WTC 2021: ടൂര്‍ണമെന്റിലെ മികച്ച ഓപ്പണറാര്? രോഹിതിനോളം വരില്ല ആരും, കണക്കുകളിതാ
സതാംപ്റ്റന്‍: 2019ല്‍ ആരംഭിച്ച പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ജൂണ്‍ 18ന് നടക്കാനൊരുങ്ങുകയാണ്. ലോക ക്രിക്കറ്റിലെ അതിശക്തരെല്ലാം പോരടിച്ചപ്പോള്‍ ഫൈനല്‍ ടിക്കറ്റ് ലഭിച്ചത് ഇന്ത്യയ്ക്കും ന്യൂസീലന്‍ഡിനും. ടൂര്‍ണമെന്റില്‍ നിരവധി മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ ഇതിനോടകം ആരാധകര്‍ കണ്ടു. ഓസീസ് താരം ലാബുഷെയ്ന്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായപ്പോള്‍ ജോ റൂട്ട്,കെയ്ന്‍ വില്യംസണ്‍ തുടങ്ങിയവരും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ആരാണ് ടൂര്‍ണമെന്റിലെ മികച്ച ഓപ്പണര്‍?റണ്‍സ് അടിസ്ഥാനത്തില്‍ പരിശോധിക്കാം.

രോഹിത് ശര്‍മ
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റിലെ മികച്ച ഓപ്പണര്‍. നിലവില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 1030 റണ്‍സ് രോഹിതിന്റെ പേരിലുണ്ട്. 64.37 എന്ന മികച്ച ശരാശരിയില്‍ കളിച്ച രോഹിതിന്റെ പേരില്‍ നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമുണ്ട്. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെയെല്ലാം തിളങ്ങാന്‍ രോഹിതിനായിരുന്നു.ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് രോഹിതുണ്ടാവും.

ദിമുത് കരുണരത്‌ന
ശ്രീലങ്കന്‍ ടെസ്റ്റ് ടീം നായകനും ഇടം കൈയന്‍ ഓപ്പണറുമായ ദിമുത് കരുണ രത്‌നയാണ് രണ്ടാം സ്ഥാനത്ത്. 18 ഇന്നിങ്‌സില്‍ നിന്ന് 999 റണ്‍സാണ് കരുണരത്‌നയുടെ പേരിലുള്ളത്.55.50 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. നാല് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. 244 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സമീപകാലത്തായി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ഓപ്പണറാണ് കരുണരത്‌ന.

ഡേവിഡ് വാര്‍ണര്‍
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ഏക താരമാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. 22 ഇന്നിങ്‌സില്‍ നിന്ന് 948 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 47.40 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി.മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും വാര്‍ണര്‍ നേടി. പാകിസ്താനെതിരേ നേടിയ 335* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതാണ്.

ഡീന്‍ എല്‍ഗര്‍
ദക്ഷിണാഫ്രിക്കയുടെ ഇടം കൈയന്‍ ഓപ്പണറും നായകനുമാണ് ഡീന്‍ എല്‍ഗര്‍.ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 21 ഇന്നിങ്‌സില്‍ നിന്ന് 848 റണ്‍സാണ് അദ്ദേഹം നേടിയത്.44.63 ആണ് ശരാശരി. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും നേടിയ താരം രണ്ട് തവണ പൂജ്യത്തിനും പുറത്തായി. 160 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കയ്ക്കായി സമീപകാലത്തായി മികച്ച പ്രകടനമാണ് എല്‍ഗര്‍ കാഴ്ചവെക്കുന്നത്.

ഡോം സിബ്ലി
ഇംഗ്ലണ്ട് ഓപ്പണര്‍ ഡോം സിബ്ലിയാണ് അഞ്ചാം സ്ഥാനത്ത്. 28 ഇന്നിങ്‌സില്‍ നിന്ന് 844 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 32.46 ആണ് ശരാശരി.രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 133* റണ്‍സാണ്. 25കാരനായ താരത്തിന് ഇന്ത്യക്കെതിരായ അവസാന പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications