വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: രോഹിത്തിന്റെ 'കോച്ചായി' കോലി, ബൗള്‍ ചെയ്തും ഉപദേശിച്ചും ഹിറ്റ്മാനെ സഹായിച്ച് നായകന്‍

നെറ്റ്‌സില്‍ രോഹിത്തിനെതിരേ കോലി നിരന്തരം ബോള്‍ ചെയ്തു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയെ സഹായിച്ച് നായകന്‍ വിരാട് കോലി. നെറ്റ്‌സില്‍ രോഹിത്തിനെതിരേ കോലി നിരന്തരം ബൗള്‍ ചെയ്യുന്നതിന്റെയും ഇടയ്ക്കു അടുത്തു ചെന്നു ഉപദേശിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകാതെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഇതു വൈറലാവുകയും ചെയ്തു.

നേരത്തേ കോലിയും രോഹിത്തും തമ്മില്‍ അത്ര രസത്തില്‍ ആയിരുന്നില്ലെന്നായിരുന്നു അണിയറയിലെ സംസാരം. എന്നാല്‍ ഇപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായി ഇരുവരും മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയ്ക്കിടെയായിരുന്നു കോലിയും രോഹിത്തും പിണക്കം മറന്ന് കൂട്ടുകാരായത്. കോച്ച് രവി ശാസ്ത്രിയുടെ ഇടപെടലായിരുന്നു ഇതിനു പിന്നിലെന്നു പിന്നീട് റിപ്പോര്‍ട്ടുകളും വന്നിരുന്നു.

 രോഹിത്തിന് ആദ്യ ഊഴം

രോഹിത്തിന് ആദ്യ ഊഴം

ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറായി രോഹിത് ഇന്ത്യക്കു വേണ്ടി കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് ന്യൂസിലാന്‍ഡിനെതിരായ ഫൈനല്‍. നാട്ടില്‍ ടെസ്റ്റ് ഓപ്പണറായി ഗംഭീര പ്രകടനം നടത്തിയ ഹിറ്റ്മാന്‍ ഇനി ഇംഗ്ലണ്ടിലും ഈ ഫോം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്.
ന്യൂസിലാന്‍ഡിനെതിരായ ഫൈനല്‍ കൊണ്ട് തീരുന്നതല്ല രോഹിത്തിന്റെ ഇംഗ്ലീഷ് ചാലഞ്ച്. ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇതിനു പിന്നാലെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് രോഹിത്തിന് ഉപദേശം നല്‍കാന്‍ കോലി തന്നെ നേരിട്ടിറങ്ങിയത്.

 കോലിയുടെ അനുഭവസമ്പത്ത്

കോലിയുടെ അനുഭവസമ്പത്ത്

കോലിയെ സംബന്ധിച്ച് രണ്ടാമത്തെ ഇംഗ്ലണ്ട് പര്യടനമാണിത്. 2014ലെ ആദ്യ പര്യടനത്തില്‍ കോലി ഇവിടെ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. 10 ഇന്നിങ്‌സുകളില്‍ നിന്നും 134 റണ്‍സ് മാത്രമാണ് കോലിക്കു നേടാനായത്.
്എന്നാല്‍ 2018ലെ അടുത്ത പര്യടനത്തില്‍ കോലി ഇതിനു കണക്കുതീര്‍ത്തു. അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും അദ്ദേഹം റണ്‍സ് വാരിക്കൂട്ടി. 60നടത്തുത്ത് ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കം 593 റണ്‍സ് കോലി സ്‌കോര്‍ ചെയ്തിരുന്നു. പരമ്പരയിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. ഇംഗ്ലണ്ടിലെ മല്‍സരപരിചയവും തന്റെ തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം നെറ്റ്‌സില്‍ കോലി രോഹിത്തുമായി പങ്കുവച്ചിട്ടുണ്ടാവും.

 കോലി സഹായിക്കണമെന്നു ലക്ഷ്മണ്‍

കോലി സഹായിക്കണമെന്നു ലക്ഷ്മണ്‍

തൊട്ടുമുമ്പത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ തന്റെ ഫോമിന്റെ കാരണം ടീമംഗവുമായി കോലി പങ്കുവയ്ക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വിവിഎസ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ കോലി നല്ല അച്ചടക്കം കാണിച്ചിരുന്നു. സെഞ്ച്വറിയും ഒരുപാട് റണ്‍സുമെല്ലാം നേടിയിട്ടും വളരെ ശ്രദ്ധയോടെയായിരുന്നു ഈ പര്യടനത്തിലുടനീളം അദ്ദേഹം ബാറ്റ് ചെയ്തത്. ജിമ്മി ആന്‍ഡേഴ്‌സനും കോലിയുമായുള്ള പോരാട്ടം ഞാന്‍ ഓര്‍മിക്കുന്നു. ഓഫ് സ്റ്റംപിനു പുറത്ത് തകര്‍പ്പന്‍ കവര്‍ഡ്രൈവുകള്‍ അദ്ദേഹത്തിനെതിരേ കോലി കളിച്ചിരുന്നു. രോഹിത്തും ഇവയെല്ലാം ഓര്‍മിക്കണമെന്നും ലക്ഷ്മണ്‍ ആവശ്യപ്പെട്ടു.

 രോഹിത്തിനും സാധിച്ചു

രോഹിത്തിനും സാധിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ ശേഷം ഏറ്റവും മികച്ച പ്രകടനം നടത്തിയത് എങ്ങനെയായിരുന്നുവെന്ന് രോഹിത്തും ഓര്‍മിക്കണമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. അന്നു കാഗിസോ റബാഡയുള്‍പ്പെയുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഓഫ് സ്റ്റംപിന് പുറത്ത് ബൗള്‍ ചെയ്ത് പ്രലോഭിച്ചിപ്പോള്‍ അവയെ സമചിത്തതയോടെ നേരിടാന്‍ രോഹിത്തിനായിരുന്നു. ഇതു തന്നെയാണ് ഇംഗ്ലണ്ടിലും തുടരേണ്ടതെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

Story first published: Friday, June 18, 2021, 18:30 [IST]
Other articles published on Jun 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X