വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: വിക്കറ്റ് മാത്രമല്ല സൗത്തിക്ക് സിക്‌സറും വീക്ക്‌നെസ്, പോണ്ടിങിനെ പിന്തള്ളി!-അടുത്തത് ധോണി

രണ്ടു സിക്‌സറുകള്‍ ഒന്നാമിന്നിങ്‌സില്‍ സൗത്തി നേടിയിരുന്നു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഒന്നാമിന്നിങ്‌സിലെ മികച്ച ബാറ്റിങ് പ്രകടനത്തിനിടെ സിക്‌സറില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി. കിവീസിനു വേണ്ടി വാലറ്റത്തു ഒന്നാമിന്നിങ്‌സില്‍ വിലപ്പെട്ട സംഭാവന നല്‍കാന്‍ സൗത്തിക്കായിരുന്നു. 46 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 30 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഈ ഇന്നിങ്‌സിലെ രണ്ടു സിക്‌സറോടെ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങിനെ പിന്തള്ളിയിരിക്കുകയാണ് സൗത്തി.

1

73 സിക്‌സറുകളെന്ന പോണ്ടിങിന്റെ റെക്കോര്‍ഡാണ് സൗത്തി തിരുത്തിയത്. 168 ടെസ്റ്റുകളില്‍ നിന്നായിരുന്നു മുന്‍ ഓസീസ് ഇതിഹാസ നായകന്‍ ഇത്രയും സിക്‌സറുകളടിച്ചത്. സൗത്തിയാവട്ടെ വെറും 79 ടെസ്റ്റുകളില്‍ നിന്നും 75 സിക്‌സറുകള്‍ നേടിക്കഴിഞ്ഞു. ടെസ്റ്റിലെ ഓള്‍ടൈം സിക്‌സര്‍ വേട്ടക്കാരില്‍ 15ാം സ്ഥാനത്താണ് കിവീസ് പേസര്‍.

WTC Final: അതു കോലിയുടെ കൂടി വിക്കറ്റ്! എന്തൊരു ക്യാപ്റ്റന്‍സി- പുകഴ്ത്തി ലക്ഷ്മണ്‍WTC Final: അതു കോലിയുടെ കൂടി വിക്കറ്റ്! എന്തൊരു ക്യാപ്റ്റന്‍സി- പുകഴ്ത്തി ലക്ഷ്മണ്‍

WTC Final: പുജാരയെപ്പോലും കടത്തിവെട്ടി വില്ല്യംസണ്‍! 10 വര്‍ഷത്തിനിടെ ഏറ്റവും സ്ലോ ഇന്നിങ്‌സ്WTC Final: പുജാരയെപ്പോലും കടത്തിവെട്ടി വില്ല്യംസണ്‍! 10 വര്‍ഷത്തിനിടെ ഏറ്റവും സ്ലോ ഇന്നിങ്‌സ്

ഇനി ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് സൗത്തിക്കു മുന്നിലുള്ളത്. 90 ടെസ്റ്റുകളില്‍ നിന്നും 78 സിക്‌സറുകള്‍ ഘധോണിയുടെ പേരിലുണ്ട്. നാലു സിക്‌സറുകള്‍ കൂടി നേടിയാല്‍ സൗത്തി ധോണിയെയും പിന്തള്ളി മുന്നിലേക്കു കയറും. സിക്‌സര്‍ വീരന്മാരില്‍ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (69 സിക്‌സര്‍), പാകിസ്താന്റെ മുന്‍ ഇതിഹാസം യൂനിസ് ഖാന്‍ (70) എന്നിവരെ സൗത്തി ഇതിനകം മറികടന്നു കഴിഞ്ഞു. 2019ന്റെ തുടക്കത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഗല്ലെയില്‍ നടന്ന ടെസ്റ്റില്‍ അഖില ധനഞ്ജയ്‌ക്കെതിരേ സിക്‌സര്‍ നേടിയതോടെയായിരുന്നു സൗത്തി 69 സിക്‌സറുകളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയത്. 69 സിക്‌സറുകള്‍ നേടാന്‍ സച്ചിന് 200 ടെസ്റ്റുകളില്‍ നിന്നായി 329 ഇന്നിങ്‌സുകള്‍ വേണ്ടി വന്നിരുന്നു.

2

ഇന്ത്യക്കെതിരായ ഫൈനലില്‍ സിക്‌സര്‍ നേട്ടത്തിനൊപ്പം ബൗളിങിലും സൗത്തി ഒരു നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെയായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്തിയുടെ 600ാമത്തെ വിക്കറ്റായിരുന്നു ഇത്. 600 വിക്കറ്റ് ക്ലബ്ബിലെത്തിയ ന്യൂസിലാാന്‍ഡിന്റെ രണ്ടാമത്തെ മാത്രം ബൗളര്‍ കൂടിയാണ് അദ്ദേഹം.

Story first published: Wednesday, June 23, 2021, 0:03 [IST]
Other articles published on Jun 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X