വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: മെഗാ ഫ്‌ളോപ്പ്, ആകെ കിട്ടിയത് 12 റണ്‍സ്, ഇന്ത്യയുടെ വാലറ്റത്തെ ട്രോളി ആരാധകര്‍

By Vaisakhan MK

ലണ്ടന്‍: ഇന്ത്യന്‍ ടീം വലിയ വിമര്‍ശനമാണ് ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായതോടെ ആരാധകരില്‍ നിന്ന് നേരിടുന്നത്. മൂന്നിന് 146 എന്ന ഭദ്രമായ നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ഇന്ത്യ. വിരാട് കോലിയും അജിന്‍ക്യ രഹാനെയും നല്ല രീതിയില്‍ തന്നെ കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെറും 217 റണ്‍സിന് ഇന്ത്യ കൂടാരം കയറി. വെറുതെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞായിരുന്നു ഇന്ത്യ പുറത്തായത്. ന്യൂസിലന്‍ഡിന്റെ മികച്ച സ്വിംഗ് ബൗളിംഗും ഇന്ത്യയെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ജാമിസണ്‍ കോലിയുടേത് അടക്കം അഞ്ച് വിക്കറ്റെടുത്ത് ഞെട്ടിക്കുകയും ചെയ്തു.

1

ഇന്ത്യയുടെ വാലറ്റത്തെ കടന്നാക്രമിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉച്ചഭക്ഷണത്തിന് ശേഷം ആറ് റണ്‍സ് മാത്രമാണ് ഇന്ത്യ എടുത്തത്. കളഞ്ഞ് കുളിച്ചത് മൂന്ന് വിക്കറ്റുകളും. ഇഷാന്ത് ശര്‍മ, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ, എന്നിവരാണ് പുറത്തായത്. ഇവര്‍ പിടിച്ചുനിന്നിരുന്നെങ്കില്‍ ഇന്ത്യ 250 എന്ന സ്‌കോര്‍ നേടുമായിരുന്നു. അത് സതാംപ്ടണിലെ പിടിച്ചുനില്‍ക്കാവുന്ന സ്‌കോറാവുമായിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ച് കൂടിയാണ് ഇത്. എന്നാല്‍ വാലറ്റം നിരുത്തരവാദപരമായിട്ടാണ് ബാറ്റ് ചെയ്തത്.

ഇന്ത്യയുടെ വാലറ്റം അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മോശപ്പെട്ടതാണെന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. ബാറ്റിംഗില്‍ വാലറ്റത്തിന് യാതൊരു സംഭാവനയും ഇല്ലെന്ന് മറ്റൊരാള്‍ കുറിച്ചു. ഇവരുടെ മികവില്ലായ്മ കൂടി ചേരുമ്പോള്‍ ബാറ്റിംഗ് ഇന്ത്യക്ക് ആശങ്ക നല്‍കുന്നതാണെന്നും ഇയാള്‍ പറഞ്ഞു. ഇന്ത്യ അവസാന ഏഴ് വിക്കറ്റുകള്‍ 71 റണ്‍സിനാണ് കളഞ്ഞ് കുളിച്ചതെന്നും, വാലറ്റം ആകെ നേടിയത് 12 റണ്‍സ് മാത്രമാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ വനിതാ ടീമിന്റെ വാലറ്റം ലോകത്തിലെ തന്നെ മികച്ചതാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

രഹാനെയും പന്തും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞെന്നും, ജഡേജ മത്സരം സമനിലയാക്കാന്‍ കളിക്കുന്നത് പോലെയാണ് ബാറ്റ് ചെയ്തതെന്നും ആരാധകര്‍ പറയുന്നു. ജഡേജ കുറച്ച് കൂടി ജാഗ്രതയില്‍ കളിച്ചിരുന്നെങ്കില്‍ വാലറ്റത്തെ സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഒരു ആരാധകന്‍ പറഞ്ഞു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളുടെ വാലറ്റം മികച്ച രീതിയില്‍ കളിക്കുന്നവരാണെന്ന് ആരാധകര്‍ പറഞ്ഞു. മത്സരത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ പോലും ജഡേജ തയ്യാറായിരുന്നില്ല. ബാക്കിയുള്ളവരും അതിനൊത്ത് ഉയരുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

Story first published: Monday, June 21, 2021, 1:53 [IST]
Other articles published on Jun 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X