വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: കോലിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ജോണ്‍ സീന, ഇന്ത്യക്കുള്ള പിന്തുണയോ?

വാഷിങ്ടണ്‍: ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ ജോണ്‍ സീന ലോകത്ത് വളരെ ആരാധകരുള്ള വ്യക്തികളിലൊരാളാണ്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഹരമായ ജോണ്‍ സീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആ ചിത്രം മറ്റാരുടെയുമല്ല ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടേതാണ്. അടിക്കുറിപ്പുകളൊന്നുമില്ലാതെ കോലിയുടെ ചിത്രം ജോണ്‍ സീന എന്തിനാണ് പങ്കുവെച്ചതെന്നതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടക്കാന്‍ പോവുകയാണ്. ഈ മാസം 18നാണ് മത്സരം. ഫൈനലില്‍ ഇന്ത്യക്ക് പിന്തുണ അറിയിക്കുന്നതിനാണോ അദ്ദേഹം കോലിയുടെ ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ആരാധകര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെയെത്തിയ കമന്റുകളില്‍ കൂടുതലും ഇത്തരത്തിലായിരുന്നു.

kohliandjohncena

'എന്റെ ഇന്‍സ്റ്റഗ്രാമിലേക്ക് സ്വാഗതം. നിങ്ങളുടെ വ്യാഖ്യാനത്തിനായി ഈ ചിത്രങ്ങള്‍ വിശദീകരിക്കാതെ പോസ്റ്റ് ചെയ്യുകയാണ്. ആസ്വദിക്കൂ' എന്ന് തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ജോണ്‍സീന കുറിച്ചിരുന്നു. വിരാട് കോലിയുടെ ആരാധകനാണ് താനെന്ന് ഇതാദ്യമായല്ല ജോണ്‍ സീന പരസ്യപ്പെടുത്തുന്നത്. 2019ലെ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിന് മുമ്പും ജോണ്‍സീന കോലിയുടെ ചിത്രം പങ്കുവെച്ചിരുന്നു.

അന്ന് സെമിയില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ തോറ്റിരുന്നു. പ്രധാനപ്പെട്ട മത്സരങ്ങളില്‍ ന്യൂസീലന്‍ഡിനെതിരേ എത്തിയ മിക്ക സമയത്തും ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്. അമേരിക്കക്കാരനായ ജോണ്‍ സീന രണ്ട് തവണ കോലിയുടെ ചിത്രം പങ്കുവെച്ചതും ന്യൂസീലന്‍ഡിനെതിരായ നിര്‍ണ്ണായക മത്സരത്തിന് മുമ്പാണെന്നതാണ് ശ്രദ്ധേയം. 44കാരനായ ജോണ്‍ സീനയ്ക്ക് ഇന്ത്യയിലടക്കം നിരവധി ആരാധകരുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ഫോളോവേഴ്‌സും അദ്ദേഹത്തിനുണ്ട്.

ആരാധകരുടെ കൗതുകം കൂടുന്നതിനനുസരിച്ച് കമന്റുകളും പെരുകുന്നുണ്ട്. അതിനാല്‍ത്തന്നെ ജോണ്‍ സീന തന്നെ ചിത്രത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയേക്കും. ഈ മാസം 18നാണ് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യയുടെ വരവ്. എന്നാല്‍ ഇംഗ്ലണ്ടിലെ പരിചയസമ്പത്തിന്റെ കരുത്തിലെത്തുന്ന ന്യൂസീലന്‍ഡിനാണ് കണക്കുകളില്‍ മുന്‍തൂക്കം.

നിലവില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിക്കുകയാണ് ന്യൂസീലന്‍ഡ്. അതിനാല്‍ത്തന്നെ ഇന്ത്യക്കെതിരായ ഫൈനലില്‍ ഇന്ത്യയേക്കാള്‍ വേഗത്തില്‍ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ കിവീസിന് സാധിച്ചേക്കും. ഇരു നായകന്മാര്‍ക്കും കന്നി ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്.

Story first published: Sunday, June 13, 2021, 13:39 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X