വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

wtc2021: 'അധികമാരും ഇന്ത്യയുടെ ആ ദുഷ്‌കരമായ യാത്ര ശ്രദ്ധിച്ചില്ല'- ശ്രീധരന്‍ ശ്രീറാം

മുംബൈ: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനോട് കളിമറന്നു. എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. സതാംപ്റ്റണില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് വലിയ തിരിച്ചടിയായത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരെയും പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

നിരവധി മുന്‍ താരങ്ങളും ഇന്ത്യയുടെ തോല്‍വിയെ വിലയിരുത്തി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ഓസ്‌ട്രേലിയയുടെ സ്പിന്‍ ഉപദേശകനുമായ ശ്രീധരന്‍ ശ്രീറാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ നീണ്ട കാലത്തെ പ്രയത്‌നത്തെ പ്രശംസിക്കുകയാണ് അദ്ദേഹം ചെയ്തത്.

'വളരെ ശക്തമായ മത്സരമായിരുന്നു അത്. ന്യൂസീലന്‍ഡിന് ഇന്ത്യയേക്കാള്‍ വേഗത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായെന്നാണ് കരുതുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെതിരേ രണ്ട് ടെസ്റ്റുകള്‍ കളിച്ചു. ഇത് മുന്‍തൂക്കം നല്‍കി. എന്നാല്‍ കഴിഞ്ഞ 12 മാസമായി ഇന്ത്യ നടത്തിയ ശക്തമായ യാത്രയെ അധികമാരും ശ്രദ്ധിച്ചില്ല.

sridharansriram

ദുബായിലെ ഐപിഎല്ലിന് ശേഷം നേരെ ഓസ്‌ട്രേലിയയിലേക്ക്. ബയോബബിള്‍ സുരക്ഷയില്‍ മൂന്ന്,നാല് മാസം. ചെറിയ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരേ പരമ്പര. പിന്നീട് ഐപിഎല്ലിനായുള്ള ക്വാറന്റെയ്ന്‍,ശേഷം ഇംഗ്ലണ്ട് പര്യടനത്തിനായി മുംബൈയില്‍ 14 ദിവസം ക്വാറന്റെയ്ന്‍. ഇതെല്ലാം വളരെ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്'-ശ്രീധരന്‍ ശ്രീറാം പറഞ്ഞു.

അവസാന 12 മാസങ്ങളായുള്ള ഇന്ത്യന്‍ ടീമിന്റെ യാത്ര വളരെ ദുഷ്‌കരമായിരുന്നു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 14 ദിവസം ക്വാറന്റെയ്ന്‍ കഴിഞ്ഞ് വെയിലില്‍ പരിശീലനം നടത്തിയപ്പോഴുള്ള ബുദ്ധിമുട്ട് കണ്ടതാണ്. എന്നാല്‍ ന്യൂസീലന്‍ഡില്‍ കോവിഡ് കേസുകള്‍ കുറവാണ്. അവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളില്ലാതെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായുള്ള ന്യൂസീലന്‍ഡിന്റെ മുന്നൊരുക്കം വളരെ ശക്തമായിരുന്നു. എന്നാല്‍ ഇത് ഇന്ത്യയുടെ തോല്‍വിക്കുള്ള ന്യായീകരണമല്ല'-ശ്രീധരന്‍ ശ്രീറാം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് കാത്തിരിക്കുന്നതും തിരക്കേറിയ മത്സരക്രമമാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഐപിഎല്‍ 2021 രണ്ടാം പാദം കളിക്കാന്‍ പോകണം. അതിന് ശേഷം ദിവസങ്ങളുടെ ഇടവേളയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ ഇറങ്ങണം. തുടര്‍ച്ചയായ ഈ മത്സരക്രമത്തിനെതിരേ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയടക്കം പരാതി പറഞ്ഞിട്ടുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നതാണ് വസ്തുത.

Story first published: Wednesday, June 30, 2021, 12:12 [IST]
Other articles published on Jun 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X