Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ടെസ്റ്റ് ക്രിക്കറ്റില്‍ അവന് കൃത്യമായ പദ്ധതികളുണ്ട്‌, രോഹിതിനെ പ്രശംസിച്ച് വിക്രം റാത്തോര്‍

സതാംപ്റ്റണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ജൂണ്‍ 18നാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സെപ്തംബര്‍ 14നാണ് അവസാനിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണിത്.

ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ സീനിയര്‍ താരങ്ങളിലാണ് ഇന്ത്യയുടെ ശക്തി. മികച്ച തുടക്കം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഓപ്പണര്‍ രോഹിത് ശര്‍മയില്‍ ടീം വളരെ പ്രതീക്ഷവെക്കുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും സ്‌കോര്‍ നേടിയ ഓപ്പണറും അദ്ദേഹമാണ്. പരിമിത ഓവറിലെ ഹിറ്റ്മാന്‍ ടെസ്റ്റിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

rohitsharmatest

ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് കൃത്യമായ പദ്ധതികളുണ്ടെന്നും ടെസ്റ്റ് ഫോര്‍മാറ്റിലേക്കായി സ്വയം നിയന്ത്രിച്ച താരമാണ് രോഹിത് ശര്‍മയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍.'ടെസ്റ്റ് ക്രിക്കറ്റിനായി സ്വയം നിയന്ത്രിച്ച താരമാണ് രോഹിത് ശര്‍മ. അവന്റെ പ്രതിഭകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലും വിജയിച്ചിരിക്കുകയാണ്. ഈ ഫോര്‍മാറ്റിലും അവന് പദ്ധതികളുണ്ട്. ടെസ്റ്റില്‍ ഓപ്പണറായ ശേഷമുള്ള മത്സരങ്ങളെ അവന്‍ സമീപിക്കുന്ന രീതി നോക്കുക.

പരിമിത ഓവറില്‍ രോഹിതിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കുന്നത് അവന്റെ മത്സര പദ്ധതികളാണ്. തുടക്കത്തിലേ ടെസ്റ്റ് ക്രിക്കറ്റിലെ വ്യക്തതക്കുറവ് ഇന്ന് അവനില്ല. പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി അവന്‍ അധ്വാനിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ തുടക്കത്തേക്കാളും അച്ചടക്കത്തോടെയും അനായാസമായും കളിക്കാന്‍ സാധിക്കുന്നു. നിലയുറപ്പിക്കാന്‍ അവന് അവന്റേതായ സമയം വേണം. നിലയുറപ്പിച്ചാല്‍ അവന് എന്താണ് ചെയ്യാനാവുകയെന്ന് നമുക്ക് അറിയാമല്ലോ'-റാത്തോര്‍ പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ ടെസ്റ്റിലെ മധ്യനിര താരമായാണ് രോഹിതിന് അവസരം ലഭിച്ചത്. 2013 മുതല്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി തിളങ്ങിയിട്ടും ടെസ്റ്റില്‍ സ്ഥിര സാന്നിധ്യമാവാന്‍ രോഹിതിന് സാധിച്ചിരുന്നില്ല. എന്നാല്‍ 2019ല്‍ ഇന്ത്യ ടെസ്റ്റിലേക്കും രോഹിതിനെ ഓപ്പണറായി പരിഗണിച്ചു. ഇൗ അവസരം നന്നായി മുതലാക്കാന്‍ അദ്ദേഹത്തിനായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇരട്ട സെഞ്ച്വറി നേടിയ രോഹിത് അവസാന ഇംഗ്ലണ്ട് പരമ്പരയിലും ഗംഭീര പ്രകടനമാണ് നടത്തിയത്.

'രോഹിതിന്റെ ഫസ്റ്റ്ക്ലാസ് റെക്കോഡ് നോക്കുക. വലിയ സെഞ്ച്വറികള്‍ നേടാന്‍ കെല്‍പ്പുള്ളവരില്‍ ഒരാളാണവന്‍. കുറച്ച് മാസങ്ങളിലായി എന്താണ് തനിക്ക് ടെസ്റ്റില്‍ ചെയ്യാനാവുകയെന്നത് അവന്‍ കാട്ടുകയാണ്. ടെസ്റ്റില്‍ അവനൊരു തുടക്കക്കാരന്‍ മാത്രമാണ്. ഇതുപോലെ അവന് തുടരാനായാല്‍ വ്യത്യസ്തനായ രോഹിതിനെ കാണാനാവും'-വിക്രം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 5, 2021, 10:27 [IST]
Other articles published on Jun 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+