WTC Final: പുറത്താവുന്നത് ഒരുപോലെ, ഹിറ്റ്മാനും കോലിക്കുമുള്ള കോണ്‍ഫിഡന്‍സ് അവനില്ലെന്ന് മഞ്ജരേക്കര്‍
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചെറിയ സ്‌കോറിന് പുറത്തായതില്‍ വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിലേറെ വിമര്‍ശനമാണ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ നേരിടുന്നത്. രഹാനെ കളിച്ച ഷോട്ട് അദ്ദേഹത്തിന് പോലും ഉറപ്പില്ലാത്തതാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. അതേമസമയം മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും രഹാനെയ്‌ക്കെതിരെയെത്തി. തീരെ ആത്മവിശ്വാസമില്ലാത്ത രീതിയിലായിരുന്നു രഹാനെയുടെ പ്രകടനമെന്നും മഞ്ജരേക്കര്‍ കുറ്റപ്പെടുത്തി.

പുറത്താകല്‍ എല്ലാ ഒരേപോലെ
രഹാനെയുടെ പുറത്താകലുകള്‍ക്ക് സ്ഥിരമായി ഒരു പാറ്റേണ്‍ ഉണ്ടെന്ന് മഞ്ജരേക്കര്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ വെച്ച് രഹാനെ സെഞ്ച്വറി നേടി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി ചെറിയ സ്‌കോറിനാണ് രഹാനെ പുറത്തായത്. സാധാരണ സെഞ്ച്വറി നേടുമ്പോള്‍ ആത്മവിശ്വാസം ഉണ്ടാവും. എന്നാല്‍ രഹാനെയില്‍ അത് കാണുന്നില്ല. മികച്ച തുടക്കം വലിയ സ്‌കോറിലേക്ക് കൊണ്ടുപോകാന്‍ രഹാനെയ്ക്ക് സാധിക്കുന്നില്ലെന്നും മഞ്ജരേക്കര്‍ കുറ്റപ്പെടുത്തി.

മനോനില കൃത്യമാകണം
രഹാനെയുടെ ഒരേ പോലെയുള്ള പ്രകടനങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണുന്നത്. ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യ വിജയിച്ചിരുന്നു. രഹാനെ കൃത്യമായി വിലയിരുത്തിയ ശേഷമേ കളിക്കാന്‍ പാടൂ. സെഞ്ച്വറി നേടിയ ശേഷം ആത്മവിശ്വാസം നമുക്ക് വര്‍ധിക്കും. എന്നാല്‍ രഹാനെയുടെ മനോനില കൃത്യമായാല്‍ മാത്രമേ അത് മുതലെടുക്കാന്‍ സാധിക്കൂ. ഒരേ രീതിയിലാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രഹാനെ പുറത്താകുന്നത്. അതും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന മത്സരങ്ങളിലാണ് ഇത് സംഭവിച്ചത്.

ഷോട്ടുകളില്‍ അനിശ്ചിതത്വം
രഹാനെയ്ക്കുള്ള പ്രശ്‌നം ഷോട്ടുകളില്‍ അദ്ദേഹം നേരിടുന്ന അനിശ്ചിതത്വമാണ്. ഈ ഷോട്ട് കളിക്കണോ വേണ്ടയോ എന്ന് രഹാനെയ്ക്ക് തീരുമാനിക്കാനാവുന്നില്ല. അതാണ് പുറത്താകലിന് വഴിയൊരുക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ പുള്‍ ഷോട്ടിലാണ് അദ്ദേഹം പുറത്തായത്. ആ ഷോട്ട് കളിക്കുമ്പോഴും വേണോ വേണ്ടയോ എന്ന ചിന്ത അദ്ദേഹത്തിലുണ്ടായിരുന്നു. വിരാട് കോലിയിലോ രോഹിത് ശര്‍മയിലോ ശുഭ്മാന്‍ ഗില്ലില്ലോ റിഷഭ് പന്തിലോ ഈയൊരു പ്രശ്‌നം കാണാനാവില്ല. അവര്‍ അറ്റാക്കിംഗ് ഷോട്ടുകള്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലാതെയാണ് കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications