For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാഴികക്കല്ലുകളുടെ ഫെെനല്‍; ഓവലില്‍ കാത്തിരിക്കുന്ന അഞ്ച് റെക്കോർഡുകള്‍

By Abin MP

കളമൊരുങ്ങി, 2021-23 ലെ ടെസ്റ്റ് ചാമ്പ്യന്‍മാര്‍ ആരെന്ന് അറിയാനുള്ള അവസാന അങ്കത്തിന് ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും. പതിനൊന്നാം തിയ്യതി വരെ നീണ്ടു നില്‍ക്കുന്ന അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയോ ഓസ്‌ട്രേലിയയോ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിടും. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മാത്രം അടിതെറ്റിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഓസ്‌ട്രേലിയ വിറച്ചതാകട്ടെ ഇന്ത്യയോട് മാത്രവും.

എന്നാല്‍ ഫൈനലില്‍ കളി വേറെയാണ്. ഫൈനല്‍ ശീലമാക്കിയവരാണ് ഓസ്‌ട്രേലിയ. വലിയ മത്സരങ്ങള്‍ ജയിച്ചതിന്റെ അനുഭവ സമ്പത്തുണ്ട്. ഇന്ത്യയാകട്ടെ പല കിരീടങ്ങളും അവസാന നിമിഷം നഷ്ടപ്പെടുത്തിയവരും. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇന്ത്യയ്ക്ക് നഷ്ടമായത് ഫൈനലിലാണ്. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡായിരുന്നു.

ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വരുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം ഓവലിലെ കൊടും തണുപ്പിനേയും ചൂടുപിടിപ്പിക്കുമെന്നുറപ്പാണ്. ഇന്ത്യയോ ഓസ്‌ട്രേലിയയോ ആര് ജയിച്ചാലും മത്സരം ആവേശം വിതറുമെന്നതില്‍ തകര്‍ക്കമില്ല. ഒപ്പം രണ്ടില്‍ ആരു ജയിച്ചാലും നാല് ഐസിസി ട്രോഫിയും നേടുന്ന ആദ്യത്തെ ടീമായി അവര്‍ മാറും.

രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍ ട്രോഫിയും നേടിയ ടീമുകളാണ് ഇന്ത്യയും ഓസ്ട്രിലേയയും. നാലാമത്തെ ഐസിസി ട്രോഫിയെന്ന നേട്ടമാണ് ഇരുകൂട്ടര്‍ക്ക് മുന്നിലുമുള്ളത്. അതേസമയം ഓവലില്‍ വേറെയും ചില റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനും സൃഷ്ടിക്കപ്പെടാനുമായി കാത്തിരിക്കുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ചരിത്രമായി മാറാന്‍ പോകുന്ന അഞ്ച് റെക്കോര്‍ഡുകള്‍ ഇതൊക്കെയാണ്.

wtc

പത്ത് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഒരു ഐസിസി ട്രോഫി എത്തിക്കുക എന്ന മിഷനുമായാണ് രോഹിത് ശര്‍മ ഇന്നിറങ്ങുന്നത്. ഇന്ത്യയെ രോഹിത് നയിക്കുന്ന ആദ്യത്തെ ഐസിസി ടൂര്‍ണമെന്റാണിത്. 36 കാരനായ രോഹിത് ഈ ഫൈനലോടെ ഇന്ത്യയെ പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നയിക്കുന്ന ഏറ്റവും പ്രായം കൂടി താരവുമാകും. നേരത്തെ ഈ റെക്കോര്‍ഡ് മിതാലി രാജിന്റെ പേരിലായിരുന്നു. 2017 ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ 34 വയസായിരുന്നു മിതാലിയ്ക്ക്.

ഓസീസ് താരം ഡേവിഡ് വാര്‍ണറെ കാത്തും റെക്കോര്‍ഡുണ്ട്. കളിയുടെ എല്ലാ ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയുടെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഡേവിഡ് വാര്‍ണര്‍. 426 ഇന്നിംഗ്‌സുകളില്‍ നിന്നായി 17082 റണ്‍സാണ് വാര്‍ണര്‍ ഓസ്‌ട്രേലിയ്ക്കായി നേടിയിട്ടുള്ളത്. ഓസീസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ അഞ്ചാമതാണ് വാര്‍ണറുടെ സ്ഥാനം. ഈ ടെസ്റ്റില്‍ 31 റണ്‍സ് കൂടെ നേടാന്‍ സാധിച്ചാല്‍ മൈക്കിള്‍ ക്ലാര്‍ക്കിനെ മറികടന്ന് നാലാമതെത്താം വാര്‍ണര്‍ക്ക്. 17112 റണ്‍സാണ് ക്ലര്‍ക്കിനുള്ളത്.

ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍ അശ്വിനും കരിയറിലെ പ്രധാന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 347 ഇന്നിംഗ്‌സുകളില്‍ നിന്നായി 697 വിക്കറ്റുകളാണ് അശ്വിന് സ്വന്തമായുള്ളത്. ഓസ്‌ട്രേലിയയുടെ മൂന്ന് പേരെ കൂടെ പുറത്താക്കാന്‍ സാധിച്ചാല്‍ 700 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ സാധിക്കും അശ്വിന്. ഇഥിഹാസങ്ങളായ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും മാത്രമാണ് നിലവില്‍ 700 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലുള്ളത്. ടെസ്റ്റില്‍ 474 വിക്കറ്റുകളും ഏകദിനത്തില്‍ 151 വിക്കറ്റുകളും ടി-ട്വന്റിയില്‍ 72 വിക്കറ്റുകളുമാണ് അശ്വിന്‍ നേടിയിട്ടുള്ളത്.

മുന്‍ നായകന്‍ വിരാട് കോലിയ്ക്ക് മുന്നിലും ഒരു നാഴികക്കല്ലുണ്ട്. ഓസ്‌ട്രേലിയ്‌ക്കെതിരെ അസാധ്യമായ റെക്കോര്‍ഡുള്ള താരമാണ് വിരാട് കോലി. ഏറ്റവും ബെസ്റ്റിനെതിരെ കളിക്കുമ്പോള്‍ ഏറ്റവും ബെസ്‌ററ് തന്നെ പുറത്തെടുക്കുന്ന താരം. ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ച 107 ഇന്നിംഗ്‌സുകളില്‍ നിന്നായി 4945 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 50.9 ആവറേജമുണ്ട്. 55 റണ്‍സ് കൂടെ ഫൈനലില്‍ നേടാന്‍ സാധിച്ചാല്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാകും കോലി. മുമ്പേ ഈ നേട്ടം സ്വന്തമാക്കിയത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഓസീസിനെതിരെ 6707 റണ്‍സുണ്ട് സച്ചിന്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടി ഈ ഫൈനലില്‍ കാത്തിരിക്കുന്നുണ്ട്. 459 ഇന്നിംഗ്‌സുകളില്‍ നിന്നായി 17057 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. നിലവില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാമതാണ് രോഹിത്തിന്റെ സ്ഥാനം. 36 റണ്‍സ് കൂടെ നേടാന്‍ സാധിച്ചാല്‍ രോഹിത്തിന് ടോപ് ഫൈവിലെത്താന്‍ സാധിക്കും. ഇ്‌പ്പോള്‍ അഞ്ചാമതുള്ളത് മുന്‍ നായകന്‍ എംഎസ് ധോണിയാണ്. 17092 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്.

Story first published: Wednesday, June 7, 2023, 14:51 [IST]
Other articles published on Jun 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+