വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: കോലിയേക്കാള്‍ വില്യംസണ് അക്കാര്യത്തില്‍ മുന്‍തൂക്കം, മുന്‍തൂക്കം വെളിപ്പെടുത്തി ചോപ്ര

By Vaisakhan MK

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ലോകം മുഴുവന്‍ ആവേശത്തോടെ ഉറ്റുനോക്കുകയാണ്. ആദ്യ ദിനം മഴ കൊണ്ടുപോയെങ്കിലും ഇനിയുള്ള ദിവസം ഗംഭീര മത്സരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഫാബ് ഫോറിലെ താരങ്ങളായ വിരാട് കോലിയും കെയ്ന്‍ വില്യംസണും തമ്മിലുള്ള പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയത്. എന്നാല്‍ ആരാണ് മികച്ചതെന്ന് കണക്കുകളുടെ ബാറ്റിംഗ് ശൈലിയുടെ വിലയിരുത്തലില്‍ വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കോലി ഒരു ഫോര്‍മാറ്റില്‍ കെയ്ന്‍ വില്യംസണ് താഴെയാണെന്ന് ചോപ്ര പറയുന്നു.

1

വില്യംസണിന്റെ ടെസ്റ്റ് കരിയര്‍ എടുത്ത് നോക്കിയാല്‍ 7129 റണ്‍സ് റണ്‍സ് ഇതുവരെ നേടിയതായി കാണാം. ശരാശരിയാണെങ്കില്‍ 54. ഗംഭീരമായ ശരാശരിയാണത്. കോലിക്ക് 91 മത്സരങ്ങളില്‍ നിന്ന് 7490 റണ്‍സാണ് ഉള്ളത്. ശരാശരിയാണെങ്കില്‍ 52. രണ്ട് പേരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടാണ്. വില്യംസണ്‍ ചെറിയ മാര്‍ജിനില്‍ കോലിയേക്കാള്‍ ടെസ്റ്റില്‍ മുന്നിലാണ്. എന്നാല്‍ കോലി വളരെ പിന്നിലുമല്ലെന്ന് തന്റെ യുട്യൂബ് ചാനലില്‍ ആകാശ് ചോപ്ര വെളിപ്പെടുത്തി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇതോടെ ഏത് പ്രതിഭ മുന്‍തൂക്കം നേടുമെന്ന് മത്സരഫലം അറിയുന്നതോടെ വ്യക്തമാകാം.

അതേസമയം കോലി മറ്റെല്ലാം ഫോര്‍മാറ്റിലും വളരെ മുന്നിലാണ്. പരിമിത് ഓവര്‍ മത്സരങ്ങളില്‍ വില്യംസണേക്കാള്‍ ബഹുദൂരം മുന്നിലാണ് കോലി. ഏകദിനത്തില്‍ വില്യംസണ് ഉള്ളത് 6173 റണ്‍സാണ്. ശരാശരിയാണെങ്കില്‍ 47.5. എന്നാല്‍ കോലിയുടേത് വളരെ മുന്നിലാണ്. 12169 റണ്‍സാണ് ഏകദിനത്തില്‍ കോലിയുടെ സമ്പാദ്യം. 59 ആണ് ശരാശരി. വില്യംസണ്‍ നേടിയ റണ്‍സിനേക്കാളും ഇരട്ടിയാണ് കോലിയുടെ സമ്പാദ്യമെന്നും ചോപ്ര പറഞ്ഞു. കോലി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങുന്ന സമയത്ത് ഏകദിന ടീമില്‍ ഇടംപിടിക്കാന്‍ വില്യംസണ്‍ കഷ്ടപ്പെടുകയാണ്. കോലി ഇക്കാലയളവില്‍ ക്രിക്കറ്റിലെ ബെസ്റ്റ് ചേസിംഗ് താരമാവുകയും ചെയ്തു.

ദിനേഷ് കാര്‍ത്തിക് മത്സരത്തെ തീയും മഞ്ഞും തമ്മിലുള്ള പോരാട്ടമെന്നാണ് വിശേഷിപ്പിച്ചത്. ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറികളും ഇരട്ട സെഞ്ച്വറികളും വില്യംസണേക്കാള്‍ കൂടുതല്‍ കോലിക്കാണ്. നാല് ഇരട്ട സെഞ്ച്വറി വില്യംസണുണ്ട്. കോലിക്ക് ഇ ത് ഏഴെണ്ണമാണ്. സെഞ്ച്വറി 27 എണ്ണം കോലിക്കും 24 എണ്ണം വില്യംസണുമുണ്ട്. 32 അര്‍ധ സെഞ്ച്വറികള്‍ വില്യംസണുണ്ട്. ഇത് കൂടുതല്‍ വില്യംസണാണ്. കോലിക്ക് 25 അര്‍ധ സെഞ്ച്വറിയാണ് ഉള്ളത്. നാലാം ഇന്നിംഗ്‌സില്‍ 24 മത്സരങ്ങളില്‍ നിന്ന് 968 റണ്‍സാണ് കോലിയുടെ സമ്പാദ്യം വില്യംസന്റേത് 19 ഇന്നിംഗ്‌സില്‍ നിന്ന് 688 റണ്‍സാണ്.

Story first published: Friday, June 18, 2021, 21:06 [IST]
Other articles published on Jun 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X