Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ആര്‍സിബി നെറ്റ്‌സില്‍ പന്തെറിയാന്‍ വിസമ്മതിച്ചു, ഫൈനലില്‍ കോലിയെ വീഴ്ത്തി ജാമിസന്‍

സതാംപ്റ്റണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയുടെ താരമായിരുന്നു കിവീസ് പേസര്‍ കെയ്ല്‍ ജാമിസന്‍. 2021 സീസണില്‍ ആര്‍സിബി സ്വന്തമാക്കിയ താരം നെറ്റ്‌സില്‍ കോലിക്കെതിരേ പന്തെറിയാന്‍ വിസമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒട്ടുമിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ഐപിഎല്ലിന് മുമ്പ് തന്നെ ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തീരുമാനമായിരുന്നു. ന്യൂസീലന്‍ഡ് ടീമില്‍ കെയ്ല്‍ ജാമിസന്‍ ഇടവും പ്രതീക്ഷിച്ചിരുന്നു. അതിനാലാണ് ആര്‍സിബി നെറ്റ്‌സില്‍ വിരാട് കോലിക്കെതിരേ പന്തെറിയാന്‍ ജാമിസന്‍ തയ്യാറാവാതെ ഇരുന്നത്. തന്റെ തന്ത്രങ്ങള്‍ കോലിയെപ്പോലൊരു പ്രതിഭാശാലിയായ ബാറ്റ്‌സ്മാന്‍ വേഗത്തില്‍ മനസിലാക്കുമെന്നതിനാല്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ വിസമ്മതിച്ച ജാമിസന്‍ അന്നത്തെ ആ തീരുമാനത്തിന്റെ ഫലം ഇന്ന് നേടിയിരിക്കുകയാണ്.

kylejamiesontest

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ നട്ടെല്ലായ നായകന്‍ വിരാട് കോലിയെ പുറത്താക്കിയത് കെയ്ല്‍ ജാമിസനാണ്. രണ്ടാം ദിനം നേടിയ 44 റണ്‍സില്‍ നിന്ന് ഒരു റണ്‍സ് പോലും മൂന്നാം ദിനം നേടാന്‍ അനുവദിക്കാതെ ജാമിസന്‍ കോലിയെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ജാമിസന്റെ ലൈനും ലെങ്തും സ്വിങ്ങും മനസിലാക്കാന്‍ കോലി നന്നായി പ്രയാസപ്പെട്ടു.

ഐപിഎല്ലില്‍ ആര്‍സിബി നെറ്റ്‌സില്‍ കോലിക്കെതിരേ ജാമിസന്‍ പന്തെറിഞ്ഞെങ്കില്‍ ജാമിസന്റെ തന്ത്രങ്ങള്‍ക്കനുസരിച്ച് പദ്ധതിയുമായാവും കോലി ഇറങ്ങുക. എന്നാല്‍ ഡ്യൂക്‌സ് ബോളിലെ സ്വിങ്ങില്‍ ജാമിസന്റെ പന്തിന്റെ ഗതി മനസിലാക്കാനാവാതെ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പൊതുവേ തന്റെ ആക്രമണോത്സുകത ടെസ്റ്റിലും കാട്ടുന്ന കോലി ക്ഷമയോടെയുള്ള ഇന്നിങ്‌സാണ് ന്യൂസീലന്‍ഡിനെതിരേ കളിച്ചത്.

132 പന്തുകള്‍ നേരിട്ടാണ് കോലി 44 റണ്‍സ് നേടിയത്. ഇതില്‍ ഒരു ബൗണ്ടറി മാത്രമാണുള്ളതെന്നതാണ് ശ്രദ്ധേയം. ബാക്കിയെല്ലാം സിങ്കുകളിലൂടെയും ഡബിളിലൂടെയുമാണ് കോലി നേടിയത്. രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയും പുറത്തായതിനാല്‍ത്തന്നെ അവസരത്തിനൊത്ത് ഉയര്‍ന്ന ഗംഭീര ഇന്നിങ്‌സായിരുന്നു വിരാട് കോലിയുടേത്. എന്നാല്‍ മൂന്നാം ദിനം തുടക്കത്തിലേ തന്നെ കോലിക്ക് മടങ്ങേണ്ടി വന്നു.

രണ്ടാം ദിനത്തിലെ ബാറ്റിങ് മികവ് മൂന്നാം ദിനം ഇന്ത്യക്ക് കാട്ടാനായില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 80 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോലി (44),അജിന്‍ക്യ രഹാനെ (49),റിഷഭ് പന്ത് (4) എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. കെയ്ല്‍ ജാമിസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നീല്‍ വാഗ്നര്‍ രണ്ടും ട്രന്റ് ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Sunday, June 20, 2021, 19:28 [IST]
Other articles published on Jun 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+