Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് കീരിട വരള്‍ച്ചയ്ക്ക് വിരാമമിടും; പ്രവചിച്ച് ഇതിഹാസ താരം

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് തുടക്കം. ഓവലില്‍ ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ്. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കുന്ന ഇന്ത്യയ്ക്ക് ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. ഐസിസി ട്രോഫിയെന്നത് കഴിഞ്ഞൊരു പതിറ്റാണ്ടായി ഇന്ത്യ കാണുന്ന സ്വപ്‌നമാണ്. അടുത്തെത്തിയെട്ടും നേടാനാകെ പോയത് ഇത്തവണ എന്തു വില കൊടുത്തും നേടിയേ പറ്റു ഇന്ത്യയ്ക്ക്.

അതേസമയം എതിരാളികള്‍ ശക്തരില്‍ ശക്തരായ ഓസ്‌ട്രേലിയയാണ്. ടേബിള്‍ ടോപ്പര്‍മാരായി ഫൈനലിലെത്തിയ ഓസീസ് പട കരുത്തരാണ്. പേസിന് അനുകൂലമായ പിച്ചില്‍ പേസ് തന്നെ മുഖ്യായുധമാക്കിയാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയ ഫൈനല്‍ കളിച്ചും ജയിച്ചും ശീലമാക്കിയ ടീമാണ്. അവരെ മറികടക്കുക ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിതന്നെയായിരിക്കും.

WTC Final:

ഫൈനല്‍ ആവേശം ആരാധകര്‍ക്കിടയിലും വാനോളം ഉയര്‍ന്നിരിക്കുകയാണ്. ആരാധകര്‍ മാത്രമല്ല മുന്‍ താരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലാം ചേരി ചേരുകയാണ്. ഇപ്പോഴിതാ ഫൈനലിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗ്രെയിം സ്വാന്‍. തന്റെ പിന്തുണ ഇന്ത്യയ്ക്കാണെന്നാണ് സ്പിന്‍ മാന്ത്രികന്‍ പറയുന്നത്.

പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഓവലിലേത്. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ബാറ്റര്‍മാര്‍ക്ക് നിലയുറപ്പിക്കാന്‍ പാടായിരിക്കുമെന്നാണ് സ്വാന്‍ പറയന്നത്. ഒരു ഇംഗ്ലണ്ടുകാരന്‍ എന്ന നിലയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ തങ്ങളുടെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടുന്നത് കാണാന്‍ കാത്തിരിക്കുന്നതായും സ്വാന്‍ പറഞ്ഞു.

അതേസമയം ഓവലില്‍ സ്പിന്‍ ബൗളിംഗും സാധ്യമാകുമെന്നാണ് സ്വാന്‍ പറയുന്നത്. നല്ല ബൗണ്‍സ് കിട്ടുന്ന പിച്ചാണ് ഓവലിലേത്. വാങ്കഡേയിലേത് പോലെയാണ് ഇവിടേയും. കളി പുരോഗമിക്കുമ്പോഴാണ് ഗുണം കിട്ടുക എന്നും താരം പറഞ്ഞു. പക്ഷെ പ്രതിരോധിക്കാന്‍ റണ്‍സും, സമയം അനുകൂലമാകണമെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു.

WTC Final:

അതേസമയം ഇന്ത്യ ഓസ്‌ട്രേിലയ്‌ക്കെതിരെ ഇറങ്ങിയിരിക്കുന്നത് നാല് പേസര്‍മാരുമായാണ്. ആര്‍ അശ്വിന്‍ ടീമില്‍ ഇടം നേടാനാകാതെ പുറത്തിരിക്കുമ്പോള്‍ രവീന്ദ്ര ജഡേജയ്ക്കാണ് നറുക്ക് വീണത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. പേസിനെ അനുകൂലിക്കുന്നതിനാലാണ് ഇന്ത്യ അശ്വിനെ പുറത്തിരുത്താന്‍ തീരുമാനിച്ചത്.

Story first published: Wednesday, June 7, 2023, 16:40 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+