കറാച്ചി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ ചാമ്പ്യനെ അറിയാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂണ്‍ 18ന് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കും. ഇന്ത്യയെ സംബന്ധിച്ച് വലിയ കടമ്പകളാണ് മുന്നിലുള്ളത്. നിര്‍ണ്ണായക മത്സരത്തിന് മുമ്പ് സന്നാഹ മത്സരം ലഭിക്കാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യയെ സംബന്ധിച്ച് പ്രയാസപ്പെടുത്തുന്നതാണ്.
ന്യൂസീലന്‍ഡിന്റെ ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാവും. രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടുന്ന ടീം കപ്പുയര്‍ത്തും. രോഹിത് ശര്‍മ, വിരാട് കോലി ഇവരിലാരാണ് കലാശപ്പോരാട്ടത്തില്‍ കൂടുതല്‍ തിളങ്ങാന്‍ പോകുന്നതെന്നറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്.

ഇപ്പോഴിതാ രോഹിത് ശര്‍മ ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടുമെന്നും വിരാട് കോലിയേക്കാള്‍ മികച്ച സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.യുട്യൂബ് വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. 'വിരാട് കോലി വ്യത്യസ്തമായ ശൈലിയുള്ള ക്ലാസ് താരമാണ്.
എന്നാല്‍ രോഹിത് ശര്‍മയാണ് കൂടുതല്‍ സാങ്കേതിക മികവുള്ള താരമെന്നാണ് തോന്നുന്നത്.കോലി സൂപ്പര്‍ സ്റ്റാറും ഇതിഹാസവുമാണ്. എന്നാല്‍ രോഹിത് വലിയ സ്‌കോര്‍ നേടാന്‍ പ്രതിഭയുള്ളവനും. പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളിലും തന്നെ അവന്‍ വലിയ സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ഫൈനലില്‍ ഇരട്ട സെഞ്ച്വറിയും നേടും'-ഡാനിഷ് കനേരിയ പറഞ്ഞു.
രോഹിത് നല്‍കുന്ന തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയാണ്. ഓസ്‌ട്രേലിയയില്‍ വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ലെങ്കിലും അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യക്കായി തിളങ്ങാന്‍ രോഹിതിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പില്‍ റെക്കോഡ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്.
'സതാംപ്റ്റണിലെ സാഹചര്യം രോഹിതിന് അനുകൂലമാണ്. അവനാണ് നിര്‍ണ്ണായക താരമെന്നാണ് കരുതുന്നത്. വലിയ റണ്‍സ് നേടേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അത് നേടാന്‍ സാധിക്കുന്നവനാണവന്‍. ഓസ്‌ട്രേലിയയില്‍ വലിയ റണ്‍സ് നേടാന്‍ സാധിക്കാത്തതിനാല്‍ അവനത് സാധിക്കില്ലെന്ന് കരുതരുത്. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ നിര്‍ണ്ണായക താരമാണവന്‍'-കനേരിയ കൂട്ടിച്ചേര്‍ത്തു.