Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യ ആദ്യം നേരിടേണ്ടത് ഓസീസിനെയല്ല; ഗെയിം പ്ലാന്‍ മൊത്തം മാറ്റേണ്ടി വരും; കാരണം ഇതാ

ഇന്ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിര്‍ണായകമാവുക കാലാവസ്ഥയായിരിക്കും. ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ ഗെയിം പ്ലാനില്‍ കാര്യമായ മാറ്റങ്ങളാണ് കാലാവസ്ഥ മൂലം മാറ്റേണ്ടിവരിക. 12 ഡിഗ്രി സെല്‍ഷ്യസാണ് ഓവലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം രേഖപ്പെടുത്തിയ താപനില. എന്നാലിത് തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ ഉയര്‍ന്ന താപനിലയാണെന്ന് കൂടി അറിയുമ്പോള്‍ ഊഹിക്കാന്‍ സാധിക്കും സൗഹചര്യം എന്തെന്ന്.

പതിവിലും അരമണിക്കൂര്‍ നേരത്തെയാണ് ഓവലില്‍ കളി ആരംഭിക്കുക. കാലാവസ്ഥ തന്നെ കാരണം. തണുപ്പും കാറ്റുമൊക്കെ ഇന്ത്യയുടെ രണ്ട് സ്പിന്നര്‍ മാരെ കളിപ്പിക്കാനുള്ള തന്ത്രത്തെ സാരമായി ബാധിക്കുമെന്നുറപ്പാണ്. പകരം നാല് പേസര്‍മാരെ കളിപ്പിക്കേണ്ടി വരും ഇന്ത്യയ്ക്ക്. കാലാവസ്ഥയെക്കുറിച്ചും പിച്ചിനെക്കുറിച്ചും ഇന്നലെ പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിശദമായി തന്നെ സംസാരിക്കുന്നുണ്ട്.

wtc final

''തീര്‍ച്ചയായും പേസര്‍മാര്‍ക്ക് സഹായമുണ്ടെന്ന് തോന്നുന്നു. സാഹചര്യങ്ങള്‍ പേസര്‍മാരെ സഹായിക്കുന്നതാണ്. ഇവിടെ പിച്ച് വളരെയധികം മാറിമറിയും. ഇവിടെ അവസാനം കളിച്ചപ്പോഴും ഇതേ പോലെ തന്നെയായിരുന്നു. ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെട്ടു വന്നു. റിവേഴ്‌സ് സ്വിങിന് വലിയ റോളുണ്ടായിരുന്നു അഞ്ചാം ദിവസം. ഈ ഘടകങ്ങളൊക്കെ ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്താണ് ശരിയായ കോമ്പിനേഷനെന്ന് നോക്കാം'' എന്നാണ് രോഹിത് ശര്‍മ പറഞ്ഞത്.

ഇന്ത്യയെ സംബന്ധിച്ച് ബാറ്റിംഗ് ലൈനപ്പില്‍ വലിയ സംശങ്ങള്‍ക്ക് ഇടയിലെ. ടോപ് 5ല്‍ ആരൊക്കെയുണ്ടാകുമെന്നത് വ്യക്തമാണ്. അജിന്‍ക്യ രഹാനെയ്ക്ക് ഇത്തരം സാഹചര്യങ്ങളിലുള്ള അനുഭവ സമ്പത്ത് ഗുണമാകും. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് രഹാനെ. പ്രത്യേകിച്ചും ഇത്തരം സാഹചര്യങ്ങളില്‍. വിദേശമണ്ണില്‍ 40.28 ആണ് രഹാനെയുടെ ആവറേജ്. ഓപ്പണിംഗില്‍ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും. മൂന്നാമത് ചേതേശ്വര്‍ പൂജാര, നാലാമത് വിരാട് കോഹ്ലിയും അഞ്ചാമത് രഹാനെയും.

wtc final

ബൗളിംഗ് നിരയിലാണ് ഇന്ത്യയെ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നത്. ജയ്‌ദേവ് ഉനദ്കട്ടിനെ അപേക്ഷിച്ച് അനുഭവസമ്പത്ത് ഉമേഷ് യാദവിന് മുതല്‍ക്കൂട്ടാകും. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യ നാല് പേസര്‍മാരെ കളിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കില്‍ ശാര്‍ദുല്‍ ഠാക്കൂറിന് അവസരം കിട്ടും. ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതും ഠാക്കൂറിന് ഗുണമാകും. എന്തായാലും പതിനഞ്ചു പേരോടും തയ്യാറായിരിക്കാന്‍ പറഞ്ഞിട്ടുണ്ട് രോഹിത് ശര്‍മ.

ഇന്ത്യയെ സംബന്ധിച്ച് ഈ ഫൈനല്‍ ജയിക്കുക എന്നത് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒരു ട്രോഫി പോലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താന്‍ സാധിച്ചുവെങ്കിലും ജയിക്കാന്‍ ഇന്ത്യക്കായില്ല. ഇന്ന് എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ ഇന്ത്യയെ സംബന്ധിച്ച് കിരീടം നേടാന്‍ പോകുന്നത് വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യ ഇറങ്ങുക ജയം മാത്രം മുന്നില്‍ കണ്ടാകും.

ഇന്ത്യയെ സംബന്ധിച്ച് ബാറ്റര്‍മാരുടെ ഫോമിലാണ് പ്രതീക്ഷയുള്ളത്. രഹാനെയുടെ ഐപിഎല്‍ തിരിച്ചുവരവും പൂജാരയുടെ ഫോമുമൊക്കെ ഇന്ത്യയ്ക്ക് ഗുണമാകും. യുവതാരം ശുഭ്മന്‍ ഗില്ലും മികച്ച ഫോമിലാണുള്ളത്. നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് താളം കണ്ടെത്തേണ്ടത് വളരെ നിര്‍ണായകമാണ്. വിരാട് കോഹ്ലി ട്രാക്കിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമാണ്. അതേസമയം ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവരുടെ അഭാവം ഇന്ത്യയെ സാരമായി തന്നെ ബാധിക്കുമോ എന്ന് കണ്ടറിയണം. ശക്തമായ ബൗളിംഗ് നിരയുമായാണ് പാറ്റ് കമ്മിന്‍സിന്റെ ലോക ഒന്നാം നമ്പര്‍ ടീമെത്തുന്നത്.

Story first published: Wednesday, June 7, 2023, 10:15 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+