WTC: ഇംഗ്ലണ്ടിനെതിരേ ഗില്‍ കളിച്ചേക്കില്ല!, വില്ലനായത് പരിക്ക്- പകരക്കാരനെ തീരുമാനിച്ചു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിലെ ആദ്യ പരമ്പരയ്ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു തുടക്കത്തില്‍ തന്നെ കല്ലുകടി. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇംഗ്ലണ്ടിനെതിരേ ആഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ചേക്കില്ല. പരിക്കാണ് 21 കാരനു വില്ലനായിരിക്കുന്നത്. ആഗസ്റ്റ് നാലിനാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ഈ പരമ്പരയിലുടനീളം ഗില്ലിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍. നിലവില്‍ ബാക്കപ്പ് താരമായി ഇന്ത്യന്‍ സംഘത്തിലുള്ള തമിഴ്‌നാട്ടുകാരനായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അഭിമന്യു ഈശ്വരനെ ഗില്ലിന്റെ പകരക്കാരനായി തിരഞ്ഞെടുക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

ഗില്ലിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. എങ്കിലും കാല്‍മുട്ടിനോ, കണംകാലിനോയാണ് പരിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ ഭേദമാവാന്‍ കൂടുതല്‍ സമയം വേണ്ടിവരികയും ചെയ്യും. ഇതോടെയാണ് ഗില്ലിനു ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമാവുന്നത്. താരത്തിന് എപ്പോഴാണ് പരിക്കേറ്റത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. എങ്കിലും ന്യൂസിലാന്‍ഡിനെതിരായ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഫീല്‍ഡ് ചെയ്യകവെയാം പരിക്കേറ്റത് എന്നാണ് സംശയിക്കുന്നത്.

എംഎസ് ധോണിക്ക് എന്തുകൊണ്ട് വിരമിക്കല്‍ മത്സരം ലഭിച്ചില്ല? സരണ്‍ ദീപ് സിങ് വെളിപ്പെടുത്തുന്നുഎംഎസ് ധോണിക്ക് എന്തുകൊണ്ട് വിരമിക്കല്‍ മത്സരം ലഭിച്ചില്ല? സരണ്‍ ദീപ് സിങ് വെളിപ്പെടുത്തുന്നു

'വിവാദം, തള്ളിപ്പറയല്‍, പ്രണയം, വിവാഹം', മഹേഷ് ഭൂപതി- ലാറ ദത്ത സൂപ്പര്‍ ദമ്പതികളുടെ കഥയിതാ'വിവാദം, തള്ളിപ്പറയല്‍, പ്രണയം, വിവാഹം', മഹേഷ് ഭൂപതി- ലാറ ദത്ത സൂപ്പര്‍ ദമ്പതികളുടെ കഥയിതാ

ഗില്ലിനെ സംബന്ധിച്ച് ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അത്ര മികച്ചതായിരുന്നില്ല. രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ഇറങ്ങിയ താരം ആദ്യ ഇന്നിങ്‌സില്‍ 28ഉം രണ്ടാമിന്നിങ്‌സില്‍ എട്ടും റണ്‍സിന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നന്നായി തുടങ്ങിയെങ്കിലും അതു വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ ഗില്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷാവസാനം ഓസ്‌ട്രേലിയക്കെതിരേ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ചായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഈ പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ ഗില്ലിനാവുകയും ചെയ്തു. ഇതോടെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. നാലു ടെസ്റ്റുകളിലും കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും വലിയ സ്‌കോറുകള്‍ നേടാനായില്ല.

ഗില്ലിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരേ ആരായിരിക്കും രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുകയെന്നതാണ് ചോദ്യം. മായങ്ക് അഗര്‍വാളിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കെഎല്‍ രാഹുലാണ് സ്ഥാനത്തിനായി രംഗത്തുള്ള മറ്റൊരാള്‍. കഴിഞ്ഞ ഓസീസ് പര്യടനം വരെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി മായങ്കായിരുന്നു. മികച്ച പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓസീസിനെതിരേ ആദ്യ രണ്ടു ടെസ്റ്റുകളിലെ മോശം ഫോം മായങ്കിന് സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, July 1, 2021, 12:00 [IST]
Other articles published on Jul 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X