Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ ഈ അഞ്ച് പേര്‍ക്ക് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കില്ല

സതാംപ്റ്റണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഈ മാസം 18ന് നടക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്. നാല് മാസത്തോളം ഇംഗ്ലണ്ട് പര്യടനം നീണ്ടുനില്‍ക്കുമെന്നതിനാല്‍ പ്രമുഖ താരങ്ങളെയെല്ലാം ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ പ്ലേയിങ് 11ല്‍ ആരൊക്കെ ഇടം നേടുമെന്നത് കണ്ടറിയണം. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഫൈനലിനുള്ള പ്ലേയിങ് 11ല്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഇന്ത്യയുടെ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഏറ്റവും പരിചയസമ്പന്നനായ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ്. 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് ഇഷാന്തിന്റെ പേരിലായിരുന്നു. എന്നാല്‍ സമീപകാലത്തായി പരിക്കിന്റെ പ്രയാസം അദ്ദേഹത്തിനുണ്ട്. അതിനാല്‍ത്തന്നെ ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മുഹമ്മദ് സിറാജിനെ പരിഗണിക്കാനാണ് സാധ്യത. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത.

ഹനുമ വിഹാരി

ഹനുമ വിഹാരി

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ മധ്യനിര ബാറ്റ്‌സ്മാനാണ് ഹനുമ വിഹാരി. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. മികച്ച പ്രകടനം താരത്തിന് അവകാശപ്പെടാനാവുമെങ്കിലും നിലവിലെ ടീമിന്റെ ഘടന പ്രകാരം വിഹാരിക്ക് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. അശ്വിന്‍, ജഡേജ എന്നീ രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായിത്തന്നെ ഇന്ത്യ മുന്നോട്ട് പോയേക്കും.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ 27 വിക്കറ്റുമായി തിളങ്ങിയ താരമാണ് അക്ഷര്‍ പട്ടേല്‍. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തി. ബാറ്റ് ചെയ്യാനും മികവുള്ള താരത്തിന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്. അശ്വിനും ജഡേജയും മികച്ച ഫോമില്‍ കളിക്കുന്നതാണ് കാരണം. ഇരുവരും പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഉള്ളതിനാല്‍ അക്ഷറിന് ഫൈനലില്‍ പുറത്തിരിക്കേണ്ടി വരും.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ശര്‍ദുല്‍ ഠാക്കൂര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്കായി അദ്ദേഹം ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയിരുന്നു. രണ്ട് ടെസ്റ്റില്‍ നിന്ന് ഏഴ് വിക്കറ്റ് നേടിയ അദ്ദേഹം ബാറ്റുകൊണ്ട് തിളങ്ങാനും പ്രതിഭയുള്ള താരമാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ അതിവേഗ പേസര്‍മാരെ ഇന്ത്യക്ക് ആവിശ്യമുള്ളതിനാല്‍ ശര്‍ദുലിന് അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ് മായങ്ക് അഗര്‍വാള്‍.എന്നാല്‍ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യ ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കാന്‍ തുടങ്ങിയതോടെ മായങ്ക് അഗര്‍വാളിന് ടീമിലെ സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ശുഭ്മാന്‍ ഗില്ലായിരുന്നു രോഹിതിന്റെ പങ്കാളി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതായതിനാല്‍ മായങ്കിന് ഇനിയും കാത്തിരിക്കേണ്ടിവരും.

Story first published: Sunday, June 13, 2021, 12:11 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+