WTC: സിക്‌സര്‍വേട്ടക്കാരെ അറിയാം, ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍!- ഒന്നാമന്‍ സ്റ്റോക്‌സ്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം നടക്കാനിരിക്കുകയാണ്. രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പിന്റെ കൊട്ടിക്കലാശമാണ് വരാനിരിക്കുന്നത്. 18 മുതല്‍ സതാംപ്റ്റണില്‍ വച്ചാണ് വിരാട് കോലിയുടെ ടീം ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡും കൊമ്പുകോര്‍ക്കുക.

വിവിധ പരമ്പരകളിലായി നിരവധി ബാറ്റിങ്, ബൗളിങ് പ്രകനടങ്ങള്‍ ലോക ചാംപ്യന്‍ഷിപ്പില്‍ കണ്ടുകഴിഞ്ഞു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്ന്‍ ഒന്നാമനായപ്പോള്‍ കൂടുതല്‍ വിക്കറ്റുകളെടുത്തത് മറ്റൊരു ഓസീസ് താരം പാറ്റ് കമ്മിന്‍സായിരുന്നു. ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ നടന്ന മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവുധികം സിക്‌സറുകള്‍ നേടിയ അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ജോസ് ബട്‌ലര്‍ (14 സിക്‌സര്‍, ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (14 സിക്‌സര്‍, ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറാണ് ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്ത്. 14 സിക്‌സറുകളാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ പാകിസ്താനെതിരേ നടന്ന ടെസ്റ്റിലായിരുന്നു ബട്‌ലറുടെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. അന്നു കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച അദ്ദേഹം 75 ബോളില്‍ നിന്നും 101 റണ്‍സ് അടിച്ചെടുത്ത് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായിരുന്നു. ഈ വിജയം ഇംഗ്ലണ്ടിനു പരമ്പരയും നേടിക്കൊടുത്തിരുന്നു.

 റിഷഭ് പന്ത് (16 സിക്‌സര്‍, ഇന്ത്യ)

റിഷഭ് പന്ത് (16 സിക്‌സര്‍, ഇന്ത്യ)

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് 16 സിക്‌സറുകളുമായി ലിസ്റ്റില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നു. 18 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ഇത്രയും സിക്‌സറുകളടിച്ചത്. കഴിഞ്ഞ രണ്ടു പരമ്പരകളിലെ 11 ഇന്നിങ്‌സുകളിലെ മിന്നുന്ന പ്രകടനത്തോടെ റിഷഭ് ഹീറോയായി മാറിക്കഴിഞ്ഞു. ഈ പ്രകടനം ഇന്ത്യന്‍ ടീമില്‍ താരത്തിന്റെ സ്ഥാനം ഭദ്രമാക്കുകയും ചെയ്തിരുന്നു.

റിഷഭ് നേടിയ 16 സിക്‌സറുകളില്‍ ആറെണ്ണം ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ചിനെതിരേയും നാലെണ്ണം ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണിനെതിരേയുമായിരുന്നു. ഫൈനലില്‍ കളിക്കാനിരിക്കെ റിഷഭ് സിക്‌സറുകളുടെ എണ്ണം ഇനിയും മെച്ചപ്പെടുത്തി മുന്നേറാന്‍ സാധ്യത കൂടുതലാണ്.

 മായങ്ക് അഗര്‍വാള്‍ (18 സിക്‌സര്‍, ഇന്ത്യ)

മായങ്ക് അഗര്‍വാള്‍ (18 സിക്‌സര്‍, ഇന്ത്യ)

ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളാണ് കൂടുതല്‍ സിക്‌സറുകളടിച്ച മൂന്നാമത്തെ താരം. ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലെങ്കിലും 18 സിക്‌സറുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

12 ടെസ്റ്റുകളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം 42.85 ശരാശരിയില്‍ 857 റണ്‍സ് മായങ്ക് നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികളില്‍ രണ്ടെണ്ണെം ഡബിളാക്കി മാറ്റാന്‍ അദ്ദേഹത്തിനായിരുന്നു. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. 18 സിക്‌സറുകളില്‍ എട്ടെണ്ണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഡബിളടിച്ച ഇന്നിങ്‌സിലായിരുന്നു.

 രോഹിത് ശര്‍മ (27 സിക്‌സര്‍, ഇന്ത്യ)

രോഹിത് ശര്‍മ (27 സിക്‌സര്‍, ഇന്ത്യ)

ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് സിക്‌സര്‍ വേട്ടയിലെ രണ്ടാമന്‍. 27 സിക്‌സറുകളാണ് അദ്ദേഹം അടിച്ചെടുത്തത്. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണിങിലേക്കു മാറിയത് രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ ടേണിങ് പോയിന്റായി മാറി. ഈ പരമ്പരയില്‍ നാലു ഇന്നിങ്‌സുകളിലായി മൂന്നു സെഞ്ച്വറികളടക്കം അദ്ദേഹം അടിച്ചെടുത്തത് 529 റണ്‍സായിരുന്നു.

രോഹിത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇംഗ്ലണ്ടിനെതിരേ അവസാനമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം 57.50 ശരാശരിയില്‍ 345 റണ്‍സെടുത്തിരുന്നു. 17 ഇന്നിങ്‌സുകളിലാണ് രോഹിത് 27 സിക്‌സറുകള്‍ പായിച്ചത്. അഞ്ചു സിക്‌സറുകള്‍ കൂടി ഫൈനലില്‍ നേടായാല്‍ അദ്ദേഹം സിക്‌സര്‍ വേട്ടയില്‍ ഒന്നാമനാവും.

 ബെന്‍ സ്‌റ്റോക്‌സ് (31 സിക്‌സര്‍, ഇംഗ്ലണ്ട്)

ബെന്‍ സ്‌റ്റോക്‌സ് (31 സിക്‌സര്‍, ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് ലോകചാംപ്യന്‍ഷിപ്പിലെ സിക്‌സര്‍ വീരന്‍. 31 സിക്‌സറുകളുമായാണ് സ്റ്റോക്‌സ് തലപ്പത്തുള്ളത്. 17 ടെസ്റ്റുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. 2019ലെ ആഷസില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. അന്നു എട്ടു സിക്‌സറുകള്‍ സ്‌റ്റോക്‌സ് നേടിയിരുന്നു.

ലബ്യുഷെയ്ന്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കു പിന്നില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ ബാറ്റ്‌സ്മാന്‍ കൂടിയാണ് സ്റ്റോക്‌സ്. 46 ശരാശരിയില്‍ 1334 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. നാലു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, June 14, 2021, 13:51 [IST]
Other articles published on Jun 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X