For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ബൗണ്‍സറില്‍ പുജാരയ്ക്ക് പതറുന്നോ? ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ പറയുന്നു

സതാംപ്റ്റണ്‍: ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയിലാണ് ഇന്ത്യയുള്ളത്. രോഹിത് ശര്‍മ (34),ശുഭ്മാന്‍ ഗില്‍ (28),ചേതേശ്വര്‍ പുജാര (8) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മത്സരത്തില്‍ പുജാര നിലയുറപ്പിച്ച് വരികയായിരുന്നെങ്കിലും ട്രന്റ് ബോള്‍ട്ടിന്റെ ഇന്‍സ്വിങ്ങറില്‍ പുറത്താവുകയായിരുന്നു.

54 പന്തുകള്‍ നേരിട്ടാണ് പുജാര എട്ട് റണ്‍സുമായി പുറത്തായത്. നെയ്ല്‍ വാഗ്നറിന്റെ ബൗണ്‍സര്‍ ഹെല്‍മറ്റിലടിച്ച് പുജാരയ്ക്ക് പരിക്കേറ്റിരുന്നു. ഒരു ബൗണ്ടറി നേടി പുജാര അക്കൗണ്ട് തുറന്നു. തൊട്ടടുത്ത ഷോര്‍ട്ട് ബോള്‍ പുജാരയ്ക്ക് പിഴച്ചു. ഹെല്‍മറ്റിലടിച്ച് പുജാരയുടെ ഹെല്‍മറ്റിന്റെ പുറകിലെ കവചം താഴെവീഴുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലും ബൗണ്‍സറുകള്‍ തലക്കടിച്ച് പുജാരയ്ക്ക് പരിക്കേറ്റിരുന്നു.

cheteshwarpujarates

ഇപ്പോഴിതാ ബൗണ്‍സര്‍ നേരിടാന്‍ പുജാരയ്ക്ക് പ്രയാസമാണോയെന്നും അദ്ദേഹത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ് സംബന്ധിച്ചും തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍. 'പ്രതിഭാശാലിയായ ക്രിക്കറ്റ് താരമാണ് പുജാര. പേസ് അവനൊരു പ്രശ്‌നമല്ല. ന്യൂസീലന്‍ഡിനെതിരേ ആധിപത്യത്തോടെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്.

ടീമില്‍ അവന് വ്യക്തമായ റോള്‍ അത് അവന്‍ നന്നായി ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. മികച്ച തുടക്കം വലിയ സ്‌കോറിലേക്ക് മാറ്റുക മാത്രമാണ് ചെയ്യാനുള്ളത്. 50 പന്തുകള്‍ അവന്‍ റണ്‍സൊന്നും നേടാതെ കളിച്ചു. നിലയുറപ്പിച്ച ശേഷം വലിയ സ്‌കോറിലേക്ക് അത് മാറ്റുക മാത്രമാണ് ചെയ്യേണ്ടത്. അധികം വൈകാതെ അവനത് വീണ്ടും തെളിയിക്കും'-ശ്രീധര്‍ പറഞ്ഞു.

ടീമിന്റെ വിക്കറ്റ് കാത്ത് നിലയുറപ്പിച്ച് നില്‍ക്കുകയെന്നതാണ് പുജാരയുടെ റോളെങ്കിലും അമിത പ്രതിരോധം ടീമിന്റെ ഫലത്തെ ബാധിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ക്രീസിലെത്തി നിലയുറപ്പിച്ച ശേഷം കുറഞ്ഞത് 30 പന്തെങ്കിലും പ്രതിരോധിക്കുകയെന്നത് പുജാരയുടെ ശീലമാക്കിയിരിക്കുകയാണ്. റണ്‍സ് പിന്തുടര്‍ന്നിറങ്ങുന്ന രണ്ടാം ഇന്നിങ്‌സില്‍ വിജയ സാധ്യതയെ ഇത് കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പുജാരയ്ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയപ്പോള്‍ പുജാരയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും മാനസികമായി തളര്‍ത്താനും പുജാരയ്ക്ക് പ്രത്യേക മികവാണുള്ളത്.

Story first published: Sunday, June 20, 2021, 10:50 [IST]
Other articles published on Jun 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+