For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: അടുത്ത സീസണില്‍ ഈ അഞ്ച് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

ദുബായ്: ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ ആരാധക പിന്തുണ ഉയര്‍ത്തുക,കൂടുതല്‍ കാണികളെ സൃഷ്ടിക്കുക,കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഐസിസി കൊണ്ടുവന്നതാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. 2019ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ഫൈനല്‍ 2021 ജൂണ്‍ 18ന് നടക്കുകയാണ്. ഇംഗ്ലണ്ട് വേദിയാവുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലാണ്ടും ഇന്ത്യയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ആദ്യമായി നടത്തിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്ന നിലയില്‍ ചില പോരായ്മകള്‍ ടൂര്‍ണമെന്റിനുണ്ടായിരുന്നു. വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഐസിസി വരുത്താന്‍ സാധ്യതയുള്ള അഞ്ച് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പോയിന്റെ ശരാശരി നിയമം എടുത്തുകളയും

പോയിന്റെ ശരാശരി നിയമം എടുത്തുകളയും

തുടക്കത്തില്‍ 720 പോയിന്റ് ക്രമത്തിലാണ് ഐസിസി ടൂര്‍ണമെന്റ് അവതരിപ്പിച്ചത്.120 പോയിന്റുകള്‍ വീതമുള്ള ആറ് പരമ്പര വീതമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി ഈ പദ്ധതിയെ ബാധിച്ചതോടെ ഇതില്‍ പരിഷ്‌കാരം വരുത്തി. ഇതോടെ പോയിന്റ് ശരാശരി പ്രകാരം ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കാണ് ഫൈനലില്‍ ഇടം ലഭിക്കുക. ലഭിച്ച പോയിന്റും കളിച്ച മത്സരങ്ങളുടെ എണ്ണവും വിലയിരുത്തിയാണ് ഇത്തരത്തില്‍ കണക്കുകൂട്ടല്‍ നടത്തിയത്. എന്നാല്‍ വരുന്ന സീസണില്‍ ഈ സംവിധാനം ഐസിസി എടുത്തു കളഞ്ഞേക്കും.

എല്ലാ ടീമിനും തുല്യ മത്സരങ്ങള്‍

എല്ലാ ടീമിനും തുല്യ മത്സരങ്ങള്‍

നിലവില്‍ ഓരോ ടീമും കളിച്ച മത്സരങ്ങളുടെ എണ്ണം വ്യത്യസ്തമാണ്. അത് പോയിന്റ് കണക്കുകൂട്ടലുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. അതിനാല്‍ത്തന്നെ വരുന്ന സീസണില്‍ എല്ലാ ടീമിനും തുല്യ മത്സരങ്ങളെന്ന നിലയിലേക്ക് നിയമങ്ങള്‍ പരിഷ്‌കരിച്ചേക്കും. പരമ്പരയില്‍ അഞ്ച്,മൂന്ന്,രണ്ട് മത്സരങ്ങള്‍ വീതം നല്‍കുമ്പോള്‍ എല്ലാ ടീമിനും തുല്യമായി ഇത്രയും മത്സരങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വിലയിരുത്തേണ്ടതുണ്ട്.

രണ്ട് ഗ്രൂപ്പുകളായി തിരിച്ചേക്കും

രണ്ട് ഗ്രൂപ്പുകളായി തിരിച്ചേക്കും

കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് പരിഗണിച്ച് രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ തമ്മില്‍ ഫൈനലില്‍ മത്സരിക്കുന്ന തരത്തിലേക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിയമങ്ങള്‍ പരിഷ്‌കരിച്ചേക്കും. ടെസ്റ്റ് അംഗീകാരം നല്‍കിയ 12 ടീമുകളുണ്ട്. ഇതില്‍ അഫ്ഗാനിസ്ഥാന്‍,അയര്‍ലന്‍ഡ് ടീമുകളെ ഉള്‍പ്പെടുത്തി 10 ടീമുകളെ അഞ്ച് അഞ്ച് വീതം ഓരോ ഗ്രൂപ്പിലും ഉള്‍പ്പെടുത്താനാണ് സാധ്യത. ഇത് ചെറിയ ടീമുകള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരവും നല്‍കുന്നു.

ഫൈനലില്‍ കൂടുതല്‍ മത്സരങ്ങള്‍

ഫൈനലില്‍ കൂടുതല്‍ മത്സരങ്ങള്‍

നിലവില്‍ ഈ വര്‍ഷം നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു മത്സരം മാത്രമാണുള്ളത്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ജൂണ്‍ 18നാണ് മത്സരം. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിന് ഒന്നിലധികം മത്സരം വേണമെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റായതിനാല്‍ കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലും വേണമെന്ന് കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുന്നത്. അതിനാല്‍ത്തന്നെ ഇത്തരമൊരു മാറ്റം വരുന്ന സീസണില്‍ വന്നേക്കും.

സംപ്രേഷണ അവകാശം ഒരു ബ്രോഡ്കാസ്‌റ്റേഴ്‌സിന്

സംപ്രേഷണ അവകാശം ഒരു ബ്രോഡ്കാസ്‌റ്റേഴ്‌സിന്

നിലവില്‍ ഓരോ ടീമിന്റെ പരമ്പരയ്ക്കും ഓരോ ബ്രോഡ്കാസ്‌റ്റേഴ്‌സാണുള്ളത്. അതിനാല്‍ ആരാധകര്‍ക്ക് മത്സരം കാണുന്നതിന് അത് പ്രയാസമുണ്ടാക്കും. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സംപ്രേഷണാവകാശം ഒരു ബ്രോഡ്കാസ്‌റ്റേഴ്‌സിന് നല്‍കിയാല്‍ അത് ആരാധകര്‍ക്ക് മത്സരം കാണാന്‍ എളുപ്പമാവും. വരുന്ന സീസണില്‍ ഇത്തരമൊരു മാറ്റം വരുത്താനും സാധ്യത കൂടുതലാണ്.

Story first published: Friday, May 28, 2021, 16:44 [IST]
Other articles published on May 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+