For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: കോലിയുടെ ക്യാപ്റ്റന്‍സിയില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് ആര്‍ക്ക്? ടോപ് ഫൈവ് ഇതാ

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനാരെന്ന് ചോദിച്ചാല്‍ വിരാട് കോലിയെന്ന് തന്നെ പറയാം. കണക്കുകള്‍ വ്യക്തമാക്കുന്നത് അതാണ്. വിദേശ മൈതാനങ്ങളില്‍ വിറച്ചിരുന്ന ഇന്ത്യന്‍ നിര ഇന്ന് വിദേശ ടീമുകളുടെ പേടി സ്വപ്‌നമായത് വിരാട് കോലിയുടെ നായകമികവിലാണ്. മികച്ച യുവതാരനിരകളെ പ്രധാനമായും ബൗളര്‍മാരെ വളര്‍ത്തുന്നതില്‍ വിരാട് കോലി പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. നിലവിലെ ഏറ്റവും മികച്ച പേസ് നിരയിലൊന്ന് ഇന്ത്യയുടേതാണ്. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്,ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണുള്ളത്. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരിലെ ടോപ് ഫൈവിനെ പരിചയപ്പെടാം.


ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് പട്ടികയില്‍ തലപ്പത്ത്. ടെസ്റ്റില്‍ 78 മത്സരത്തില്‍നിന്ന് 409 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. ഇതില്‍ 279 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയത് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. 59 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഏഴ് തവണ 10 വിക്കറ്റ് പ്രകടനവും അശ്വിന്‍ നേടിയിട്ടുണ്ട്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പരമ്പരയിലും അദ്ദേഹം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

രവീന്ദ്ര ജഡജേ

രവീന്ദ്ര ജഡജേ

ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് രണ്ടാം സ്ഥാനത്ത്. 51 ടെസ്റ്റില്‍ നിന്ന് 220 വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്. ഇതില്‍ 158 വിക്കറ്റുകളും കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. ധോണിക്ക് കീഴില്‍ ടെസ്റ്റില്‍ വലിയ അവസരം ലഭിച്ചില്ലെങ്കിലും നിലവിലെ ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരമാണ് ജഡേജ. 48 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 9 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

മുഹമ്മദ് ഷമിയെ ടെസ്റ്റ് ബൗളറായി വളര്‍ത്തിക്കൊണ്ടുവന്നത് വിരാട് കോലിയാണ്. ഷോര്‍ട്ട് ബോളുകളും ബൗണ്‍സറുകളും നന്നായി എറിയുന്ന ഷമി 50 ടെസ്റ്റില്‍ നിന്ന് 180 വിക്കറ്റാണ് വീഴ്ത്തിയത്. ഇതില്‍ 142 വിക്കറ്റും കോലിക്ക് കീഴിലാണ്. 56 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ കുന്തമുനയാണ് ഇഷാന്ത് ശര്‍മ. 101 ടെസ്റ്റില്‍ നിന്ന് 303 വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്. ഇതില്‍ 113 വിക്കറ്റ് കോലിക്ക് കീഴിലാണ് ഇഷാന്ത് വീഴ്ത്തിയത്. ധോണിയുടെ പ്രധാന ടെസ്റ്റ് ബൗളര്‍മാരിലൊരാളായിരുന്നു ഇഷാന്ത്. 74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 11 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം ഇടമുള്ള പേസറാണ് ഉമേഷ് യാദവ്. 33കാരനായ താരം 48 ടെസ്റ്റില്‍ നിന്ന് 148 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്.ഇതില്‍ 96 വിക്കറ്റും കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. 88 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് തവണ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയതാരം ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

Story first published: Sunday, May 23, 2021, 15:10 [IST]
Other articles published on May 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+