Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: 'അത് ടീമിന്റെ ബാറ്റിങ് കരുത്തും ഉയര്‍ത്തും'; ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ച് സെവാഗ്

ന്യൂഡല്‍ഹി: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ആറ് ദിനം മാത്രം. ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന കലാശപ്പോരാട്ടത്തിന് സതാംപ്റ്റനാണ് വേദിയാവുന്നത്. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും നടക്കുന്നതിനാല്‍ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്കെത്തിയത്.

ഇംഗ്ലണ്ടിലെ സാഹചര്യം പേസിന് അനുകൂലമായതിനാല്‍ത്തന്നെ ഇന്ത്യയുടെ ബൗളിങ് നിര എങ്ങനെയായിരിക്കുമെന്നത്് സംബന്ധിച്ച് പലവിധ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പല മുന്‍ താരങ്ങളും ഇത് സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങളും വ്യക്തമാക്കി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ചിരിക്കുകയാണ്.

sehwag

'ഇന്ത്യ രവീന്ദ്ര ജഡേജ,രവിചന്ദ്ര അശ്വിന്‍ എന്നിവരുമായിത്തന്നെ മുന്നോട്ട് പോകണം. ഇരുവരും കഴിവുള്ള ഓള്‍റൗണ്ടര്‍മാരാണ്. ഇരുവരും ഒന്നിച്ച് കളിക്കുന്നത് ടീമിന്റെ ബാറ്റിങ് കരുത്തും ഉയര്‍ത്തും. ഇരുവരും കളിച്ചാല്‍ അധികമായി ആറാം ബാറ്റ്‌സ്മാന്‍ ടീമില്‍ വേണ്ട. ജൂണ്‍ 18 ആകുമ്പോഴേക്കും പിച്ചിന്റെ സ്വാഭാവം എങ്ങനെയാവുമെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ നമ്മുടെ ശക്തി ഉപയോഗിച്ച് കളിക്കണമെന്നാണ് തോന്നുന്നത്. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായിത്തന്നെ ഇന്ത്യ മുന്നോട്ട് പോകണം. നാലും അഞ്ചും ദിവസങ്ങളില്‍ അശ്വിനും ജഡേജയും നിര്‍ണ്ണായക സ്വാധീനമുണ്ടാക്കും'-സെവാഗ് പറഞ്ഞു.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അശ്വിനും ജഡേജയ്ക്കും ഇന്ത്യ പ്ലേയിങ് 11ല്‍ അവസരം നല്‍കിയേക്കും. എന്നാല്‍ പേസ് ബൗളിങ് നിരയില്‍ ആരൊക്കെയെന്നതാണ് പ്രധാന പ്രശ്‌നം. ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ശര്‍ദുല്‍ ഠാക്കൂര്‍,മുഹമ്മദ് സിറാജ്,ഉമേഷ് യാദവ് എന്നിവരൊക്കെ ടീമിലേക്ക് അവസരം നേടുന്ന പേസര്‍മാരാണ്. ഇതില്‍ പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള മൂന്ന് പേസര്‍മാര്‍ ആരൊക്കെയാണെന്നത് കണ്ടറിയണം.

നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം മുഹമ്മദ് സിറാജിനാവും പ്ലേയിങ് 11ല്‍ അവസരം ലഭിക്കുക. ഓസ്‌ട്രേലിയയില്‍ 13 വിക്കറ്റുമായി തിളങ്ങിയ സിറാജിന്റെ സമീപകാല ഫോമും വളരെ മികച്ചതാണ്. എന്നാല്‍ സിറാജിനെ ഉള്‍പ്പെടുത്തിയാല്‍ ഇഷാന്ത് ശര്‍മയെന്ന സീനിയര്‍ താരത്തിനെ ഇന്ത്യ പുറത്തിരുത്തേണ്ടി വരും.

2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയത് ഇഷാന്തായിരുന്നു. എന്നാല്‍ സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഇഷാന്തിന് തിരിച്ചടിയാണ്. ഫൈനലില്‍ ഒറ്റ മത്സരം മാത്രമാണുള്ളത്. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച നിരയെത്തന്നെ കളത്തിലിറക്കാനാവും ഇന്ത്യ ശ്രമിക്കുക.

Story first published: Saturday, June 12, 2021, 19:40 [IST]
Other articles published on Jun 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+