വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: കിവീസിനെതിരേ ഇന്ത്യ ഇറങ്ങുന്നു, വിരാട് കോലിയെ കാത്തിരിക്കുന്ന മൂന്ന് റെക്കോഡുകളിതാ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കരുത്തരായ ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ജൂണ്‍ 18-22വരെ നടക്കുന്ന കലാശപ്പോരാട്ടത്തിനായി ഇന്ത്യ ജൂണ്‍ രണ്ടിനാണ് ഇംഗ്ലണ്ടിലേക്ക് പോകും.ഇതിന് ശേഷം ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും പരമ്പരകളുണ്ട്. ഓസ്‌ട്രേലിയെ അടക്കം അവരുടെ നാട്ടില്‍ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം നമ്പര്‍ നിരയാണ് ഇന്ത്യ ഇറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്ത് മൂന്ന് റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.


3 major milestones Virat Kohli can achieve in Ind vs NZ final
ന്യൂസീലന്‍ഡിനെതിരേ 1000 റണ്‍സ്

ന്യൂസീലന്‍ഡിനെതിരേ 1000 റണ്‍സ്

ന്യൂസീലന്‍ഡിനെതിരേ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്. നിലവില്‍ 822 റണ്‍സാണ് കോലി കിവീസിനെതിരേ നേടിയിട്ടുള്ളത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങിയാല്‍ കോലിക്ക് ഈ നേട്ടത്തിലെത്താം. കൂടാതെ നിലവില്‍ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള കോലിക്ക് നില മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണിത്. ന്യൂസീലന്‍ഡിനെതിരേ മൂന്ന് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഇതിനോടകം കോലി നേടിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇത്തവണയും കോലിയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇംഗ്ലണ്ട് പിച്ചില്‍ ഭേദപ്പെട്ട പ്രകടനം കോലിക്ക് അവകാശപ്പെടാം.

കൂടുതല്‍ ഇരട്ട സെഞ്ച്വറി

കൂടുതല്‍ ഇരട്ട സെഞ്ച്വറി

ടെസ്റ്റിലെ ഇരട്ട സെഞ്ച്വറിക്കാരുടെ റെക്കോഡില്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയുടെ റെക്കോഡ് മറികടക്കാനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്. നിലവില്‍ ഇരുവരുടെയും പേരില്‍ ഏഴ് ഇരട്ട സെഞ്ച്വറിയുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കോലി ഒരു ഇരട്ട സെഞ്ച്വറികൂടി നേടിയാല്‍ ജയവര്‍ധനയെ മറികടന്ന് കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയവരില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ കോലിക്കാവും. എന്നാല്‍ സമീപകാലത്തൊന്നും ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല.

നായകനെന്ന നിലയില്‍ 6000 ടെസ്റ്റ് റണ്‍സ്

നായകനെന്ന നിലയില്‍ 6000 ടെസ്റ്റ് റണ്‍സ്

ടെസ്റ്റ് ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരം കോലിക്ക് മുന്നിലുണ്ട്. 68 റണ്‍സാണ് ഈ നേട്ടത്തിലെത്താന്‍ കോലിക്ക് വേണ്ടത്.നിലവില്‍ 5932 റണ്‍സ് നായകനെന്ന നിലയില്‍ കോലിയുടെ പേരിലുണ്ട്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.എംഎസ് ധോണിയാണ് (3454) ഇന്ത്യന്‍ നായകന്മാരില്‍ രണ്ടാം സ്ഥാനത്ത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് (8659),അലന്‍ ബോര്‍ഡര്‍ (6623),റിക്കി പോണ്ടിങ് (6542) എന്നിവരാണ് ഈ റെക്കോഡില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

Story first published: Monday, May 10, 2021, 10:22 [IST]
Other articles published on May 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X