WTC 2021 Final: ഫാബുലസ് ഫോറില്‍ ആരാണ് കൂടുതല്‍ തിളങ്ങിയത്? കോലി ഏറ്റവും പിന്നില്‍
സതാംപ്റ്റണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം നടക്കുകയാണ്. മഴ വില്ലനാകുന്ന കലാശപ്പോരാട്ടം സമനിലയില്‍ അവസാനിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ട്. ടെസ്റ്റിലേക്ക് കൂടുതല്‍ ആരാധകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഥമ സീസണില്‍ത്തന്നെ ലക്ഷ്യം നേടിയെന്ന് തന്നെ വിലയിരുത്താം.
സൂപ്പര്‍ താരങ്ങളെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമായ ടൂര്‍ണമെന്റായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന പോരാട്ടത്തില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന് സ്ഥിരതകൊണ്ട് തെളിയിക്കാനുള്ള അവസരമായിരുന്നു താരങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെ 'ഫാബുലസ് ഫോര്‍' എന്ന വിഭാഗത്തിലാണ് പൊതുവേ ഉള്‍പ്പെടുത്തുന്നത്. സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, വിരാട് കോലി എന്നിവരാണ് ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫാബുലസ് ഫോറില്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തിളങ്ങിയ താരമാരാണെന്ന് പരിശോധിക്കാം.

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)
നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണെന്ന് തന്നെ പറയാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫാബുലസ് ഫോറില്‍ കൂടുതല്‍ തിളങ്ങിയതും സ്മിത്താണ്. 13 മത്സരത്തില്‍ നിന്ന് 22 ഇന്നിങ്‌സ് കളിച്ച അദ്ദേഹം 63.85 ശരാശരിയില്‍ 1341 റണ്‍സാണ് നേടിയത്. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും സ്മിത്ത് നേടി. 211 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്)
ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് പട്ടികയിലെ രണ്ടാമന്‍. വില്യംസണ് മികച്ച പ്രകടനം ടൂര്‍ണമെന്റില്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. 10 മത്സരത്തില്‍ നിന്ന് 15 ഇന്നിങ്‌സ് കളിച്ച വില്യംസണ്‍ 59.21 ശരാശരിയില്‍ നേടിയത് 829 റണ്‍സ്. മൂന്ന് സെഞ്ച്വറിയും 1 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. 251 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ജോ റൂട്ട് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് പട്ടികയിലെ മൂന്നാമന്‍. 20 മത്സരത്തില്‍ നിന്ന് 37 ഇന്നിങ്‌സ് കളിച്ച ജോ റൂട്ട് 47.42 ശരാശരിയില്‍ 1660 റണ്‍സാണ് നേടിയത്. മൂന്ന് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും നേടിയ അദ്ദേഹം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരനാണ്.228 റണ്‍സാണ് ജോ റൂട്ടിന്റെ ഉയര്‍ന്ന സ്‌കോര്‍. മോശം ഫോമിലായിരുന്ന റൂട്ട് 2021ല്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

വിരാട് കോലി (ഇന്ത്യ)
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ശരാശരിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മോശം. 15 മത്സരത്തില്‍ നിന്ന് 23 ഇന്നിങ്‌സ് കളിച്ച കോലി 43.85 ശരാശരിയില്‍ നേടിയത് 921 റണ്‍സാണ്. കാലാവസ്ഥ അനുവദിച്ചാല്‍ ഒരു ഇന്നിങ്‌സ് കൂടി കോലിക്ക് ബാറ്റ് ചെയ്യാന്‍ അവസരമുണ്ട്. രണ്ട് സെഞ്ച്വറിയും അഞ്ത് അര്‍ധ സെഞ്ച്വറിയും നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 254 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications