കോലിയെ മാറ്റുന്നത് ക്രിക്കറ്റിനോടു ചെയ്യുന്ന കുറ്റം! തോല്‍വിക്ക് കാരണം സ്വാന്‍ പറയും

ഐസിസിയുടെ മറ്റൊരു കിരീടം കൂടി നേടാന്‍ സാധിക്കാതിരുന്നതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു വിരാട് കോലിയെ മാറ്റണമെന്ന അഭിപ്രായങ്ങളോടു താന്‍ യോജിക്കുന്നില്ലെന്നു ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. ഐസിസിയുടെ മൂന്നാമത്തെ ടൂര്‍ണമെന്റിലാണ് കോലിക്കു കീഴില്‍ ഇന്ത്യക്കു ജയിക്കാനാവാതെ പോയത്. ഫൈനലില്‍ ഇന്ത്യക്കു നേരിട്ട രണ്ടാം തോല്‍വിയായിരുന്നു ഇത്. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2019ലെ ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യക്കു കാലിടറി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എട്ടു വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ തോല്‍ലി. രണ്ടു ദിവസം മഴ കാരണം നഷ്ടമായിട്ടും ഇന്ത്യയെ തകര്‍ത്തുവിടാന്‍ കിവികള്‍ക്കു സാധിച്ചു.

 ക്രിക്കറ്റ്‌നോടുള്ള ക്രൈം

ക്രിക്കറ്റ്‌നോടുള്ള ക്രൈം

വിരാട് കോലി യഥാര്‍ഥ ചാംപ്യനും സൂപ്പര്‍ സ്റ്റാറുമാണ്. ഇന്ത്യന്‍ ടീമിനെ കരുത്തരാക്കിയത് കോലിയാണ്. എതിര്‍ ടീമിന്റെ ഒരു വിക്കറ്റ് വീഴുമ്പോള്‍ അദ്ദേഹം കാണിക്കുന്ന പാഷന്‍ നിങ്ങള്‍ കാണുന്നതാണ്. ഫീല്‍ഡിങില്‍ പിഴവ് സംഭവിക്കുമ്പോള്‍ കോലിയുടെ മുഖവും ശ്രദ്ധിക്കണം. തന്റെ ജോലിയോടു 100 ശതമാനവും അദ്ദേഹം ആത്മമാര്‍ഥത പുലര്‍ത്തുന്നതായി ഇതു അടിവരയിടുന്നു.

ഇത്രയും മികച്ച ക്യാപ്റ്റനായ കോലിയെ നിങ്ങള്‍ പുറത്താക്കുകയാണെങ്കില്‍ അതു ക്രിക്കറ്റിനോടുള്ള ക്രൈമായിരിക്കും. മറ്റാരെയും ഇന്ത്യ നായകസ്ഥാനത്തേക്കു നോക്കേണ്ടതില്ല. തയ്യാറെടുപ്പുകള്‍ കുറഞ്ഞതുകൊണ്ടും താരങ്ങള്‍ കഴിവിന്റെ പകുതി മാത്രം നല്‍കിയതുമാണ് ഇന്ത്യന്‍ പരാജയത്തിനു കാരണമെന്നും സ്വാന്‍ നിരീക്ഷിച്ചു.

 കോലിയുടെ ബാറ്റിങ് പ്രകടനം

കോലിയുടെ ബാറ്റിങ് പ്രകടനം

ക്യാപ്റ്റന്‍സി മാത്രമല്ല ഫൈനലില്‍ കോലിയുടെ ബാറ്റിങ് പ്രകടനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. 44, 13 എന്നിങ്ങനെയായിരുന്നു രണ്ടിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. രണ്ടിന്നിങ്‌സുകളിലും കൈല്‍ ജാമിസണിനു കോലി വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.

ഐസിസിയുടെ നിര്‍ണായക മല്‍സരങ്ങളില്‍ മൂന്നാം തവണയാണ് കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയത്. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേയും 2019ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേയും അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായിരുന്നു.

 സ്വിങ് ബൗളറെ കളിപ്പിച്ചില്ല

സ്വിങ് ബൗളറെ കളിപ്പിച്ചില്ല

മികച്ചൊരു സ്വിങ് ബൗളറെ ഫൈനലില്‍ കളിപ്പിക്കാതിരുന്നത് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവാണെന്നു സ്വാന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഫൈനലിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ രണ്ടു ടെസ്റ്റുകളില്‍ കളിച്ചതും ന്യൂസിലാന്‍ഡിനു പ്ലസ് പോയിന്റായെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു സ്വിങ് ബൗളര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ കിവികള്‍ക്കു ഭീഷണിയാവുമായിരുന്നു. ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും അങ്ങനെയുള്ളവരാണ്. അവിടെയാണ് ഇന്ത്യക്കു പിഴച്ചത്. ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകള്‍ കൡച്ചതിനാല്‍ ടീം കോമ്പിനേഷനെക്കുറിച്ച് ന്യൂസിലാന്‍ഡിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും സ്വാന്‍ വിലയിരുത്തി.

 എല്ലാം ന്യൂസിലാന്‍ഡിന് അനുകൂലമായിരുന്നു

എല്ലാം ന്യൂസിലാന്‍ഡിന് അനുകൂലമായിരുന്നു

സതാംപ്റ്റണില്‍ നെറ്റ് പ്രാക്ടീസ് മാത്രമാണ് ഇന്ത്യക്കു ലഭിച്ചത്. ഇതൊരിക്കലും യഥാര്‍ഥ ടെസ്റ്റ് കളിച്ച് ഫൈനലിനു തയ്യാറെടുക്കുന്നതു പോലെയാവില്ല. അതുകൊണ്ടു തന്നെ ഫൈനലില്‍ എല്ലാ ഘടങ്ങളും ന്യൂസിലാന്‍ഡിന് അനുകൂലമായിരുന്നു. ഇതു ഇന്ത്യക്കെതിരേ കളിക്കളത്തില്‍ പ്രകടമാവുകയും ചെയ്തു. ഇന്ത്യന്‍ ടീമിലെ ചില ബാറ്റ്‌സ്മാന്‍മാര്‍ അലസരായി കാണപ്പെട്ടതായും സ്വാന്‍ ചൂണ്ടിക്കാട്ടി.

ഫ്രീഹിറ്റ്

ഫ്രീഹിറ്റ്

2014നു ശേഷം ഐസിസിയുടെ ഒരു ട്രോഫി പോലും ഇന്ത്യക്കു ലഭിച്ചിട്ടില്ല. മൂന്നു തവണ വീതം എംഎസ് ധോണിക്കും വിരാട് കോലിക്കും കീഴിലും നോക്കൗട്ടില്‍ ഇന്ത്യക്കു പിഴയ്ക്കുകയായിരുന്നു. 2014 ടി20 ലോകകപ്പ്, 2015ലെ ഏകദിന ലോകപ്പ്, 2016ലെ ടി20 ലോകകപ്പ് എന്നിവയിലായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യ കളിച്ചത്. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസ ചാംപ്യന്‍സ് ട്രോഫി നേടിയതാണ് ഇന്ത്യയുടെ അവസാനത്തെ കിരീടവിജയം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, June 25, 2021, 15:15 [IST]
Other articles published on Jun 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X