വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ടൂര്‍ണമെന്റിലെ മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്, നാല് ഇന്ത്യന്‍ താരങ്ങള്‍

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കുക എന്ന ഉദ്ദേശത്തോടെ ഐസിസി അവതരിപ്പിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സീസണ്‍ ഭംഗിയായിത്തന്നെ അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡാണ് പ്രഥമ ചാമ്പ്യന്മാരായത്. ആധുനിക ക്രിക്കറ്റിലെ പ്രമുഖ താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയത്. ഇപ്പോഴിതാ ടൂര്‍ണമെന്റിലെ മികച്ച പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. നാല് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ട പ്ലേയിങ് 11ല്‍ വിരാട് കോലിക്ക് ഇടമില്ലെന്നതാണ് ശ്രദ്ധേയം.

1

ഇന്ത്യയുടെ രോഹിത് ശര്‍മയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയുമാണ് ഓപ്പണര്‍മാര്‍. ഓപ്പണര്‍മാരിലെ ടോപ് സ്‌കോറര്‍ രോഹിത് ആയിരുന്നു. 1094 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. തിമുത് കരുണരത്‌ന 999 റണ്‍സാണ് ആകെ നേടിയത്. നാല് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണ് ശ്രീലങ്കന്‍ നായകന്റെ സമ്പാദ്യം.

ടീമിന്റെ ക്യാപ്റ്റനും മൂന്നാം നമ്പറും ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ്. കിവീസിനെ ചാമ്പ്യന്മാരാക്കിയ അദ്ദേഹം 918 റണ്‍സാണ് നേടിയത്.മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. നാലാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനാണ് ഇടം. വിരാട് കോലിക്ക് ഇടമില്ല. 1341 റണ്‍സാണ് സ്മിത്ത് നേടിയത്. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

2

അഞ്ചാമന്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമാണ്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ മാര്‍നസ് ലബ്യൂഷെയ്‌ന് ടീമില്‍ ഇടമില്ല. 932 റണ്‍സ് ബാബര്‍ നേടിയിരുന്നു.നാല് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ആറാമന്‍. 1334 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. നാല് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ടീമിന്റെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. 707 റണ്‍സാണ് റിഷഭ് നേടിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

3

എട്ടാം നമ്പറില്‍ കിവീസ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസനാണ്. ഫൈനലില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ജാമിസനായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിനാണ് ഒമ്പതാമന്‍. 72 വിക്കറ്റുകളുമായി അശ്വിനായിരുന്നു ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. 10ാമനായി ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് ഇടം പിടിക്കുമ്പോള്‍ 11ാമനായി മുഹമ്മദ് ഷമിക്കാണ് അവസരം. ജസ്പ്രീത് ബൂംറക്കും പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും ഹോഗിന്റെ ടീമില്‍ ഇടമില്ല.

പ്ലേയിങ് 11:രോഹിത് ശര്‍മ, ദിമുത് കരുണരത്‌ന, കെയ്ന്‍ വില്യസണ്‍ (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ബാബര്‍ അസാം, ബെന്‍ സ്‌റ്റോക്‌സ്, റിഷഭ് പന്ത്, കെയ്ല്‍ ജാമിസന്‍, ആര്‍ അശ്വിന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, മുഹമ്മദ് ഷമി.

Story first published: Wednesday, June 30, 2021, 16:41 [IST]
Other articles published on Jun 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X