുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് ശര്‍ദ്ദുലിനുണ്ട്. മാത്രമല്ല വളരെ മൂര്‍ച്ചയുള്ള ക്രിക്കറ്റ് മനസ്സുമുണ്ടെന്നും സിങ് അഭിപ്രായപ്പെട്ടു. നാലു പേസര്‍മാരെ ഇന്ത്യ കളിപ്പിക്കുകയാണെങ്കില്‍ നിര്‍ഭാഗ്യവശാല്‍ രവീന്ദ്ര ജഡേജയ്ക്കായിരിക്കും പുറത്തിരിക്കേണ്ടി വരുന്നത്. ന്യൂസിലാന്‍ഡ് ടീമില്‍ ചില ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉള്ളതിനാല്‍ ആര്‍ അശ്വിന്‍ തീര്‍ച്ചയായും ടീമില്‍ വേണമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

2

കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ ശര്‍ദ്ദുലിനായിരുന്നു. കരിയറില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ മാത്രം ടെസ്റ്റായിരുന്നു ഇത്. ഈ മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായ ശര്‍ദ്ദുല്‍ ഏഴു വിക്കറ്റുകളും വീഴ്ത്തിിരുന്നു.

Story first published: Friday, June 11, 2021, 15:53 [IST]
Other articles published on Jun 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X