For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ഇന്ത്യ പിഴവുകളില്ലാത്ത നിരയല്ല, ആശങ്കപ്പെടേണ്ട കാര്യമുണ്ട്, ചൂണ്ടിക്കാട്ടി വിജയ് ഭരദ്വാജ്

ബംഗളൂരു: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെയാണ് ഇന്ത്യ കലാശപ്പോരാട്ടത്തില്‍ നേരിടാന്‍ പോകുന്നത്. ഇംഗ്ലണ്ടിലാണ് മത്സരമെന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. വേഗമൈതാനത്തെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനമാണ് കണ്ടറിയേണ്ടത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാനായാല്‍ ബൗളിങ് നിരയ്ക്ക് കിവീസിനെ വിറപ്പിക്കാനുള്ള കരുത്തുണ്ട്.

ഇന്ത്യ ശക്തരായ നിരയാണെങ്കിലും ന്യൂസീലന്‍ഡിനെതിരേ ഫൈനലിനിറങ്ങുമ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിജയ് ഭരദ്വാജ്. ഇന്ത്യയേക്കാള്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ശുഭ്മാന്‍ ഗില്ലിന്റെയും രോഹിത് ശര്‍മയുടെയും ഇംഗ്ലണ്ടിലെ പരിചയമ്പത്ത് കുറവ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ന്യൂസീലന്‍ഡിനാണ് ഇന്ത്യയെക്കാള്‍ മുന്‍തൂക്കം.പുജാരയേയും കോലിയേയും നേരത്തെ എത്തിക്കേണ്ടത് കിവീസിന് ജയിക്കാന്‍ അത്യാവശ്യമാണ്. ഇന്ത്യക്ക് ഓപ്പണിങ്ങില്‍ മികച്ച തുടക്കവും ലഭിക്കേണ്ടതുണ്ട്. ഓപ്പണിങ് തകര്‍ന്നാല്‍ മധ്യനിരയും ഒപ്പം തകരും. രോഹിത് ജയിക്കേണ്ട ടെസ്റ്റ് ഇതാണ്'-വിജയ് ഭരദ്വാജ് പറഞ്ഞു.

teamindia

ഇംഗ്ലണ്ടില്‍ രോഹിത് ശര്‍മ ടെസ്റ്റ് ഓപ്പണറാവുന്നത് ഇതാദ്യമായാണ്. ശുഭ്മാന്‍ ഗില്ലിന്റെയും ആദ്യ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനമാണിത്. അതിനാല്‍ത്തന്നെ ഇരുവരുടെയും പ്രകടനം കണ്ടറിയണം. 1030 റണ്‍സുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സുള്ള ഓപ്പണര്‍ രോഹിതാണ്. 800ന് മുകളില്‍ റണ്‍സ് ഗില്ലും നേടിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടുക വെല്ലുവിളി തന്നെയാണ്.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം ഗംഭീര പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ഈ മികവ് ടെസ്റ്റിലും ആവര്‍ത്തിക്കാനാവുമെന്നാണ് ആരാധക പ്രതീക്ഷ. വിരാട് കോലി 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. ചേതേശ്വര്‍ പുജാരയില്‍ വലിയ പ്രതീക്ഷ വെക്കുമ്പോള്‍ അജിന്‍ക്യ രഹാനെയുടെ പ്രകടനം കണ്ടറിയണം.

റിഷഭ് പന്ത് എന്ന യുവതാരം കിവീസിന് തലവേദന ഉയര്‍ത്തും. ഒറ്റയ്ക്ക് മത്സര ഫലത്തെ മാറ്റിമറിക്കാന്‍ തനിക്ക് കെല്‍പ്പുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹം തെളിയിച്ചതാണ്. നേരത്തെ ഇംഗ്ലണ്ടില്‍ കളിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറും റിഷഭാണ്.

ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നീ പേസര്‍മാരും ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ഇന്ത്യന്‍ നിരയിലുണ്ട്. ഇവരില്‍ മിക്കവരും ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്. കെയ്ന്‍ വില്യംസണ്‍ നായകനായ ന്യൂസീലന്‍ഡിനെ കീഴടക്കുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, May 31, 2021, 12:48 [IST]
Other articles published on May 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+