വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: കുറച്ചുകൂടി ഷോട്ടുകള്‍ കളിക്കുന്നതിനെക്കുറിച്ച് പുജാര ചിന്തിക്കണം- ഡബ്ല്യുവി രാമന്‍

മുംബൈ: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ മാസം 18-22വരെ നടക്കുന്ന മത്സരത്തിനായി അവസാന ഘട്ട പരിശീലനത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ മികച്ച പേസാക്രമണം നടത്താന്‍ ഇന്ത്യക്ക് സാധിക്കും. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. വിരാട് കോലി,ചേതേശ്വര്‍ പുജാര,രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ എന്നിവരില്‍ത്തന്നെയാണ് പ്രധാന പ്രതീക്ഷ.

ഇതില്‍ പുജാരയുടെ ഇന്നിങ്‌സ് വളരെ നിര്‍ണ്ണായകമാണ്. ക്ഷമയോടെ വന്മതില്‍ തീര്‍ക്കാന്‍ പുജാരയ്ക്ക് സാധിക്കാതെ വന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായേക്കും. എന്നാല്‍ പുജാര ഏറെ നേരം ക്രീസില്‍ നില്‍ക്കുന്നത് മാത്രമല്ല റണ്‍സ് നേടേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ കൂടുതല്‍ ഷോട്ടുകള്‍ കളിക്കാന്‍ പുജാര തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യുവി രാമന്‍.

cheteshwarpujaratest

'ചേതേശ്വര്‍ പുജാര അല്‍പ്പം കൂടി ഷോട്ടുകള്‍ കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഇംഗ്ലണ്ടില്‍ സ്‌കോര്‍ നേടാന്‍ സാധിക്കുന്ന എല്ലാ സാഹചര്യങ്ങളും ഉപയോഗിക്കണം. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ സ്‌കോര്‍ നേടാനുള്ള അവസരങ്ങള്‍ കുറവായിരിക്കും. പുജാര മണിക്കൂറുകളെടുത്ത് നിലയുറപ്പിച്ച ശേഷം സ്‌കോര്‍ നേടുന്ന താരമാണ്. ആ സമയത്ത് സ്‌കോര്‍ നേടാന്‍ സാധിക്കുന്ന അവസരങ്ങളും അവന്‍ നഷ്ടപ്പെടുത്തുന്നുണ്ട്'-ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പുജാരയുടെ പരമാവധി പ്രതിരോധിക്കുന്ന ശൈലി ഇന്ത്യയിലും ഓസ്‌ട്രേലിയയിലും നടക്കുമെങ്കിലും ഇംഗ്ലണ്ടില്‍ അത് നടക്കില്ലെന്നും രാമന്‍ അഭിപ്രായപ്പെട്ടു. അമിത പ്രതിരോധത്തിലൂടെ ബൗളറെ സമ്മര്‍ദ്ദത്തിലാക്കുന്ന പുജാരയുടെ രീതി ചിലപ്പോള്‍ ടീമിനെ പ്രതികൂലമായി ബാധിക്കുകയും സഹതാരങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യാറുണ്ട്.

'പുജാരയുടെ ശൈലി ഇന്ത്യയിലും ഓസ്‌ട്രേലിയയിലും നടക്കും. എന്നാല്‍ ഇംഗ്ലണ്ടിലത് നടക്കില്ല. കാരണം ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കൂടുതല്‍ വേഗവും സ്വിങ്ങും ബൗളര്‍മാര്‍ക്ക് ലഭിക്കുന്നു. ഓസ്‌ട്രേലിയയില്‍ ബൗണ്‍സും പേസുമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇതോടൊപ്പം സ്വിങ്ങുമുണ്ട്. അതിനാല്‍ത്തന്നെ സ്‌കോര്‍ നേടാനുള്ള അവസരങ്ങളെ വിട്ടുകളയരുത്. ഇത് റണ്‍സ് മാത്രമല്ല,ആത്മവിശ്വാസവും നല്‍കും. കൂടാതെ ബൗളറെ സമ്മര്‍ദ്ദത്തിലാക്കാനും സാധിക്കും'-രാമന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ചേതേശ്വര്‍ പുജാര. ഇത്തവണയും പുജാരയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷവെക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മൂന്നാം നമ്പറിലെ അദ്ദേഹത്തിന് ഉത്തരവാദിത്തമേറെയാണ്.

Story first published: Sunday, June 13, 2021, 11:50 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X