Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 1980ല്‍ നടന്നാല്‍ ഫൈനലിസ്റ്റുകള്‍ ഇവർ, ഇന്ത്യയില്ല

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 1980കളിലാണ് നടന്നിരുന്നതെങ്കിലോ? അങ്ങനെയൊന്ന് നടക്കില്ലെന്ന് നമുക്കറിയാം, എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആ സമയത്ത് നടന്നിരുന്നെങ്കില്‍ ആരാകും ഫൈനലില്‍ എത്തുകയെന്ന് പ്രവചിക്കുകയാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ്. 1980കളില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നുവെങ്കില്‍ വെസ്റ്റിന്‍ഡീസും പാകിസ്താനും ഫൈനലില്‍ എത്തുമായിരുന്നുവെന്ന് ഇയാന്‍ ബിഷപ്പ് പറയുന്നു. അതില്‍ തന്നെ കിരീടം നേടാന്‍ സാധ്യതയുള്ളവരെയും ബിഷപ്പ് വെളിപ്പെടുത്തി. നിരവധി കാരണങ്ങള്‍ ആ ടീം കിരീടം നേടാനായി ഉണ്ടെന്നും ബിഷപ്പ് പറഞ്ഞു.

1

ഫൈനലില്‍ വെസ്റ്റിന്‍ഡീസ് പാകിസ്താനെ പരാജയപ്പെടുത്തി കിരീടം നേടുമെന്നും ബിഷപ്പ് പറയുന്നു. ഐസിസി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ ഇയാന്‍ ബിഷപ്പ് പറയുന്നത്. ടിവി അവതാരകയും ജസ്പ്രീത് ബുംറയുടെ ഭാര്യയുമായ സഞ്ജന ഗണേഷനുമായിട്ടായിരുന്നു ഇയാന്‍ ബിഷപ്പ് സംസാരിച്ചത്. വിന്‍ഡീസ് ഒരു ഘട്ടത്തില്‍ ഏറ്റവും മികച്ച ടീമായിരുന്നു. 1980കളില്‍ അവര്‍ കളിച്ച കളി മികച്ചതാണ്. എക്കാലത്തെയും മികച്ച വിന്‍ഡീസ് ടീമാണ് 1979 മുതല്‍ 1989-90 വരെയുള്ള കാലഘട്ടത്തില്‍ കളിച്ചതെന്നും ബിഷപ്പ് പറയുന്നു.

ആ സമയത്തെ സാഹചര്യം നോക്കുമ്പോള്‍ പാകിസ്താനായിരുന്നു ഞങ്ങളുടെ ഏറ്റവും കടുത്ത എതിരാളി. ചിലപ്പോഴൊക്കെ അത് ഓസ്‌ട്രേലിയയുമായിരുന്നു. പക്ഷേ വെസ്റ്റിന്‍ഡീസ് എപ്പോഴും മുന്‍നിരയില്‍ തന്നെയുണ്ടാവുമായിരുന്നുവെന്നും ഇയാന്‍ ബിഷപ്പ് വ്യക്തമാക്കി. രണ്ട് ദശാബ്ദത്തോളം വിന്‍ഡീസ് ക്രിക്കറ്റ് ലോകത്തെ അടക്കി ഭരിച്ചിരുന്നു. 1980 മുതല്‍ 1995 വരെ ഒരു ടെസ്റ്റ് പോലും വെസ്റ്റിന്‍ഡീസ് ടീം തോറ്റിട്ടില്ല. ഈ റെക്കോര്‍ഡ് ഇന്നും ഒരു ടീമും തകര്‍ത്തിട്ടില്ല. അക്കാലത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ ആധിപത്യം നേടിയിരുന്ന ടീം വിന്‍ഡീസ് തന്നെയാണെന്നും ബിഷപ്പ് പറയുന്നു.

എന്തുകൊണ്ട് പാകിസ്താനെതിരെ വിന്‍ഡീസ് ജയിക്കുമെന്ന് പറയുന്നു എന്നതിനും കാരണം ബിഷപ്പ് വെളിപ്പെടുത്തി. ഞാനിത് പറയുമ്പോള്‍ ആരും എതിര്‍ക്കരുത്. കാരണം വിന്‍ഡീസ് തന്നെ ജയിക്കും. നിങ്ങള്‍ക്ക് അക്കാലത്തെ വിന്‍ഡീസ് ടീമിന്റെ റെക്കോര്‍ഡുകള്‍ എടുത്ത് പരിശോധിക്കാം. 1980കളില്‍ ടെസ്റ്റുകളൊന്നും വിന്‍ഡീസ് ടീം തോറ്റിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പകരം വെക്കാനില്ലാത്ത ചരിത്രമാണ് ഇത്. സംശയമേതുമില്ലാതെ പറയാം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരുന്നതിന് മുമ്പ്, റാങ്കിംഗുകള്‍ വരുന്നതിന് മുമ്പ്, വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റിലെ എതിരില്ലാത്ത ചാമ്പ്യന്‍മാരായിരുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി.

Story first published: Tuesday, June 22, 2021, 0:05 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+